ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ ലാലിഗ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്കെതിരെ വിജയവുമായി ഷാക്തർ ഡൊണെറ്റ്സ്ക്.ഗോളിന്റെ ജയമാണ് ഷാക്തർ ബാഴ്സലോണക്കെതിരെ നേടിയത്.ആദ്യ പകുതിയിൽ ഡാനിലോ സിക്കാന്റെ ഗോളാണ് യുക്രൈൻ ക്ലബിന് വിജയം നേടിക്കൊടുത്തത്.ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ബാഴ്സലോണ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.രണ്ട് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ അവസാന 16-ൽ സ്ഥാനം പിടിക്കാൻ ഒരു പോയിന്റ് കൂടി മതി.
ഹാംബർഗിൽ നടന്ന മത്സരത്തിലുടനീളം പൊസഷൻ ആധിപത്യം പുലർത്തിയ അഞ്ച് തവണ യൂറോപ്യൻ ചാമ്പ്യൻമാർക്കെതിരെ 40-ാം മിനിറ്റിൽ 22 കാരനായ സികാൻ ഉക്രേനിയൻ ടീമിന് ഞെട്ടിക്കുന്ന ലീഡ് നൽകി.നാല് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറു പോയിറ്ന്റുമായി ഷാക്തർ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എഫ്സി പോർട്ടോ ആന്റ്വെർപിനെതിരെ രണ്ടു ഗോളിന്റെ വിജയം നേടി.കഴിഞ്ഞ മാസം നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ബെൽജിയൻസിനെ 4-1ന് തോൽപ്പിച്ചപ്പോൾ ഹാട്രിക്ക് നേടിയ ഇവാനിൽസൺ,40-കാരനായ പെപെ എന്നിവരാണ് പോർട്ടോയുടെ ഗോളുകൾ നേടിയത്.
ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബൊറൂസിയ ഡോർട്മുണ്ട് പരാജയപ്പെടുത്തി.26-ാം മിനിറ്റിൽ ജർമ്മനി ഫോർവേഡ് നിക്ലാസ് ഫുൾക്രഗ് ക്ലോസ് റേഞ്ചിൽ നിന്നുമുള്ള ഗോളിൽ ഡോർട്ട്മുണ്ട് ലീഡ് നേടി.79-ാം ആം മിനുട്ടിൽ ജൂലിയൻ ബ്രാന്റ് ഡോർട്മുണ്ടിന്റെ രണ്ടാം ഗോളും വിജയവും പൂർത്തിയാക്കി. ഈ തോൽവി നോക്ക് ഔട്ടിലേക്ക് യോഗ്യത നേടാം എന്ന ന്യൂകാസിലിന്റെ സാധ്യത ഇല്ലാതാക്കുകയും ചെയ്തു.ഈ വിജയം ഡോർട്ട്മുണ്ടിനെ ഏഴ് പോയിന്റിലേക്ക് ഉയർത്തി ഗ്രൂപ്പിൽ ഒന്നാമതാക്കി . നാല് പോയിന്റുമായി ന്യൂ കാസിൽ നാലാം സ്ഥാനത്താണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എസി മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാരിസ് സെന്റ് ജെർമെയ്നെ പരാജയപ്പെടുത്തി.രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്ട്രൈക്കർ ഒലിവിയർ ജിറൂഡിന്റെ ശക്തമായ ഹെഡർ ഗോളാണ് മിലാന് വിജയം നേടിക്കൊടുത്തത്.9 ആം മിനുട്ടിൽ മുൻ ഇന്റർ മിലാൻ ഡിഫൻഡർ മിലാൻ സ്ക്രീനിയർ പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും 12 ആം മിനുട്ടിൽ റാഫേൽ ലിയോ ഒരു അക്രോബാറ്റിക് ഗോളിലൂടെ മിലാന് സമനില നേടികൊടുത്തു. 50 ആം മിനുട്ടിൽ ജിറൂദിന്റെ ഗോൾ മിലാന് വിജയം നേടിക്കൊടുത്തു. 6 പോയിന്റുമായി ഡോർട്മുണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് പിഎസ്ജി, മിലാൻ മൂന്നാം സ്ഥാനത്താണ്.
സ്വിസ് ടീമായ യംഗ് ബോയ്സിനെതിരെ 3-0 ത്തിന് വിജയിച്ചതിന് ശേഷം രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ശേഷിക്കെ ചാമ്പ്യൻസ് ലീഗിന്റെ ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി അവസാന 16-ൽ ഇടംപിടിച്ചു. സിറ്റിക്കായി എർലിംഗ് ഹാലൻഡ് രണ്ട് ഗോളുകൾ നേടി.നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്താണ് പെപ് ഗ്വാർഡിയോളയുടെ ടീം.53-ാം മിനിറ്റിൽ സാൻഡ്രോ ലോപ്പർ ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയ യംഗ് ബോയ്സ് ഒരു പോയിന്റുമായി ഗ്രൂപ്പിൽ നാലാമതാണ്.ഹാലാൻഡിന് ഇപ്പോൾ 34 മത്സരങ്ങളിൽ നിന്ന് 39 ചാമ്പ്യൻസ് ലീഗ് ഗോളുകൾ ഉണ്ട്.
ചാമ്പ്യന്സ് ലീഗിൽ ഏറ്റവും കുറച്ച് മത്സരങ്ങൾ കളിച്ച് 40 ഗോളുകളിൽ എത്താനുള്ള ശ്രമത്തിലാണ് ഹാലാൻഡ് .45 മത്സരങ്ങളിൽ നിന്നും 40 ഗോളുകൽ നേടിയ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ പേരിലാണ് റെക്കോർഡ്.23-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് നേടിയ ഗോളിൽ ഹാലാൻഡ് സിറ്റിയെ മുന്നിലെത്തിച്ചു.51-ാം മിനിറ്റിൽ 20 വാര അകലെ നിന്നുള്ള മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ ഹാലാൻഡ് രണ്ടാം ഗോൾ നേടി. 45 ആം മിനുട്ടിൽ ഫോഡൻ സിറ്റിയുടെ മൂന്നാം ഗോൾ നേടി.2022 മെയ് മാസത്തിൽ റയൽ മാഡ്രിഡിനോട് സെമി ഫൈനലിൽ 3-1ന് തോറ്റതിന് ശേഷം കഴിഞ്ഞ 17 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ സിറ്റി തോൽവി അറിഞ്ഞിട്ടില്ല.
ഗ്രൂപ് ഇയിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ആറ് ഗോളുകൾക്ക് സെൽറ്റിക്കിനെ പരാജയപ്പെടുത്തി. അന്റോയിൻ ഗ്രീസ്മാൻ (6′, 60′)അൽവാരോ മൊറാറ്റ (45’+2′, 76′)സാമുവൽ ലിനോ (66′)സാൾ ഓഗസ് (84′ എന്നിവരാണ് സ്പാനിഷ് ക്ലബ്ബിന്റെ ഗോളുകൾ നേടിയത്.23-ാം മിനിറ്റിൽ ഡെയ്സൻ മൈദയ്ക്ക് നേരെ ചുവപ്പ് കാർഡ് ലഭിച്ചപ്പോൾ സെൽറ്റിക്ക് 10 പേരായി ചുരുങ്ങിയിരുന്നു.രണ്ട് കളികൾ ശേഷിക്കെ എട്ട് പോയിന്റുമായി അത്ലറ്റിക്കോ ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി. ഫെയ്നൂർഡിനെ 1-0ന് തോൽപ്പിച്ച് രണ്ടാം സ്ഥാനക്കാരനായ ലാസിയോയെക്കാൾ ഒരു പോയിന്റ് മുന്നിൽ.ഒരു പോയിട്ടുമായി കെൽറ്റിക് അവസാന സ്ഥാനത്താണ്.