മെസ്സിക്ക് വേണ്ടി നാലാമതൊരു യുവതാരത്തെ കൂടി വിറ്റഴിക്കാനൊരുങ്ങി ബാഴ്സ

ലയണൽ മെസ്സിയെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബാഴ്സ. മെസ്സിക്കായി ബാഴ്സ പുതിയ കരാർ നൽകിയെന്നും ആ കരാറിനോട്‌ മെസ്സി അനുകൂലമായി പ്രതികരിച്ചതിന്റെ അടിസ്ഥാനത്തിൽ താരം കുടുംബവുമായി ബാഴ്സയിൽ എത്തിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുമ്പോൾ മെസ്സിക്ക് വേണ്ടി വലിയൊരു ഫണ്ട്‌ കണ്ടെത്തണം എന്നത് ഇപ്പോഴും ബാഴ്സയുടെ തലവേദനയാണ്. 2021 ൽ ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാണ് മെസ്സിക്ക് ക്ലബ്‌ വിടേണ്ടി വന്നത്.

അതിനാൽ ഇനിയൊരിക്കൽ കൂടി മെസ്സിയുടെ കാര്യത്തിൽ ഈ സാമ്പത്തിക പ്രതിസന്ധികൾ വരരുതെന്ന ഉറച്ച നിലപാടും ക്ലബ്‌ മാനേജ്മെന്റിനുണ്ട്.അതിനാൽ മെസ്സിക്ക് വേണ്ടി വലിയ രീതിയിൽ ഫണ്ട് കണ്ടെത്താനാണ് ബാഴ്സയുടെ നീക്കം. അതിനാൽ ക്ലബ്ബിലെ ചില യുവതാരങ്ങൾ വിൽക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ്. വിറ്റഴിച്ചാൽ സാമ്പത്തികമായി വലിയ തുക കിട്ടുന്ന മൂല്യമേറിയ താരങ്ങൾ തന്നെ ബാഴ്സയ്ക്ക് വിൽക്കേണ്ടി വരും. എങ്കിൽ മാത്രമേ മെസ്സിക്ക് വേണ്ടി വലിയൊരു ഫണ്ട്‌ കണ്ടെത്താൻ ബാഴ്സയ്ക്ക് സാധിക്കുകയുള്ളു.

യുവതാരങ്ങളായ അൻസു ഫാറ്റി, ഫെറൻ ടോറസ്, റാഫിഞ്ഞ എന്നിവരെ ക്ലബ്‌ വിൽക്കാൻ ഉദ്ദേശിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നാലോമതൊരു യുവതാരത്തെ കൂടി ബാഴ്സ വിൽക്കാനൊരുങ്ങുകയാണ്. പ്രമുഖ കായിക മാധ്യമമായ എസ്ബി നാഷണലിന്റെ റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് പ്രതിരോധതാരം ജൂലിയസ് കുണ്ടെയെയാണ് ബാഴ്സ മെസ്സിക്ക് വേണ്ടി വിൽക്കാനൊരുങ്ങുന്നത്.

24 കാരനായ കുണ്ടെയ്ക്ക് ബാഴ്സയിൽ 2027 വരെ കരാറുണ്ട്. താരത്തെ ബാഴ്സ റൈറ്റ് ബാക്ക് പോസിഷനിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. അതിനാൽ റൈറ്റ് ബാക്ക് പൊസിഷനിൽ മറ്റൊരു യുവതാരത്തെ കൊണ്ട് വന്നാൽ കുണ്ടെയുടെ അഭാവം മറികടക്കാമെന്ന പദ്ധതി ബാഴ്സയ്ക്കുള്ളതിനാൽ തന്നെയാണ് താരത്തെ ക്ലബ്‌ വിൽക്കാൻ ആലോചിക്കുന്നത്. കൂടാതെ കുണ്ടെയ്ക്ക് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്തുള്ളതിനാൽ താരത്തിന് വലിയ വില ലഭിക്കുമെന്ന കണക്ക് കൂട്ടലും ബാഴ്സയ്ക്കുണ്ട്.

Rate this post
Lionel Messi