ലയണൽ മെസ്സിയെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാനുള്ള വഴികൾ ലാ ലിഗ ടേബിൾ ടോപ്പർമാരായ ബാഴ്‌സലോണ അന്വേഷിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മെസ്സിയുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനായി കറ്റാലൻ ഭീമന്മാർ റാഫിൻഹയെ വിൽക്കാൻ തയ്യാറാണെന്ന റിപോർട്ടുകൾ പുറത്ത് വന്നു.
പ്രീമിയർ ലീഗിലെ പണം വാരുന്ന ക്ലബ്ബുകളിലൊന്നിൽ നിന്ന് റാഫിൻഹയ്‌ക്കുള്ള ലാഭകരമായ ഓഫർ ബ്രസീലിയൻ വിംഗറിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു കൊണ്ട് വരും എന്ന് എഎസ് റിപ്പോർട്ട് ചെയ്തു.റാഫിൻഹ വിൽപ്പനയ്ക്കില്ലെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ആഴ്സണൽ, ടോട്ടൻഹാം, ന്യൂകാസിൽ തുടങ്ങിയ ക്ലബ്ബുകൾ ബ്രസീലിയൻ താരത്തിൽ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്.
ബാഴ്‌സലോണയുടെ ബോർഡ് 55 മില്യൺ പൗണ്ടിന് മികച്ച വരുമാനം ലഭിച്ചാൽ 26-കാരനെ വിൽക്കാൻ തയ്യാറാണ്. റാഫിൻഹയുടെ വിൽപ്പനയിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ‘ഓപ്പറേഷൻ മെസ്സി’യിൽ കൂടുതൽ സഹായകമാവും എന്നാണ് ക്ലബ് കരുതുന്നത്.റാഫിൻഹയുടെ മോശം പ്രകടനത്തിൽ ക്ലബിലെ പല ആരാധകരും എക്സിക്യൂട്ടീവുകളും നിരാശരാണെന്ന് പറയപ്പെടുന്നു എന്നതാണ് വസ്തുത. ബാഴ്‌സലോണയ്ക്കായി ഇതുവരെ 42 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും 10 അസിസ്റ്റുകളും ബ്രസീലിയൻ താരം നേടിയിട്ടുണ്ട്.
As: Barcelona could sell Raphinha to Arsenal, Newcastle or Tottenham to sign Messi🔥#Raphinha #FCBarcelona #NUFC #Raphinha #Messi pic.twitter.com/eVREM6u96g
— RatingBet (@rating_bet) April 27, 2023
ഇതൊരു മാന്യമായ റെക്കോർഡാണെങ്കിലും, മുൻ ലീഡ്‌സ് യുണൈറ്റഡിന്റെ ആദ്യ സ്പാനിഷ് കാമ്പെയ്‌നിൽ നിന്ന് ആരാധകർ കൂടുതൽ പ്രതീക്ഷിച്ചിരുന്നു.കഴിഞ്ഞ വർഷം ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് 55 മില്യൺ പൗണ്ടിനാണ് ബാഴ്‌സലോണ റാഫിൻഹയെ സ്വന്തമാക്കിയത്. റാഫിൻഹയുടെ കരാർ 2027 വരെ സാധുതയുള്ളതാണ്.എന്നാൽ മെസ്സിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ റാഫിൻഹയെ വിൽക്കുന്നതിൽ നിന്ന് തടയില്ല.