തന്റെ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കഴിഞ്ഞ സീസണിൽ അര്ജന്റീന സൂപ്പർ താരം സെർജിയോ അഗ്യൂറോ കടന്നു പോയി കൊണ്ടിരുന്നത്. അതിൽ നിന്നും വലിയൊരു തിരിച്ചു വരവ് സ്വപ്നം കണ്ടാണ് താരം ബാഴ്സയിലെത്തിയിരിക്കുനന്ത്. 33 കാരൻ സ്ട്രൈക്കറുടെ ഏറ്റവും വലിയ ശത്രു പരിക്ക് തന്നെയായിരുന്നു. തുടർച്ചയായി വരുന്ന പരിക്ക് തന്നെയാണ് അഗ്യൂറോക്ക് തിരിച്ചടിയായത്. മാഞ്ചസ്റ്ററിലെ തന്റെ അവസാന സീസണിൽ, അർജന്റീന സ്ട്രൈക്കർ ലീഗിൽ 12 മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ, ഒരു സ്റ്റാർട്ടറായി ഏഴ് മത്സരങ്ങൾ മാത്രം. കാൽമുട്ടിന് പരിക്കേറ്റ സീസണിന്റെ ആരംഭം ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. ഭാവിയിൽ തന്റെ പരിക്ക് ഒരു വലിയ പ്രശ്നമാകുന്നത് ഒഴിവാക്കാനുള്ള കഠിന ശ്രമത്തിലാണ് അഗ്യൂറോ.
മുൻ അത്ലറ്റികോ മാഡ്രിഡ് ഫോർവേഡ് പരിക്കിൽ നിന്നും മോചിതനാവാനായി മുട്ടിൽ സ്റ്റെം സെൽ ചികിത്സ നടത്തിയിരുന്നു. ബാഴ്സലോണ ബാസ്കറ്റ്ബോൾ താരം പോ ഗാസോൾ, ടെന്നീസ് ഇതിഹാസം റാഫ നദാൽ, ഫുട്ബോൾ താരങ്ങളായ കാർലെസ് പുയോൾ, മാർട്ടിൻ ഒഡെഗാർഡ്, എറിക് ലാമേല എന്നിവരെവയെല്ലാം കളിക്കളത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ഡോ. റോബർട്ട് സോളർ കീഴിലാണ് താരത്തിന്റെ ചികിത്സ.പുതിയ ലാലിഗ സീസൺ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, റൊണാൾഡ് കോമാന്റെ ടീമിനായി അഗ്യൂറോയ്ക്ക് ഇതുവരെ കളിക്കാൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല.
കഴിഞ്ഞ ദശകത്തിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മെസ്സിയുടെ ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.അടുത്ത സീസണിൽ വലിയൊരു മാറ്റം കൊണ്ട് വരാൻ തന്നെയാണ് ബാഴ്സ ശ്രമിക്കുന്നത്. ഈ പരിക്ക് മൂലം സിറ്റിക്കായി ഭൂരിഭാഗം മത്സരങ്ങളും കളിക്കാൻ സാധിക്കാതിരുന്ന അഗ്യൂറോക്ക് ബാഴ്സക്കായി എന്ത് ചെയ്യാനാവും എന്നാണ് ആരധകർ ഉറ്റു നോക്കുന്നത്. 33 കാരനായ താരത്തിന് ഉറ്റ സുഹൃത്തായ മെസ്സിയോടൊപ്പം നൗ ക്യാമ്പിൽ മികച്ച കൂട്ട് കെട്ട് പടുത്തുയർത്താനാവുമോ എന്നതും കണ്ടറിഞ്ഞു കാണാം. ബാഴ്സയിൽ ലയണൽ മെസ്സിയുടെ ഗോൾ സ്കോറിംഗ് ഭാരം ലഘൂകരിക്കാനും അഗ്യൂറോയ്ക്ക് കഴിയും എന്നാണ് ക്ലബ്ബിന്റെ കണക്കു കൂട്ടൽ. ഡച്ച് സൂപ്പർ താരം ഡിപ്പായ് കൂടി ചേരുമ്പോൾ കൂടുതൽ കരുത്തരായ മാറും.
പ്രായം കൂടിയെന്നതിന്റെ പേരിൽ കഴിഞ്ഞ സീസണിൽ ബാഴ്സയിൽ നിന്നും പുറത്താക്കിയ ഉറുഗ്വേൻ സ്ട്രൈക്കർ സുവാരസിന് പകരക്കാരനായാണ് 33 കാരനായ അഗ്യൂറോ എത്തുന്നത്. കഴിഞ്ഞ 10 വർഷത്തിലധികമായി അര്ജന്റീന ടീമിൽ ഒരുമിച്ച് കളിക്കുന്ന മെസ്സിയും അഗ്യൂറോയും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും ബന്ധവും ബാഴ്സക്ക് ഗുണകരമാവും. ഒരു സ്ട്രൈക്കറുടെ റോൾ അഗ്യൂറോ ഭംഗിയായി ഏറ്റെടുക്കും എന്ന വിശ്വാസത്തിലാണ് ബാഴ്സ മാനേജ്മന്റ്. അഗ്യൂറോയുടെ ക്ലിനിക്കൽ ഫിനിഷിങ്ങും ,മെസ്സിയുമായുളള കൂട്ടുകെട്ടും ,വേഗതയും , സ്കില്ലും ,പരിചയ സമ്പത്തും, കരുത്തും ബാഴ്സക്ക് ഗുണകരമാവും. അഗ്യൂറോ കാറ്റലോണിയയിലെത്തിയത് ബാഴ്സലോണയുടെ ശക്തി വര്ധിപ്പുക്കും എന്നതിൽ സംശയമില്ല. പക്ഷെ കുറെ കാലമായി വിടാതെ പിന്തുടരുന്ന പരിക്കും കൂടി അഗ്യൂറോയിൽ നിന്നും മാറി നിന്നാൽ മാത്രമേ ഈ കൈമാറ്റത്തിന്റെ 100 % ഫലം ലഭിക്കുകയുള്ളു. ഡിപ്പായുടെ മികച്ച ഫോം അര്ജന്റീന താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം കിട്ടാനുള്ള സാദ്ധ്യതകൾ കുറക്കുന്നു.