ബാഴ്സലോണയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല, സാമ്പത്തിക പ്രശ്നമാണ് ബാഴ്സലോണയെ പിടിച്ചുലക്കുന്നത്. ഇതുകാരണം ഇപ്പോഴും കരകയറാതെയിരിക്കുകയാണ് കറ്റാലൻ ക്ലബ്ബ്. തങ്ങളുടെ പ്രതിരോധത്തിലെ സൂപ്പർതാരത്തെ വിൽക്കേണ്ടി വന്നേക്കുമെന്ന ഭയം ഇപ്പോൾതന്നെ ക്ലബ്ബിനെ വേട്ടയാടി തുടങ്ങിയിരിക്കുന്നു.
അടുത്ത വേനൽക്കാലത്ത് ബാഴ്സലോണ ആരെയാണ് വിൽക്കേണ്ടത് എന്നതാണ് വലിയ ചോദ്യം.ബാഴ്സലോണയുടെ പ്രതിരോധ താരങ്ങളായ അരോഹോ, ക്രിസ്ത്യൻസൺ, ജൂൾസ് കുണ്ടെ എന്നിവരിൽ ഒരാളെ വിൽക്കുവാനാണ് ക്ലബ്ബിന്റെ തീരുമാനം. അവർ ഏറ്റവുമധികം നിലനിർത്താൻ ആഗ്രഹിക്കുന്ന കളിക്കാരനാണ് അരൗഹോ, എന്നാൽ അടുത്ത ആഴ്ചകളിൽ ഏറ്റവും കൂടുതൽ ക്ലബ്ബുകൾ അന്വേഷിച്ചത് അറൗഹോയുടെ അവൈലബിലിറ്റിയാണ്, ജനുവരിയിൽ തന്നെ ഉറുഗ്വേയനെ സൈൻ ചെയ്യാൻ ബയേൺ മ്യൂണിക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ഉറുഗ്വെ താരത്തെ മറ്റാർക്കും കൊടുക്കുന്നതിൽ ബാഴ്സലോണക്ക് ഒരു താൽപര്യവുമില്ല, മറ്റു രണ്ടുപേരിൽ ഒരാളെയെങ്കിലും വിൽക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അറൊഹോയെ വിൽക്കാൻ ബാഴ്സലോണ നിർബന്ധിതനായെക്കും.
ചെൽസിയിൽ നിന്ന് വന്നതിന് ശേഷം ബാഴ്സലോണയുടെ ഏറ്റവും വിലമതിക്കാനാവാത്ത കളിക്കാരിൽ ഒരാളാണ് ക്രിസ്റ്റെൻസൻ. അദ്ദേഹത്തിന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു, അരൗഹോയ്ക്കും കൗണ്ടേയ്ക്കും പലപ്പോഴും കൂടുതൽ ക്രെഡിറ്റ് ലഭിക്കുന്നത് ക്രിസ്ത്യൻസെന്റെ പ്രകടനം കാണാതെ പോവുകയാണ്- എന്നിരുന്നാലും, അരുഹോ, കൗണ്ടെ എന്നിവർ കൂടുതൽ വിലമതിക്കപ്പെടുന്നതിനാൽ തന്നെ ക്രിസ്ത്യൻസനെ വിൽക്കാനാണ് ബാഴ്സലോണയുടെ ആഗ്രഹം.
#FCBarcelona will listen to offers for Andreas Christensen, Jules Kounde and Ronald Araujo next summer (Sport). pic.twitter.com/7dT2qBsybm
— Football España (@footballespana_) December 26, 2023
ബാഴ്സലോണയിൽ എത്തിയപ്പോഴുള്ള ഫോം പരിക്കുപറ്റി തിരിച്ചുവന്നതിനുശേഷം ജൂൽസ് കുണ്ടെ നിലനിർത്താൻ സാധിച്ചിട്ടില്ലെങ്കിലും, സെന്റർ ബാക്കായ ഫ്രഞ്ച് താരത്തെ റൈറ്റ് വിങ് ബാക്കായി ബാഴ്സലോണ ഉപയോഗിക്കുന്നുണ്ട്, അതുകൊണ്ട് ക്ലബ്ബ് നിലനിർത്താൻ പരിഗണിക്കുന്നതിൽ ആരോഹോക്ക് പിന്നാലെ രണ്ടാമതാണ്. അങ്ങനെയെങ്കിൽ വിൽക്കാൻ നറുക്ക് വീഴുന്നത് ക്രിസ്ത്യൻസന് തന്നെ.