ലയണൽ മെസ്സിയെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്സലോണയും സ്പോൺസർമാരുമുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.മെസ്സിയെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ കറ്റാലാൻസ് പുതിയ വഴികൾ ആസൂത്രണം ചെയ്യുകയാണെന്ന് സ്പോർട് വഴി ജിജാന്റസ് വെളിപ്പെടുത്തുന്നു. ക്ലബിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് മെസ്സിയുമായി ചർച്ചകൾ നടത്തുകയായിരുന്നെന്ന് വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ സമ്മതിച്ചിട്ടുണ്ട്.
പ്രശസ്ത ജേർണലിസ്റ്റ് റൊമേറോ പറയുന്നതനുസരിച്ച്, മെസിയെ സാമ്പത്തികമായി ലാഭകരമായി തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ ‘പ്രധാനപ്പെട്ട’ സ്പോൺസർമാരുമായി ചർച്ചകൾ നടത്തിവരിക്കയാണ്.ഇനി അധികം ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും മെസ്സിയുമായി നിരന്തരം ആശയ വിനിമയം നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മെസ്സിയുടെ പിഎസ്ജിയുമായും ആരാധകരുമായും നിലവിലെ ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്, ഇതു മുതലെടുക്കാൻ ബാഴ്സലോണ ശ്രമം ആരംഭിച്ചിട്ടുണ്ട്.ലിയോണുമായുള്ള മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച രാത്രി പിഎസ്ജി ആരാധകർ അദ്ദേഹത്തെ വീണ്ടും കൂടിയിരുന്നു,ആ മത്സരത്തിൽ 1-0 ന് പിഎസ്ജി തോറ്റു. തിയറി ഹെൻറി മെസ്സിയെ ബ്ലോഗ്രാനയിലേക്ക് മടങ്ങുകയാണ് നല്ലത് എന്നും പറഞ്ഞിരുന്നു, ഈ കൂവലുകൾ അദ്ദേഹത്തെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
🚨🚨| JUST IN: Leo Messi will LEAVE PSG this summer.@DanielRiolo [🥇] pic.twitter.com/owS0YUXVdk
— Managing Barça (@ManagingBarca) April 3, 2023
ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ ഇനി അധികം സമയം ഒന്നും ഇല്ല.ആരാധകരുടെ ഈ പ്രവർത്തികളൊക്കെ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളുമില്ല. അതുകൊണ്ടുതന്നെ മെസ്സി കരാർ പുതുക്കും എന്നുള്ളത് സങ്കീർണമായ വരികയാണ്.മറ്റു ഓപ്ഷനുകൾ ഇല്ലെങ്കിൽ മാത്രമായിരിക്കും മെസ്സി പാരീസിൽ തന്നെ തുടരുക.