സമീപകാലത്ത് ബാഴ്സലോണയുടെ ഏറ്റവും വലിയ സൈനിംഗുകളിലൊന്നായ റോബർട്ട് ലെവൻഡോവ്സ്കി ക്ലബ്ബിന്റെ പുതിയ കളിക്കാരനായി വെള്ളിയാഴ്ച ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു.2 തവണ ഫിഫയുടെ മികച്ച പുരുഷ താരമായ ലെവൻഡോസ്കിയെ ബാഴ്സലോണയുടെ ഹോം സ്റ്റേഡിയത്തിൽ ‘മെസ്സി-മെസ്സി’ വിളിയുമായാണ് ആരാധകർ വരവേറ്റത്.
ലെവൻഡോവ്സ്കി ബാഴ്സലോണയിലെ ഏറ്റവും വലിയ താരമാകാം പക്ഷേ ക്ലബ്ബിന്റെ വിശ്വസ്തരായ ആരാധകർ ഇപ്പോഴും അവരുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ലയണൽ മെസ്സിയെ മറന്നിട്ടില്ല.കഴിഞ്ഞ വർഷം മെസ്സി ക്ലബ് വിടാൻ ആഗ്രഹിച്ചിചിരുന്നില്ല.പക്ഷേ ബാഴ്സയിലെ വിനാശകരമായ സാമ്പത്തിക സ്ഥിതി മൂലം അദ്ദേഹത്തിന് പുതിയ ക്ലബ് കണ്ടെത്തുകയല്ലാതെ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല. 2 വർഷത്തെ കരാറിൽ അർജന്റീനൻ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമെയ്നിലേക്ക് പോയി.
അടുത്ത സീസണിന്റെ അവസാനത്തിൽ ബാഴ്സയിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ ഇതിനകം തന്നെ ശക്തി പ്രാപിക്കാൻ തുടങ്ങി.”അതെ എന്നാൽ ഇപ്പോൾ ലിയോയ്ക്ക് മറ്റൊരു ക്ലബ്ബുമായി കരാർ ഉണ്ട്, അതിനാൽ അത് അസാധ്യമാണ്. അത് അസാധ്യമാണ്. മെസ്സിയെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിൽ അർത്ഥമില്ല. ലോകത്തിലെയും ഫുട്ബോൾ ചരിത്രത്തിലെയും ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാണ് അദ്ദേഹം.” മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച് ബാഴ്സലോണ മാനേജർ സാവി ഹെർണാണ്ടസ് സിഎൻഎന്നിനോട് പറഞ്ഞിരുന്നു.
🗣 Fans chanting "Messi, Messi" at the Camp Nou!pic.twitter.com/Dot9MImf9D
— Roy Nemer (@RoyNemer) August 5, 2022
വെള്ളിയാഴ്ച ബാഴ്സലോണയുടെ പുതിയ മാർക്വീ സൈനിംഗുകൾ ക്ലബ്ബിന്റെ ആരാധകർക്ക് പരിചയപ്പെടുത്തുന്നതായിരുന്നു അവസരമെങ്കിലും, തങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴും ജീവിക്കുന്ന കളിക്കാരന്റെ പേര് ബാഴ്സലോണയെ ഓർമ്മിപ്പിക്കാനുള്ള അവസരം വിശ്വസ്തർക്ക് നഷ്ടപ്പെടുത്താനായില്ല. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.പോളിഷ് ഇന്റർനാഷണൽ താരത്തെ ബാഴ്സ 45 മില്യൺ യൂറോയ്ക്ക് ബാഴ്സലോണ സ്വന്തമാക്കിയത്.
Robert Lewandowski doing his thing in front of the home crowd 🌟
— B/R Football (@brfootball) August 5, 2022
(via @FCBarcelona)pic.twitter.com/WLXXLcR9ez
നേരത്തെ ഈ നമ്പർ കൈവശം വച്ചിരുന്ന മെംഫിസ് ഡിപേ ഇപ്പോഴും ക്ലബ്ബിലുണ്ടെങ്കിലും ക്ലബ്ബ് 9-ാം നമ്പർ ഷർട്ടും അദ്ദേഹത്തിന് കൈമാറി.ബാലൺ ഡി ഓർ ഒഴികെ, ക്ലബ്ബ് തലത്തിൽ നേടേണ്ടതെല്ലാം ലെവൻഡോസ്കി നേടിയിട്ടുണ്ട്. ബാഴ്സലോണയിൽ എത്തിയ 33-കാരൻ തന്റെ ട്രോഫി കാബിനറ്റിലേക്കും ഗോൾഡൻ ബോൾ ചേർക്കാൻ ആഗ്രഹിക്കുന്നു.