സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിന് മുന്നോട്ട് സഞ്ചരിക്കാനുള്ള പാത ഒരുക്കി കൊടുക്കുകയാണ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ജിറോണയും മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണയും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വലൻസിയയോട് സമനില വഴങ്ങിയിരുന്നു.
എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ജിറോണ മയ്യോർക്കയോട് പരാജയപ്പെടുകയും ബാഴ്സലോണ അത്ലറ്റിക് ക്ലബിനോടും സമനില വഴങ്ങിയത് റയലിന് ഗുണമായി തീർന്നിരിക്കുകായണ്. ഇരു ടീമുകളും ഇന്നലത്തെ മത്സരത്തിൽ വിജയിച്ചിരുന്നെകിലും റയലിനോട് കൂടുതൽ അടുക്കാമായിരുന്നു. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 27 മത്സരങ്ങളിൽ നിന്നും 66 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ജിറോണക്ക് 59 പോയിന്റും മൂന്നാമതുള്ള ബാഴ്സലോണക്ക് 58 പോയിന്റുമാണുള്ളത്.
Image: Updated La Liga table. pic.twitter.com/K8FJscggvV
— Madrid Universal (@MadridUniversal) March 3, 2024
അത്ലറ്റിക് ക്ലബിനോട് സമനില വഴങ്ങിയതിന് ശേഷം മാഡ്രിഡുമായുള്ള വിടവ് കുറക്കാനുള്ള അവസരം പാഴാക്കിയതിനാൽ ചാമ്പ്യന്മാരായ ബാഴ്സലോണ നിരാശരാണ്. മത്സരത്തിൽ രണ്ടു ടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.ആദ്യ പകുതിയിൽ തന്നെ മധ്യനിരക്കാരായ ഫ്രെങ്കി ഡി ജോംഗും പെഡ്രിയും പരിക്ക് മൂലം പുറത്തായത് ബാഴ്സക്ക് വലിയ തിരിച്ചടിയായി.ഹാഫ് ടൈമിന് നിമിഷങ്ങൾക്ക് മുമ്പ് വലത് കാലിന് പരിക്കേറ്റ പെദ്രി കണ്ണീരോടെയാണ് കളം വിട്ടത്.2020-21 സീസൺ അവസാനിച്ചതിന് ശേഷം 21 കാരനായ മിഡ്ഫീൽഡർക്ക് സംഭവിക്കുന്ന ഒമ്പതാമത്തെ കാലിലെ പേശി പരിക്കാണിത്.ഹോം ഗ്രൗണ്ടിലെ എല്ലാ മത്സരങ്ങളിലും തുടർച്ചയായി 10 മത്സരങ്ങളുടെ വിജയത്തിൻ്റെ പിൻബലത്തിൽ മത്സരത്തിനിറങ്ങിയ അത്ലറ്റിക്, 50 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ്.
Frenkie and Pedri, we’re with you. Stay strong. 💪 pic.twitter.com/FcfydlBQcP
— FC Barcelona (@FCBarcelona) March 3, 2024
റയൽ മയ്യോർക്കക്കെതിരെ ഒരു ഗോളിന്റെ തോൽവിയാണു ജിറോണ ഏറ്റുവാങ്ങിയത്.മൂന്നാഴ്ച മുമ്പ് റയൽ മാഡ്രിഡിനോട് 4-0 ന് തോൽക്കുന്നത് വരെ തുടർച്ചയായ 15 ലീഗ് ഗെയിമുകളിൽ തോൽവിയറിഞ്ഞിട്ടുണ്ടായില്ല. അതിനു ശേഷം അവസാന അഞ്ചു മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ജയിച്ചത്.33-ാം മിനിറ്റിൽ ജോസ് കോപെറ്റ് നേടിയ ഗോളിനായിരുന്നു മയ്യോർക്കയുടെ ജയം.