കോപ്പ ഡെൽ റേ സെമി ഫൈനൽ: ബാഴ്സയ്ക്ക് വരാനിരിക്കുന്നത് കഠിനമായ സുവർണാവസരം!

കോപ്പ ഡെൽ റേ സെമി ഫൈനൽ മത്സരങ്ങളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. സെമി ഫൈനൽ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാർ നേർക്കുനേർ.

ബാഴ്‌സയുടെ എതിരാളികളായി സെമി ഫൈനലിൽ ഇറങ്ങുന്നത് സേവില്ലയാണ്. മറ്റൊരു പോരാട്ടത്തിൽ ലെവാന്തേ അത്ലറ്റിക് ക്ലബ്ബിനെ നേരിട്ടേക്കും.

ബാഴ്‌സയുടെ ആദ്യ മത്സരം സേവില്ലയുടെ തട്ടകമായ എസ്റ്റാഡിയോ റമോൻ സാഞ്ചെസ്- പിസ്ജുവാനിലാണ്. രണ്ടാം പാദം ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗലാണ് നടക്കുക.

മറ്റൊരു സെമി ഫൈനൽ പോരാട്ടത്തിൽ അത്ലറ്റിക് ലെവാന്തയെ സാൻ മാമെസ്സിൽ നേരിട്ടേക്കും. തുടർന്നുള്ള രണ്ടാം പാദം എസ്റ്റാഡി സിയുറ്റാറ്റ് ഡി വലൻസിയയിൽ നടന്നേക്കും.

സെമി ഫൈനലുകളുടെ ആദ്യ പാദം ഫെബ്രുവരി പത്താം തീയതിയും രണ്ടാം പാദം മാർച്ച് മൂന്നാം തീയതിയും നടന്നേക്കും. ഫൈനൽ ഏപ്രിൽ 17ന് സെവില്ലിലെ എസ്റ്റാഡിയോ ഡി ലാ കർട്ടുജയിൽ നടന്നേക്കും.

സെമി ഫൈനൽ പോരാട്ടത്തിൽ ബാഴ്സയും അത്ലറ്റിക്കും ഫൈനലിൽ എത്തുകയാണെങ്കിൽ, സൂപ്പർകോപ്പാ ഡി എസ്പ്പാനയിൽ ജനുവരി 17ന് ബാഴ്‌സയെ തോൽപിച്ച അത്ലറ്റിക്കിനെതിരെ കളിച്ചു, അവരെ തോൽപിച്ചു കിരീടം നേടുവാനുള്ള സുവർണാവസരമാണ് ബാഴ്സയ്ക്ക് മുന്നിലുള്ളത്.

Rate this post