പിഎസ്ജിവേണ്ട , ഔസ്മാൻ ഡെംബലെയെ സൗദി അറേബ്യൻ ക്ലബിന് വിൽക്കാനുള്ള ശ്രമവുമായി ബാഴ്‌സലോണ

ഫ്രഞ്ച് സൂപ്പർ താരം ഔസ്മാൻ ഡെംബെലെയെ പിഎസ്ജിക്ക് പകരം സൗദി പ്രോ ലീഗിലെക്ക് വിൽക്കാനാണ് ബാഴ്സലോണ താൽപര്യപ്പെടുന്നത്.ഫ്രഞ്ചുകാരൻ പാർക്ക് ഡെസ് പ്രിൻസസിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നു എന്നാൽ ബാഴ്സക്ക് താല്പര്യം താരത്തെ സൗദി പ്രോ ലീഗിലെ അൽ ഹിലാലിലേക്ക് വിൽക്കുന്നതിനാണ്.

അൽ ഹിലാൽ ഫ്രഞ്ച് വിംഗിനായി അവരുടെ നീക്കം നടത്തുകയും ബാഴ്‌സലോണയ്ക്ക് PSG യേക്കാൾ ഉയർന്ന ട്രാൻസ്ഫർ ഫീസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഡെംബെലെയ്ക്ക് പ്രതിവർഷം 100 മില്യൺ യൂറോ ശമ്പളവും 50 മില്യൺ യൂറോ കമ്മീഷനുമായി വാഗ്ദാനം ചെയ്യാനും സൗദി ഭീമന്മാർ തയ്യാറെടുക്കുന്നു.എന്നാൽ ബാഴ്സയുടെ താല്പര്യത്തിന് വിപരീതമായി മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് വിംഗർ ലൂയിസ് എൻറിക്വെയുടെ പാരീസിയൻസിൽ ചേരാൻ ആഗ്രഹിക്കുന്നു.കഴിഞ്ഞ സീസണിൽ ഫിറ്റായപ്പോൾ ഫ്രഞ്ച് താരം ബാഴ്സക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

35 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും ഒമ്പത് അസിസ്റ്റുകളും അദ്ദേഹം നേടി.പരിശീലകൻ സാവിയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടു. എന്നാൽ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധി ലാ ലിഗ ചാമ്പ്യൻമാരെ അവരുടെ സ്വന്തം കളിക്കാരുടെ ഭാവി സംബന്ധിച്ച് ഒരു അനിശ്ചിതാവസ്ഥയിലാക്കി. ഡെംബെലെയുടെ കരാറിന് ഇനി ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ.ലീഗ് 1 ചാമ്പ്യൻമാരിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് ഡെംബലെയുടെ പ്രഖ്യാപനം ബാഴ്‌സലോണയെ ചൊടിപ്പിച്ചു.

കാഡെന എസ്ഇആർ പറയുന്നതനുസരിച്ച് പിഎസ്ജിയിലേക്കുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരുതരം വഞ്ചനയായാണ് ബ്ലൂഗ്രാന സ്ക്വാഡ് കാണുന്നത്.ഡെംബെലെ പിഎസ്ജിയിലേക്ക് മാറിയാൽ നെയ്മറെ സൈൻ ചെയ്യാൻ ബാഴ്സലോണ ശ്രമിച്ചേക്കും. ഖത്തറിലെ റിപോർട്ടുകൾ അനുസരിച്ച്, ബ്രസീലിയൻ ഈ വേനൽക്കാലത്ത് ക്യാമ്പ് നൗവിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി മുണ്ടോ ഡിപോർട്ടീവോ പറഞ്ഞു.

Rate this post