കഴിഞ്ഞ രണ്ടു ദശകത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഒരിക്കൽ പോലും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ അവർക്കായില്ല. ചാമ്പ്യൻസ് ലീഗിൽ അവസാന മത്സരത്തിൽ ബെൻഫിക്കയോട് സമനില വഴങ്ങിയതോടെ അവരുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. അവസാന നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ വെറും രണ്ടു ഗോളുകൾ മാത്രമാണ് ബാഴ്സക്ക് നേടാനായത്. ഡൈനാമോ കീവിനെതിരെയാണ് രണ്ടു ഗോളുകളും പിറന്നത്.നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് ബ്ലൂഗ്രാനയ്ക്ക് അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഗ്രൂപ്പ് ഘട്ടത്തിൽ അവർക്ക് ചിന്തിക്കാൻ കഴിയാത്ത ഒരു എലിമിനേഷൻ നേരിടേണ്ടിവരും.
ബാഴ്സലോണയ്ക്ക് ഗോളുകൾ നേടാനാവുന്നില്ലെന്നും, മൂന്നു മണിക്കൂർ നേരം കളിച്ചാലും ഗോൾ നേടാനും സാധിക്കുന്നില്ല അത്ലറ്റിക്കോ ഡി മാഡ്രിഡിനെതിരായ 2-0 എവേ തോൽവിക്ക് ശേഷം ജെറാർഡ് പിക്വെ പറഞ്ഞ വാക്കുകളാണിത്. ഗോളുകൾ നേടാത്തതിന് ഡച്ച് സ്ട്രൈക്കർ മെംഫിസ് ഡിപേയുടെ ചുമലിൽ കുറ്റം ചുമത്തിയിരിക്കുകയാണ് സ്പാനിഷ് ഡിഫൻഡർ.El Nacional-ൽ നിന്ന് വരുന്ന വാർത്തകൾ അനുസരിച്ച്, തന്റെ അഭിപ്രായത്തെക്കുറിച്ച് പുതിയ മാനേജർ സേവി ഹെർണാണ്ടസിനെ അറിയിക്കുഅക്യും ചെയ്തിട്ടുണ്ട്.ഈ സീസണിൽ കറ്റാലൻ ടീമിന് പരിക്കിന്റെ രൂപത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതുവരെ സീസൺ മുഴുവനും അവരുടെ ഫോർവേഡുകൾ പുറത്തായിരുന്നു. ഹൃദ്രോഗം മൂലം അഗ്യൂറോ വിരമിക്കാനുള്ള ഒരുക്കത്തിലാണ്.
നിലവിൽ ബാഴ്സലോണയിൽ രണ്ടു ഫോർവേഡുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.അവരിൽ ഒരാളാണ് ഡിപേ. നിർഭാഗ്യവശാൽ, ബെൻഫിക്കയ്ക്കെതിരായ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലാലിഗയിൽ ബാഴ്സലോണയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ താരമാണ്. ബ്ലാഗ്രാനയ്ക്കായി 13 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ താരത്തിന് തിളങ്ങാനായില്ല.
ടീമിന് ക്ലിനിക്കൽ ഗോൾ സ്കോററെ ആവശ്യമുണ്ട്, പ്രത്യേകിച്ചും ലയണൽ മെസ്സിക്ക് ശേഷമുള്ള കാലഘട്ടത്തിൽ .ടീമിൽ മെംഫിസിന്റെ സംഭാവനകൾ എന്തൊക്കെയാണെങ്കിലും, ഗോളിന് മുന്നിൽ നിരവധി അവസരങ്ങൾ പാഴാക്കുന്നതിൽ അദ്ദേഹം പലപ്പോഴും കുറ്റക്കാരനാണ്. ടീമിന്റെ ഈ നിലയിൽ പിക്വെ തികച്ചും ആശങ്കാകുലനാണ്.
In Munich, we win. pic.twitter.com/xkrpRQA0zx
— total Barça (@totalBarca) November 24, 2021
ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിലും ഒരു പുതിയ ഗോൾ സ്കോററെ ആവശ്യമുണ്ട്. എർലിംഗ് ഹാലൻഡിനെ പോലെ ഉയർന്ന നിലവാരമുള്ള ഒരു സ്ട്രൈക്കർ ബാഴ്സക്ക് ആവശ്യമായി വന്നിരിക്കുകയാണ് .എന്നാൽ അത്തരം ഓപ്ഷനുകൾ പിന്തുടരാൻ അവർക്ക് പണമില്ല. എന്നാൽ വിലകുറഞ്ഞതും ചെലവ് കുറഞ്ഞതുമായ ബദലുകൾക്ക് ബാഴ്സലോണയ്ക്ക് ആവശ്യമായ ഗുണനിലവാരം നൽകാനും സാധിക്കുന്നില്ല.