ബർത്തലോമിയോ ഒഗ്ബെച്ചെ : “നാല് വ്യത്യസ്ത ടീമുകൾ, സ്ഥിരതയുള്ള സ്‌കോറിംഗ് ”

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് ഹൈദരാബാദ് എഫ് സി യുടെ നൈജീരിയൻ സ്‌ട്രൈക്കർ ബർത്തലോമിയോ ഓഗ്ബെച്ചെ അറിയപ്പെടുന്നത്.ബർത്തലോമിയോ ഒഗ്ബെച്ചെയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഗോളുകളാണ് നമുക്ക് മുന്നിലെത്തുന്നത്.2018-19 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നൈജീരിയൻ വേൾഡ് കപ്പ് ഇന്ത്യയിലെത്തുന്നത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ ജേഴ്സിയിലായിരുന്നു ആദ്യം ഇറങ്ങിയത്. ആ സീസണിൽ താരം 12 ഗോളുകൾ നേടുകയും ചെയ്‌തു.

അടുത്ത സീസണിൽ 15 ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായി അദ്ദേഹം മാറുകയും ചെയ്തു.എ രണ്ടുതവണയും ഗോൾഡൻ ബൂട്ട് അവാർഡ് അദ്ദേഹത്തിന് സ്വന്തമാക്കാനായില്ല.പാരീസ് സെന്റ്-ജർമെയ്ൻ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമായ ഒഗ്ബെച്ചെ, തന്റെ ഗോൾ സ്‌കോറിംഗ് ബൂട്ടുകൾ മുംബൈ സിറ്റി എഫ്‌സിയിലേക്ക് കൊണ്ടുപോയി, അവിടെ എട്ട് ഗോളുകൾ നേടുകയും ക്ലബ്ബിന്റെ ലീഗ് വിന്നേഴ്‌സ് ഷീൽഡിലും ഐഎസ്‌എൽ കിരീട വിജയത്തിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

സ്‌ട്രോക്കി സ്‌ട്രൈക്കറെ നിലനിർത്താൻ മുബൈക്ക് സാധിക്കാത്തതോടെ വനനത്തോടെ താരം ഹൈദരാബാദ് എഫ്‌സിയിലേക്ക് പോയി. ചെറിയ കാലയളവിൽ നാലാം ക്ലബ്ബിലെത്തിയെങ്കിലും ഗോളുകൾ മാത്രം സ്ഥിരമായി നിന്നു. ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നെടുവകയും ചെയ്തു.ആക്രമണത്തിൽ ഹൈദരാബാദിന്റെ കേന്ദ്രബിന്ദുവാണ് 37-കാരൻ.

ഓഗ്‌ബെച്ചയുടെ ഈ ഫോം പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഒരു വിഷമത്തോടെയാണ് നോക്കികാണുന്നത്. 2019 കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ക്ലബ് വിടാൻ തീരുമാനിച്ചത് വലിയ വിഷമത്തോടെയാണ് ആരാധകർ കണ്ടത്.ഒരു ടീമിൽ ഒരു മികച്ച സ്‌ട്രൈക്കർ ഉണ്ടായിരിക്കുന്നത് തുടർച്ചയായ മത്സരങ്ങൾ നടക്കുന്ന ഐ എസ്എ ൽ പോലെയുള്ള ലീഗിൽ നിർണായകമാണ്. ഒരു സീസണിൽ ടീമിന്റെ പകുതിയിലധികം ഗോളുകൾ നേടിയ ഒരു കളിക്കാരനെ നിലനിർത്തും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും മറിച്ചായിരുന്നു സംഭവിച്ചത്.

ബ്ലാസ്റ്റേഴ്സിനായി 15 കളികളിൽ 16 ഗോളുകൾ ഓഗ്ബെച്ചെ നേടി. ചെന്നെയിനെതിരെ ഓഗ്ബെച്ചെ നേടിയ ഗോളായിരുന്നു ആ സീസണിലെ ഏറ്റവും മികച്ചഗോളായി ആരാധകർ തെരഞ്ഞെടുത്തത്.യൂറോപ്പിൽ പിഎസ്ജി അടക്കമുള്ള ക്ലബുകൾക്കായി കളിച്ച ഒഗ്ബെച്ചെയുടെ കഴിവുകൾ ഒരു സീസണായിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താൻ സാധിച്ചത്. ആ സീസണിൽ കേരളം നേടിയ 29 ഗോളുകളിൽ 15 എണ്ണവും (51.72%) അദ്ദേഹം നേടി.

Rate this post
isl