ഈ സീസണിൽ കുറച്ച് മുൻപേ ബാഴ്സലോണ കൂടുതൽ കഷ്ടപ്പെട്ടിരുന്നില്ലെങ്കിൽ ഒരു ടൈറ്റിൽ ചലഞ്ച് നേരിടാമായിരുന്നുവെന്ന് ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവസ് പറഞ്ഞു.റയൽ മാഡ്രിഡ് ഭാഗ്യവാന്മാരാണെന്ന് ഡാനി ആൽവസ് പറയുന്നു. കാരണം സീസണിന്റെ അവസാനത്തിൽ മാത്രമാണ് ബാഴ്‌സലോണ അവരുടെ ഫോം കണ്ടെത്തിയത്.
ലാ ലിഗയുടെ കിരീടത്തിനായി വെല്ലുവിളിക്കാൻ തക്ക കഴിവുള്ളവരാണ് ബ്ലാഗ്രാനയെന്നും അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ച സ്പാനിഷ് ലാ ലീഗയിൽ ബാഴ്‌സലോണ റയൽ സോസിഡാഡിനെ 1-0ന് പരാജയപ്പെടുത്തിയെങ്കിലും റയൽ മാഡ്രിഡിനേക്കാൾ 15 പോയിന്റ് പിന്നിൽ തുടരുകയാണ്. എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെതിരെ നേടിയ 4 -0 ത്തിന്റെ വിജയമാണ് ബാഴ്സയുടെ സീസണിലെ ഹൈലൈറ്റ്.
Said with a big Dani Alves grin.https://t.co/gD60hYsJg8
— Football España (@footballespana_) April 21, 2022
“റയൽ മാഡ്രിഡ് ഭാഗ്യവാന്മാരാണ് കാരണം വളരെ വൈകിയാണ് ഞങ്ങൾ ഫോമിലേക്കുയർന്നത് അത്കൊണ്ട് കിരീടത്തിനായി പോരാടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.ഇനി നമ്മൾ മറ്റൊരു ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കണം.അവരോട് വ്യത്യസ്തമായ രീതിയിൽ മത്സരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ജീവിതം അങ്ങനെയാണ്. രണ്ടാം സ്ഥാനം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. ” ആൽവ്സ് ബാഴ്‌സ ടിവിയോട് പറഞ്ഞു.
“ആദ്യ പകുതിയിൽ ഞങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു, ഞങ്ങൾ അവരെ സമ്മർദ്ദത്തിലാക്കാൻ നന്നായി ശ്രമിച്ചു.അവർ ഞങ്ങളെ പ്രസ് ചെയ്യാൻ തുടങ്ങി.എങ്ങനെ കഷ്ടപ്പെടണം എന്ന് അറിയണം. ഫുട്ബോളിൽ ജയിക്കുക പ്രയാസമാണ്, പക്ഷേ ഞങ്ങൾ ജയിച്ചു” രണ്ട് ഗെയിമുകളുടെ തുടർച്ചയായ തോൽവിക്ക് വിരാമമിട്ട റയൽ സോസിഡാഡ് വിജയത്തിൽ ബ്രസീലിയൻ പറഞ്ഞു.
ലീഗിൽ 32 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 63 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്താണ്. 33 മത്സരങ്ങളിൽ നിന്നും സെവിയ്യക്കും 63 പോയിന്റ് ഉണ്ട്. 33 മത്സരങ്ങളിൽ നിന്നും 78 പോയിന്റുമായി റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.