ലയണൽ മെസ്സി ലോകകപ്പ് നേടിയതിനെകുറിച്ച് വിമർശനവുമായി ബയേൺ മ്യൂണിക്ക് പ്രസിഡന്റ് |Lionel Messi

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നത് വരെ ദേശീയ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം ഡീഗോ മറഡോണയാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ മെസി കിരീടം നേടി കരിയറിലെ എല്ലാ പ്രധാന നേട്ടങ്ങളും സ്വന്തമാക്കിയതോടെ നിരവധി പേർ മറഡോണയെക്കാൾ ഉയർന്ന തലത്തിലേക്ക് മെസി കയറി വന്നുവെന്ന അഭിപ്രായങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ജോ കോൾ പറഞ്ഞത് മെസിക്ക് തുല്യനായുള്ള ഒരേയൊരു താരം പെലെ ആണെന്നായിരുന്നു.

മറഡോണയെ അപേക്ഷിച്ച് നോക്കുമ്പോൾ എത്രയോ അധികം നേട്ടങ്ങൾ മെസി സ്വന്തമാക്കിയിട്ടുണ്ട്. അതിനു പുറമെ സ്ഥിരതയോടെ നിരവധി വർഷങ്ങൾ കളിച്ച കാര്യത്തിലും മെസി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ ബയേൺ പ്രസിഡന്റായ കാൾ ഹൈൻസ് റുമനിഗെയുടെ അഭിപ്രായത്തിൽ മറഡോണ തന്നെയാണ് ചരിത്രത്തിലെ മികച്ച താരമെന്ന നിലയിൽ മെസിയെക്കാൾ മുകളിലുള്ളത് . കഴിഞ്ഞ ദിവസം അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

“മറഡോണയെയും മെസിയെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഞാൻ മെസിയെയാണ് തിരഞ്ഞെടുക്കുക. എതിരാളികളിൽ നിന്നും കടുത്ത ഫൗളുകൾ നേരിട്ടിട്ടാണ് താരം കളിച്ചിട്ടുള്ളത്. അതേസമയം ലയണൽ മെസിയെ റഫറിമാരും നിയമങ്ങളുമെല്ലാം സംരക്ഷിച്ചിട്ടുണ്ട്.” ചാമ്പ്യൻസ് ലീഗിൽ ഐന്തരാഷ്ട ഫ്രാങ്ക്ഫർട്ടും നാപ്പോളിയും തമ്മിൽ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കേ റുമനിഗെ പറഞ്ഞു.

നേരത്തെ ലോകകപ്പ് കിരീടമില്ലാത്തതിനാൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിൽ ലയണൽ മെസിയെ പലരും അംഗീകരിച്ചിരുന്നില്ല. എന്നാൽ ഖത്തർ ലോകകപ്പ് കിരീടനേട്ടത്തോടെ അത് പൂർണമായും മാറ്റാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ ചരിത്രത്തിലെ മികച്ച താരങ്ങളിൽ മെസിയെക്കാൾ മികച്ചത് ആരാണെന്ന നിലയിലുള്ള ചർച്ചകളിലേക്ക് അത് മാറിയിട്ടുണ്ടെന്നു വേണം കരുതാൻ.

Rate this post
Lionel Messi