തങ്ങളുടെ യുവതാരത്തെ സ്വന്തമാക്കിയ ലാലിഗ വമ്പന്മാരായ ബാഴ്സലോണക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അര്ജന്റൈൻ വമ്പന്മാരായ ബൊക്ക ജൂനിയേഴ്‌സ്. പതിനെട്ടുകാരൻ യുവപ്രതിരോധതാരം സാന്റിയാഗോ റാമോസ് മിങ്കോയെന്ന അർജന്റൈൻ പ്രതിരോധതാരത്തെയാണ് ബാഴ്സലോണ സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതാരം ബൊക്ക വിട്ടു ബാഴ്‌സയിലേക്ക് ചേക്കേറുന്നത്.
എന്നാൽ താരത്തെ ബാഴ്സലോണ സ്വന്തമാക്കിയ രീതി ബൊക്ക ജൂനിയേഴ്‌സിനെ വലിയ രീതിയിൽ രോഷാകുലരാക്കിയിരിക്കുകയാണ്. ബാഴ്സയ്ക്കെതിരെ നിയമപരമായി മുന്നോട്ടു പോവാനാണ് ബൊക്ക ഒരുങ്ങുന്നത്. 2022 വരെയാണ് മിങ്കോക്ക് ബാഴ്സയുമായി karar നിലനിൽക്കുന്നത്. ഇതോടെ മെസി ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾക്കു പുറമെ മറ്റൊരു അര്ജന്റീനക്കാരനെ വാങ്ങിയതിന്റെ പേരിലും ക്ലബ്ബ് പുലിവാൽ പിടിച്ചിരിക്കുകയാണ്.
“റാമോസ് മിങ്കോയുമായി ബന്ധപ്പെട്ട് ഞങ്ങൾ ബാഴ്‌സയെ കോടതി കയറ്റാൻ പോവുകയാണ്. അപരിഷകൃതമായ ഒരു സംഭവമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വളരെ മോശമായിട്ടുള്ള രീതിയായിരുന്നു അത്. ബൊക്ക ബാഴ്സയെക്കാൾ വലുതാണ്. ഒരിക്കലും നടക്കാൻ പാടില്ലാത്ത ചിലകാര്യങ്ങളുണ്ട്. പഴയ ബോർഡ് മിങ്കോയോട് മോശമായാണ് പെരുമാറിയതാണ് ശരിക്കും ഇതു സംഭവിക്കാനിടയാക്കിയത്. “
‘എനിക്ക് തോന്നുന്നില്ല അവനു വേണ്ടി വല്ല പ്രതിനിധികളും ഉണ്ടോയെന്നു. ഞങ്ങൾ എന്തായാലും ബാഴ്‌സയെ കോടതി കയറ്റാൻ പോവുകയാണ്. കാരണം ഞങ്ങൾക്ക് അതിനുള്ള അവകാശങ്ങൾ ഉണ്ട്. ഞങ്ങൾ ലോകത്തെ തന്നെ മികച്ച ക്ലബ്ബുകളിലൊന്നാണ്. അവർ ഇനിയും കൂടുതൽ വളരേണ്ടതുണ്ട്. താരത്തിനു വലിയ കഴിവുകളുണ്ട്. അതുകൊണ്ടു തന്നെ കൊണ്ടു പോവാൻ തീരെ സാധ്യത കാണാത്ത ഒരു താരത്തെ ബാഴ്‌സക്ക് എങ്ങനെ സാധിക്കും. അപരിഷകൃതമായ ഒന്നാണിവിടെ സംഭവിച്ചത്. അതൊരു മോശം രീതിയിൽ തന്നെയാണ്.” ബൊക്ക ജൂനിയേഴ്‌സ് പ്രസിഡന്റായ ഹോർഹെ അമോർ അമീൽ വ്യക്തമാക്കി.