എഫ്സി ബാഴ്സലോണയിൽ ചേരുന്ന ഏറ്റവും പുതിയ ബ്രസീലിയൻ സെൻസേഷനായി റാഫിൻഹ മാറിയിരിക്കുകയാണ്.ബ്രസീലിയൻ വിങ്ങർ റാഫിൻഹ ലീഡ്സ് യുണൈറ്റഡിൽ നിന്നാണ് ബാഴ്സലോണയിൽ എത്തിയത്.65 മില്യൺ യൂറോക്കാന് ബ്രസീലിയൻ താരത്തെ പ്രീമിയർ ലീഗിൽ നിന്നും ല ലീഗയിലേക്ക് എത്തിച്ചത്. മുൻ കാലങ്ങളിൽ നിരവധി പ്രശസ്തരായ ബ്രസീലിയൻ താരങ്ങൾ ബാഴ്സയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്.
അവരിൽ ചിലർ കളിയിലെ ഇതിഹാസങ്ങളാണ്. റൊണാൾഡീഞ്ഞോ, നെയ്മർ, ലൂയിസ് റൊണാൾഡോ, റിവാൾഡോ, റൊമാരിയോ തുടങ്ങിയ താരങ്ങൾ ബ്ലാഗ്രാനയ്ക്ക് വേണ്ടി കളിച്ച് വിജയം കണ്ടെത്തി.പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ട ബ്രസീലുകാരും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഫിലിപ്പ് കുട്ടീഞ്ഞോയെ 2018 ജനുവരിയിൽ ക്ലബ്ബ്-റെക്കോഡ് ട്രാൻസ്ഫർ ഫീസായ 160 മില്യൺ യൂറോയ്ക്ക് സ്വന്തമാക്കി.കുട്ടീഞ്ഞോ 2021 വരെ ക്ലബ്ബിൽ തുടർന്നെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല. 2021/22 സീസണിന്റെ അവസാനത്തിൽ പ്രീമിയർ ലീഗ് ക്ലബ് 20 മില്യൺ യൂറോയ്ക്ക് അവനെ സ്ഥിരമായി വാങ്ങുന്നതിന് മുമ്പ് ബയേൺ മ്യൂണിക്കിലേക്കും തുടർന്ന് ആസ്റ്റൺ വില്ലയിലേക്കും ലോണിൽ പോയിരുന്നു .കറ്റാലൻ ടീമിനായി കളിച്ച മികച്ച 10 ബ്രസീലിയൻ താരങ്ങൾ ആരാണെന്നു നോക്കാം.
റൊണാൾഡീഞ്ഞോ– : 2003-2008 -ട്രോഫികൾ: ലാലിഗ (2), സൂപ്പർകോപ്പ ഡി എസ്പാന (2), ചാമ്പ്യൻസ് ലീഗ് (1).
ഡാനി ആൽവസ്– : 2008-2016, 2021-2022- ട്രോഫികൾ: ലാലിഗ (6), സൂപ്പർകോപ്പ ഡി എസ്പാന (4), കോപ്പ ഡെൽ റേ (4), ചാമ്പ്യൻസ് ലീഗ് (3), കോപ്പ കാറ്റലൂന്യ (2), സൂപ്പർകോപ്പ ഡി കാറ്റലൂന്യ (1), യുവേഫ സൂപ്പർ കപ്പ് (3), ഫിഫ ക്ലബ് വേൾഡ് കപ്പ് (3).
നെയ്മർ– : 2013-2017-ട്രോഫികൾ: ലാലിഗ (2), സൂപ്പർകോപ്പ ഡി എസ്പാന (1), കോപ്പ ഡെൽ റേ (3), ചാമ്പ്യൻസ് ലീഗ് (1), ഫിഫ ക്ലബ് ലോകകപ്പ് (1).
റൊണാൾഡോ– : 1996-1997-ട്രോഫികൾ: യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് (1), സൂപ്പർകോപ്പ ഡി എസ്പാന (1), കോപ്പ ഡെൽ റേ (1).
റൊമാരിയോ- : 1993-1995-ട്രോഫികൾ: ലാലിഗ (1)
റിവാൾഡോ– : 1997 മുതൽ 2022 വരെ-ട്രോഫികൾ: ലാലിഗ (2), കോപ്പ ഡെൽ റേ (1), യുവേഫ സൂപ്പർ കപ്പ് (1).
അഡ്രിയാനോ-: 2010-2016-ട്രോഫികൾ: ലാലിഗ (4), സൂപ്പർകോപ്പ ഡി എസ്പാന (3), കോപ്പ ഡെൽ റേ (3), ചാമ്പ്യൻസ് ലീഗ് (2), യുവേഫ സൂപ്പർ കപ്പ് (1), ഫിഫ ക്ലബ് ലോകകപ്പ് (2) .
മാക്സ്വെൽ– : 2009-2012-ട്രോഫികൾ: ലാലിഗ (2), സൂപ്പർകോപ്പ ഡി എസ്പാന (2), കോപ്പ ഡെൽ റേ (1), ചാമ്പ്യൻസ് ലീഗ് (1), യുവേഫ സൂപ്പർ കപ്പ് (1), ഫിഫ ക്ലബ് ലോകകപ്പ് (2).
ജൂലിയാനോ ബെല്ലറ്റി– : 2004-2007-ട്രോഫികൾ: ലാലിഗ (2), സൂപ്പർകോപ്പ ഡി എസ്പാന (2), ചാമ്പ്യൻസ് ലീഗ് (1).
സിൽവിഞ്ഞോ-: 2004-2009-ട്രോഫികൾ: ലാലിഗ (3), സൂപ്പർകോപ്പ ഡി എസ്പാന (2), കോപ്പ ഡെൽ റേ (1), ചാമ്പ്യൻസ് ലീഗ് (2).