സാഡിയോ മാനെയടക്കം ഏഴു താരങ്ങളെ ഒഴിവാക്കി ഇംഗ്ലീഷ് സൂപ്പർ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക്

അടുത്ത സീസണിന് മുന്നോടിയായി ഹാരി കെയ്‌നിനെ സൈൻ ചെയ്യുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി സാഡിയോ മാനെയെയും മറ്റ് ആറ് കളിക്കാരെയും ഓഫ്‌ലോഡ് ചെയ്യാൻ തയ്യാറെടുക്കുകയാണ് ബയേൺ മ്യൂണിക്ക്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ സൂപ്പർതാരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബയേൺ.

ഒമ്പതാം നമ്പർ താരമില്ലാതെ കഴിഞ്ഞ സീസണിൽ അവർ ബുദ്ധിമുട്ടിയതിനാൽ ഒരു സൂപ്പർ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബയേൺ.ഈ ആഴ്‌ച ആദ്യം ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർ 80 മില്യൺ യൂറോയ്‌ക്കും ആഡ്-ഓണുകൾക്കും കെയ്‌നെ സൈൻ ചെയ്യാൻ രണ്ടാമത്തെ ബിഡ് വെച്ചിരുന്നു.ഫിചാജസ് പറയുന്നതനുസരിച്ച് കെയ്‌നിനായി മൂന്നാം ഓഫറിനായി ഫണ്ട് സ്വരൂപിക്കുന്നതിനായി ബയേൺ മ്യൂണിക്ക് അവരുടെ ഏഴ് സ്ക്വാഡ് അംഗങ്ങളെ വിൽക്കാൻ ആഗ്രഹിക്കുന്നു.

38 മത്സരങ്ങളിൽ നിന്ന് വെറും 12 ഗോളുകൾ മാത്രം നേടിയ അലയൻസ് അരീനയിലെ ആദ്യ കാമ്പെയ്‌നിന് ശേഷം 31 കാരനായ മാനെയെ അവർ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ട്. വരുന്ന സീസണിലേക്കുള്ള തങ്ങളുടെ പദ്ധതിയിൽ സാദിയോ മാനെ ഇല്ലെന്ന കാര്യം ക്ലബ് അധികൃതർ താരത്തെ അറിയിക്കുകയും ചെയ്തു.സെനഗലീസ് താരം കഴിഞ്ഞ സീസണിൽ 38 മില്യൺ യൂറോക്കാണ് ലിവർപൂളിൽ നിന്ന് ബവേറിയക്കാർക്കൊപ്പം ചേർന്നത്. എന്നാൽ ക്ലബ്ബിൽ റോബർട്ട് ലെവൻഡോവ്സ്കി അവശേഷിച്ച ശൂന്യത നികത്താൻ അദ്ദേഹം പരാജയപെട്ടു.

ജർമ്മൻ ക്ലബ്ബിൽ ഫോം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ പരിക്ക് വില്ലനായി വന്നതും താരത്തിന് തിരിച്ചടിയായി.പരിക്ക് മാറി കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിൽ വെച്ച് സഹതാരം ലിറോയ് സാനെയുമായി സംഘർഷത്തിൽ ഏർപ്പെട്ടത് സാദിയോ മാനെയുടെ ബയേണിലെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാക്കി. സൗദി ക്ലബ്ബുകൾക്ക് മാനെയെ സൈൻ ചെയ്യാൻ താൽപ്പര്യമുണ്ട്.

ബയേൺ ലക്ഷ്യമിടുന്ന ട്രാൻസ്ഫർ ഫീയും മാനെയുടെ ഉയർന്ന വേതനവും ഇതുവഴി ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. മാനെയെ കൂടാതെ ഡച്ച് താരം യാൻ ഗ്രാവൻബെർച് ,ബെഞ്ചമിൻ പവാർഡ് ,മാർസെൽ സാബിറ്റ്‌സർ എന്നിവരെയും ബയേൺ ഒഴിവാക്കും.

Rate this post