സാന്റിയാഗോ ബെർണബ്യൂവിൽ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ 4 -0 തകർത്ത പ്രകടനം ബാഴ്സലോണയുടെ ചരിത്ര പുസ്തകത്തിൽ സ്ഥാനം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല.2009 ലെ 6-2 അല്ലെങ്കിൽ 2010 ലെ 5-0 പോലെ, അല്ലെങ്കിൽ 2004 ലെ സ്പാനിഷ് തലസ്ഥാനത്ത് ബ്ലൂഗ്രാനയുടെ 2-1 വിജയത്തിന് സമാനമായി ഇന്നലെ നേടിയ വിജയവും നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.
2004 ൽ സാവി ബാഴ്‌സലോണയ്‌ക്കായി സ്‌കോർ ചെയ്തു പക്ഷെ ലാ ലീഗ് കിരീടം നേടാൻ അവർക്കായില്ല. പക്ഷേ ആ വിജയം വലൻസിയക്ക് റയൽ മാഡ്രിഡിനെ മറികടന്ന് ലാ ലിഗ് സ്വന്തമാക്കാൻ സഹായിച്ചു. കറ്റാലൻമാരെ സംബന്ധിച്ചിടത്തോളം അത് ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു.തങ്ങളുടെ നിത്യ എതിരാളികളുടെ കൈകളിൽ വർഷങ്ങളോളം തോൽവികൾ നേരിട്ട ബാഴ്സക്ക് ആ ജയം വലിയൊരു ഉത്തേജനം നൽകി. അതിനു ശേഷം മികച്ച വിജയങ്ങൾ ബാഴ്‌സയെ തേടിയെത്തി. നൗ ക്യാമ്പിലേക്ക് ട്രോഫികൾ ഒഴുകാൻ തുടങ്ങിയപ്പോൾ ആ വിജയം എത്ര വലതുതാണെന്ന് ആരാധകർക്കും മനസ്സിലായി.
ബാഴ്‌സലോണഅവരുടെ അവസാന അഞ്ച് ക്ലാസിക്കോകളും തോറ്റിരുന്നു . ലാ ലിഗയിലെ നാലെണ്ണവും ജനുവരിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പും പരാജയം രുചിച്ചു . 1960-കൾക്ക് ശേഷമുള്ള അവരുടെ ഏറ്റവും മോശം റൺ ആയിരുന്നു ഇത്.സൗദി അറേബ്യയിലെ സൂപ്പർ കപ്പിലെ ആ തോൽവി ഒരു വഴിത്തിരിവായി തോന്നി, തോറ്റിട്ടും ടീമിനെ പ്രകീർത്തിച്ച് പ്രസിഡണ്ട് ജോവാൻ ലാപോർട്ട രംഗത്ത് വരുകയും ചെയ്തു.പ്രകടനങ്ങൾ മെച്ചപ്പെടുത്താനും തെറ്റുകൾ തിരുത്താനും നിരന്തരം ശ്രമിച്ചിരുന്ന സേവിയുടെയും ടീമിന്റെയും നിലവാരം ഇന്നലെ കാണാനും സാധിച്ചു .
തങ്ങളുടെ ആറ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളിൽ വെറും രണ്ട് ഗോളുകൾ മാത്രം നേടുകയും യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെടുകയും ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത ബാഴ്‌സലോണയ്ക്ക് സാവി എത്ര പെട്ടെന്നാണ് ജീവൻ നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.അത്‌ലറ്റിക്കോ മാഡ്രിഡ്, നാപ്പോളി, വലൻസിയ എന്നിവയ്‌ക്കെതിരായ വലിയ വിജയങ്ങളോടെ സാവി നിരവധി ചുവടുകൾ മുന്നോട്ട് പോയി, കൂടാതെ ഓരോ കളിയിലും ടീം മെച്ചപ്പെടുന്നു എന്ന പൊതുവായ അംഗീകാരവും ലഭിച്ചു.സാവി സജ്ജീകരിച്ചിട്ടുള്ള സംവിധാനവും അവർക്കാവശ്യമായ യാന്ത്രിക നീക്കങ്ങളും പിന്തുടരാൻ കളിക്കാർ കൂടുതൽ പ്രാപ്തരാവുകയും ചെയ്തു.
പെപ് ഗ്വാർഡിയോളയുടെ ശൈലിയിലുള്ള ഫുട്‌ബോൾ തിരികെ കൊണ്ടുവരുന്ന സാവി അവർക്ക് അനുയോജ്യമായ ഒരു ഗെയിം കളിക്കുന്നു എന്ന് മനസ്സിലാവും.കളിയിൽ ടീം സുഖകരമായ ആധിപത്യം പുലർത്തിയപ്പോഴും സാവി ടച്ച്‌ലൈനിൽ നിന്ന് കളിക്കാരോട് പൂർണ്ണത ആവശ്യപ്പെട്ടു കൊണ്ടിരുന്നു.റൊണാൾഡ് അരൗജോയെ റൈറ്റ് ബാക്ക് ആയി സ്റ്റാർട്ട് ചെയ്യാനുള്ള തീരുമാനം വിനീഷ്യസ് ജൂനിയറിനെ പിടിച്ചു കെട്ടാനുള്ള സാവിയുടെ തന്ത്രമായിരുന്നു.
1959-ൽ ഹെലെനിയോ ഹെരേരയ്ക്ക് ശേഷം നാല് ഗോളുകൾക്ക് ലാ ലിഗയിൽ തന്റെ ആദ്യ ക്ലാസിക്കോ വിജയിക്കുന്ന ആദ്യ ബാഴ്‌സലോണ പരിശീലകനായി സാവി മാറി.2009-ൽ മാഡ്രിഡിനെതിരായ 6-2 വിജയത്തിൽ സാവി നാല് അസിസ്റ്റുകൾ നൽകിയിട്ടുണ്ട്.ആ ഗെയിമിൽ ഒരു കളിക്കാരനെന്ന നിലയിൽ സാവി മാഡ്രിഡിൽ ആധിപത്യം സ്ഥാപിച്ചു, ഇപ്പോൾ അദ്ദേഹം സാങ്കേതിക മേഖലയിൽ നിന്ന് അത് വീണ്ടും ചെയ്തു.ഈ മത്സരം ബാഴ്‌സലോണയ്ക്ക് അവരുടെ എതിരാളികൾക്ക് ഒരു സന്ദേശം അയയ്‌ക്കാനുള്ള അവസരമായിരുന്നു. പക്ഷേ, അത് ലെറ്റർ ബോക്സിൽ ഇടുന്നതിനു പകരം നേരിട്ട് കൊണ്ട് വീട്ടിൽ കൊടുക്കുകായായിരുന്നു.