നെതർലൻഡ്സ് മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗിന്റെ കൈമാറ്റത്തിന് ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ധാരണയിലെത്തി.85 മില്യൺ യൂറോ വരുന്ന പാക്കേജ് ആണ് ബാഴ്സലോണ സ്വീകരിച്ചിരിക്കുന്നത്.
75 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ ആയും 10 മില്യൺ ആഡ് ഓൺ ആയും മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സക്ക് നൽകും.2026 ജൂൺ വരെ ബാഴ്സലോണയുമായി കരാറിലേർപ്പെട്ടിരിക്കുന്ന ഡി ജോങിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമിലേക്കുള്ള ട്രാൻസ്ഫർ അംഗീകരിക്കേണ്ടതുണ്ട്. ഇതുവരെ അദ്ദേഹം ക്യാമ്പ് നൗ വിടാൻ വിമുഖത കാണിക്കുന്നതായാണ്.ഡിയോങ്ങിന്റെ മനസ്സു മാറ്റാനായി താരത്തിന് നൽകാൻ പോകുന്ന കരാറിൽ വലിയ മാറ്റങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വരുത്തിയേക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ഡിയോങ്ങിനെ ടീമിൽ എത്തിക്കാൻ ആയി ശ്രമിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രീ-സീസൺ പര്യടനത്തിനായി ടീം ശനിയാഴ്ച പുറപ്പെടുന്നതിന് മുമ്പ് ഒരു കൃത്യമായ കരാറിൽ എത്തിച്ചേരാൻ ബാഴ്സലോണ ആഗ്രഹിക്കുന്നുണ്ട് .
Manchester United have reached full agreement with Barcelona for Frenkie de Jong, after further talks. Package worth €85m. Fee guaranteed around €75m plus add-ons. 🚨🇳🇱 #MUFC
— Fabrizio Romano (@FabrizioRomano) July 14, 2022
Personal terms, still the issue to be resolved – as Frenkie’s priority is to stay at Barcelona. pic.twitter.com/aTYnV3cHkP
2019-ൽ അജാക്സിൽ നിന്ന് 75 മില്യൺ യൂറോയ്ക്ക് (അന്ന് 85.5 മില്യൺ ഡോളർ) ബാഴ്സലോണ വാങ്ങിയതിനുശേഷം ഡി ജോംഗ് 140 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2016 നും 2019 നും ഇടയിൽ അജാക്സിൽ ഉണ്ടായിരുന്ന സമയത്ത് ടെൻ ഹാഗിന്റെ കീഴിൽ ഡി ജോംഗ് ബൂട്ടകെട്ടിയിട്ടുണ്ട്. യുണൈറ്റഡ് പരിശീലകന് കീഴിൽ 89 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ അദ്ദേഹം നേടി, എറെഡിവിസി ഉൾപ്പെടെ രണ്ട് കിരീടങ്ങൾ നേടുകയും ചെയ്തു.ടെൻ ഹാഗ് ഇതിനോടകം തന്നെ അദ്ദേഹത്തോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ യുണൈറ്റഡ് ടീമിലെ ഒരു പ്രധാന വ്യക്തിയാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.
Frenkie De Jong // Art of assists.pic.twitter.com/8EymZ6bhiX
— s (@riskyfcb_) July 12, 2022