ആദ്യ പകുതിയിൽ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും സാസുനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി ബാഴ്സലോണ.ഒരു ഗോളിന് പിന്നിട്ട് നിന്ന സേഷംയിരുന്നു ബാഴ്സയുടെ ജയം. ആറാം മിനുട്ടിൽ ഡേവിഡ് ഗാർഷ്യയുടെ ഗോളിൽ ഒസാസുന ലീഡ് നേടി. എന്നാൽ തിരിച്ചടിക്കാനുള്ള ശ്രമത്തിൽ ബാഴ്സക്ക് വലിയ തിരിച്ചടി നേരിട്ടു.31 ആം മിനുട്ടിൽ ഡേവിഡ് ഗാർഷ്യയെ ഫൗൾ ചെയ്തതിന് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവെൻഡോസ്കിക് ചുവപ്പ് വാർഡ് ലഭിച്ചു.
ഇതോടെ ബാഴ്സ പത്തു പേരായി ചുരുങ്ങി.2013 ഫെബ്രുവരിയിൽ ഹാംബർഗിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി ബുണ്ടസ്ലിഗയിൽ പുറത്തായതിന് ഏകദേശം 10 വർഷത്തിന് ശേഷം ലെവൻഡോവ്സ്കിയുടെ കരിയറിലെ രണ്ടാമത്തെ ചുവപ്പ് കാർഡ് മാത്രമാണിത്. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിച്ച ബാഴ്സ 48 ആം മിനുട്ടിൽ പെഡ്രിയുടെ ഗോളിലൂടെ തിരിച്ചടിച്ചു. 85 ആം മിനുട്ടിൽ ഡി ജോർജിന്റെ ക്രോസിൽ നിന്നും പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം റാഫിൻഹ ഹെഡ്ഡറിലൂടെ ബാഴ്സയുടെ വിജയം ഉറപ്പിച്ച ഗോൾ കണ്ടെത്തി. ഒരു മത്സരം കൂടുതൽ കളിച്ചെങ്കിലും രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യസം അഞ്ചക്കാൻ ബാഴ്സക്ക് സാധിച്ചു.
ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമേനെതിരെ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് ബയേൺ നേടിയത്.സെർജ് ഗ്നാബ്രി ഹാട്രിക്ക് നേടിയപ്പോൾ ബയേണിന്റെ തുടർച്ചയായ അഞ്ചാം ലീഗ് വിജയം വന്നു.ഒരു ടീമിനെതിരെ ഏറ്റവും ദൈർഘ്യമേറിയ അപരാജിത റണ്ണിനുള്ള ബുണ്ടസ്ലിഗ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയുമാണ് ബയേൺ.വെർഡറിനെതിരെ ബയേൺ ഇപ്പോൾ 26 ലീഗ് മത്സരങ്ങളിൽ തോൽവിയില്ലാതെ പോയിട്ടുണ്ട്. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ജമാൽ മുസിയാല ബയേണിനെ മിന്നിലെത്തിച്ചു.19 കാരന്റെ സീസണിലെ ഒമ്പതാം ലീഗ് ഗോളായിരുന്നു ഇത്. പത്താം മിനുട്ടിൽ ആന്റണി ജങ്ങിന്റെ ഗോളിൽ ബ്രെമന് സമനില പിടിച്ചു.സെനഗൽ താരം സാദിയോ മാനെ 20 മിനിറ്റിന് ശേഷം പരിക്കേറ്റ് പിച്ച് വിടേണ്ടി വരികയും ചെയ്തു.സെർജ് ഗ്നാബ്രി (22′, 28′, 82′) ലിയോൺ ഗോറെറ്റ്സ്ക (26′) മാത്തിസ് ടെൽ (84′) എന്നിവർ നീഒഡ്യാ ഗോളിൽ ബയേൺ വിജയം ഉറപ്പിച്ചു.
ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി വിഎഫ്എൽ വോൾഫ്സ്ബർഗ്. തോൽവിയോടെ 25 പോയിന്റുമായി സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്തേക്ക് വീണു. 21 പോയിന്റുമായി ഏഴാം സ്ഥാനത്താണ് വോൾഫ്സ്ബർഗ്.മിക്കി വാൻ ഡി വെൻ (6′) ലൂക്കാസ് എൻമെച്ച (90’+1′) എന്നിവക്കരാണ് വോൾഫ്സ്ബർഗിന് വേണ്ടി ഗോളുകൾ നേടിയത്ത്.
ഇറ്റാലിയൻ സിരി എ യിൽ തകർപ്പൻ ജയവുമായി നാപോളി.എംപോളിയെ എതിരില്ലാത്ത രണ്ടടി ഗോളുകൾക്കാണ് നാപോളി കീഴടക്കിയത്.ലീഡർമാരായ നാപ്പോളി അവരുടെ സീരി എ വിജയ പരമ്പര 10 ഗെയിമുകളായി വർദ്ധിപ്പിച്ചു. എഴുപതാം മിനിറ്റിൽ എംപോളി മിഡ്ഫീൽഡർ റസ്വാൻ മാരിൻ വിക്ടർ ഒസിംഹെനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലൊസാനോ ഗോളാക്കി മാറ്റി നാപോളിക്ക് ലീഡ് നേടികൊടുത്തി.74-ാം മിനിറ്റിൽ ലൊസാനോയെ വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി സെബാസ്റ്റ്യാനോ ലുപെർട്ടോ പുറത്തായി.88-ാം മിനിറ്റിൽ പിയോറ്റർ സീലിൻസ്കി നാപോളിയുടെ രണ്ടമ്മ ഗോൾ നേടി.14 ഗെയിമുകൾക്ക് ശേഷം 38 പോയിന്റുമായി നാപ്പോളി പട്ടികയിൽ ഒന്നാമത്.
മറ്റൊരു മത്സരത്തിൽ ക്രെമോനീസിനെതിരെ ഗോൾ രഹിത സമനില വഴങ്ങി എ സി മിലാൻ.14 കളികളിൽ നിന്ന് 30 പോയിന്റുമായി മിലാൻ രണ്ടാം സ്ഥാനത്താണ്ഏഴ് പോയിന്റുള്ള ക്രെമോണീസ് 18-ാം സ്ഥാനത്താണ്.