കഴിഞ്ഞ കുറച്ചു കാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മുൻ മാനേജ്‌മെന്റിന്റെ ദിശാബോധമില്ലാത്ത സൈനിംഗുകളും വമ്പൻ തുക പ്രതിഫലം നൽകിയുള്ള കരാറുകൾക്കുമൊപ്പം കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ബാഴ്‌സലോണ വീണു പോയി.
എന്നാൽ വലിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും ഈ സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാനും പ്രകടനത്തിൽ മികവ് കാട്ടാനും സാധിച്ചു.അടുത്ത സീസണിലേക്ക് ടീമിനെ മെച്ചപ്പെടുത്താൻ സമാനമായ രീതി തന്നെയാണ് ബാഴ്‌സലോണ പിന്തുടരുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ തന്നെ രണ്ടു താരങ്ങളുമായി ബാഴ്‌സലോണ കരാറിൽ എത്തിയിട്ടുണ്ട്. ഈ രണ്ടു താരങ്ങളും ഈ സീസൺ കഴിയുന്നതോടെ അവരുടെ ക്ലബുമായുള്ള കരാർ അവസാനിക്കുമെന്നത് കൊണ്ട് തന്നെയാണ് ബാഴ്‌സ കരാറിലെത്തിയിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരമായ ഗുൻഡോഗൻ, അത്‌ലറ്റിക് ക്ലബിന്റെ പ്രതിരോധതാരമായ ഇനിഗോ മാർട്ടിനസ് എന്നിവരെയാണ് ബാഴ്‌സലോണ അടുത്ത സീസണിലേക്കായി സ്വന്തമാക്കുന്നത്. ഇരുവരും ക്ലബ്ബിലേക്ക് വരാൻ സമ്മതം മൂളിയിട്ടുണ്ട്. എന്നാൽ ഈ സീസണിന് ശേഷം മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിടുകയുള്ളൂ.സീസണിന്റെ അവസാനത്തിൽ 32 കാരനായ ഗുൻഡോഗൻ സ്വതന്ത്ര ഏജന്റായി മാറും ഏഴ് വർഷത്തെ മാഞ്ചസ്റ്റർ സിറ്റി ജീവിതം അവസാനിപ്പിക്കുകയും ചെയ്യും.
മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരം ബാഴ്‌സലോണയുടെ ആരാധകനാണെന്നും ശമ്പളം വെട്ടിക്കുറച്ചാലും ക്ലബ്ബിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.31 കാരനായ ഡിഫൻഡർ ഇനിഗോ മാർട്ടിനസിന്റെ അത്‌ലറ്റിക് ക്ലബ്ബായുള്ള കരാർ ജൂണിൽ കരാർ അവസാനിക്കുകയാണ്.ഈ സീസണിൽ ലാലിഗയിൽ അത്‌ലറ്റിക് ക്ലബ്ബിനായി 13 മത്സരങ്ങൾ കളിച്ച വെറ്ററൻ ഒരു ഗോളും നേടിയിട്ടുണ്ട്.മാർട്ടിനെസ് ശരാശരി 1.4 ഇന്റർസെപ്ഷനുകൾ, 1.2 ടാക്കിളുകൾ, 3.5 ക്ലിയറൻസുകൾ, നാല് ഡ്യുവലുകൾ എന്നിവ ഓരോ ഗെയിമിലും നേടിയിട്ടുണ്ട്.
✨ FC Barcelona's first two signings this summer:
— Managing Barça (@ManagingBarca) April 13, 2023
✅ İlkay Gündoğan
✅ Inigo Martinez pic.twitter.com/EUla6bwCBZ
കൂടാതെ, ശരാശരി 80% പാസിംഗ് കൃത്യതയും നേടിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വരവ് അടുത്ത സീസണിൽ പ്രതിരോധത്തിൽ മികച്ച ബാക്കപ്പ് നൽകും.2025 വരെ രണ്ട് വർഷത്തേക്ക് കരാർ ഒപ്പിട്ടിരിക്കുന്നതിനാൽ വരാനിരിക്കുന്ന സമ്മർ ജാലകത്തിൽ ബാഴ്‌സലോണയുടെ ആദ്യ സൈനിംഗായി മാറാൻ സ്പാനിഷ് ഇന്റർനാഷണൽ തയ്യാറാണ്.