മെസ്സിയെയും പോർച്ചുഗൽ താരത്തെയും എത്തിക്കണം,മൂന്ന് സ്ട്രൈക്കർമാരെ ഒഴിവാക്കാൻ ബാഴ്സ!

എഫ്സി ബാഴ്സലോണയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം ലയണൽ മെസ്സിയെ തിരികെ ക്ലബ്ബിലേക്ക് എത്തിക്കുക എന്നതാണ്.മെസ്സി പാരീസിൽ ഒട്ടും സന്തുഷ്ടമല്ല.യൂറോപ്പ് വിട്ട് പുറത്തുപോകാൻ വെച്ച് ഉദ്ദേശിക്കുന്നുമില്ല. മാത്രമല്ല ബാഴ്സയിലേക്ക് തിരികെ വരാൻ മെസ്സിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ആഗ്രഹമുണ്ട്.

എല്ലാ പ്രശ്നങ്ങളും തരണം ചെയ്തുകൊണ്ട് മെസ്സിയെ എത്തിക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്ലബ്ബ്.ലയണൽ മെസ്സിയെ കൂടാതെ പോർച്ചുഗീസ് താരമായ ജാവോ കാൻസെലോയെയും ബാഴ്സക്ക് ആവശ്യമുണ്ട്.അദ്ദേഹത്തിന് വേണ്ടി ചുരുങ്ങിയത് 60 മില്യൺ യൂറോയെങ്കിലും ബാഴ്സ ചിലവഴിക്കേണ്ടി വന്നേക്കും.അതുകൊണ്ടുതന്നെ ഇതിനൊക്കെ പണം കണ്ടെത്തേണ്ടതുണ്ട്.മാത്രമല്ല സാലറി ബിൽ അഡ്ജസ്റ്റ് ചെയ്യേണ്ടതുമുണ്ട്.

അതുകൊണ്ടുതന്നെ ബാഴ്സ തങ്ങളുടെ 3 സ്ട്രൈക്കർമാരെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ തീരുമാനിച്ചു എന്നാണ് സ്പോർട് കണ്ടെത്തിയിരിക്കുന്നത്. ഈ സീസണിൽ ക്ലബ്ബിലേക്ക് എത്തിയ ബ്രസീലിയൻ താരം റാഫീഞ്ഞയെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.മോശമല്ലാത്ത പ്രകടനം ഈ ബ്രസീൽ താരം നടത്തുന്നുണ്ടെങ്കിലും ഈയൊരു അവസരത്തിൽ താരത്തിന്റെ ആവശ്യമില്ല എന്ന് തന്നെയാണ് ക്ലബ്ബ് വിചാരിക്കുന്നത്.ചെൽസി ഉൾപ്പെടെയുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് താല്പര്യമുള്ള താരം കൂടിയാണ് റാഫീഞ്ഞ.

മറ്റൊരു താരം അൻസു ഫാറ്റിയാണ്.തുടക്കത്തിൽ അതിഗംഭീര പ്രകടനം നടത്തിയ താരം ഇപ്പോൾ അങ്ങനെയല്ല.അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യത ഏറെയാണ്.അവസരങ്ങളും അദ്ദേഹത്തിന് കുറവാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് താല്പര്യമുള്ള താരം കൂടിയാണ് അൻസു ഫാറ്റി.താരം ബാഴ്സ വിടാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുള്ളത് അദ്ദേഹത്തിന്റെ പിതാവ് തന്നെ വ്യക്തമാക്കിയിരുന്നു.

മറ്റൊരു താരം ഫെറാൻ ടോറസാണ്.ബാഴ്സയിൽ ഇതുവരെ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ടോറസിനെ ഒഴിവാക്കാനും ബാഴ്സ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഈ താരങ്ങൾക്ക് വേണ്ടിയുള്ള ഓഫറുകൾ ക്ലബ്ബ് പരിഗണിക്കും.മികച്ച ഓഫറുകൾ ലഭിച്ചു കഴിഞ്ഞാൽ അത് സ്വീകരിക്കുകയും താരങ്ങളെ കൈവിടുകയും ചെയ്യും.

3.7/5 - (10 votes)
Fc BarcelonaLionel Messi