ബാഴ്‌സലോണയുടെ കടം ദൈനംദിനം പെരുകി കൊണ്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കറ്റാലൻ ക്ലബ്ബിന് ഏകദേശം ഇപ്പോൾ 1 ബില്യൺ യൂറോയുടെ കടമുണ്ടെന്നാണ്.
ലാ ലീഗാ വമ്പന്മാരായ എഫ്.സി. ബാഴ്‌സലോണ കഴിഞ്ഞ 2019-2020 സീസണുകളിൽ ലോക ഫുട്ബോൾ ചരിത്രത്തിൽ ആരും നേടാത്ത ഒരു റെക്കോർഡ് കൈവരിക്കാനിരിക്കെയാണ്, ലോകമെമ്പാടും കോവിഡ് 19 എന്ന മഹമാരി വർഷിച്ചത്. ഒരു വർഷത്തിൽ 1 ബില്യൺ വരുമാനം ലഭിക്കുന്ന ആദ്യത്തെ ക്ലബ്ബ് എന്ന അപൂർവമായ റെക്കോർഡ് നേടേണ്ട മെസ്സിപട ഇപ്പോൾ 1 ബില്യണോളം വരുന്ന കടത്തെ നേരിടുകയാണ്.
ഫുട്‌ബോൾ ചരിത്രത്തിലെ ഒരു നാഴിക കല്ല് പിന്നീടാൻ ഒരുങ്ങി നിന്ന ക്ലബ്ബിന്റെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചത് കോവിഡ് വ്യാപനമാണ്. മെസ്സിയെ പോലുള്ള മികച്ച താരങ്ങൾ കളിക്കുന്ന ക്ലബ്ബ്, സാമ്പത്തിക വിദഗ്ധരുടെ സഹായത്താൽ മെല്ലെ പൂർവാവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഒരു സമയത്ത് ക്ലബ്ബ് ഇതിഹാസമായ അർജന്റീനയുടെ കപ്പിത്താനെ വിൽക്കാൻ വരെ തീരുമാനിച്ചതാണ്, കൂടാതെ മെസ്സി ക്ലബ്ബ് വിടുമെന്ന പ്രഖ്യാപനവും നടത്തിയപ്പോൾ ബാഴ്‌സലോണ അധികൃതർ അധി വിദഗ്ത്തമായി സാഹചര്യത്തെ നിയന്ത്രിച്ചു പോന്നതിനു നാം സാക്ഷ്യം വഹിച്ചതാണ്.
ക്ലബ്ബിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 മില്യൺ ഡോളർ നഷ്ടം സംഭവിച്ചു. ഈ സീസണിൽ കാര്യങ്ങൾ കൂടുതൽ വഷളാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോക ഫുട്‌ബോളിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായ ബാഴ്‌സലോണ ഈ സാമ്പത്തിക പ്രതിസന്ധിയിൽ ഇതിഹാസത്തെ വിറ്റു ക്ലബ്ബിനെ കെണിയിൽ നിന്നും രക്ഷിക്കുമോ അതോ ഐതിഹാസികമായ ഒരു തിരിച്ചുവരവ് നടത്തുമോ എന്നു കാത്തിരുന്നു കാണാം….