മനോഹരം !! അമ്പരപ്പിക്കുന്ന ഗോളുമായി അർജന്റീന സൂപ്പർ താരം ഡി മരിയ |Angel Di Maria

യൂറോപ്പ ലീഗിൽ അര്ജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയുടെ ഹാട്രിക്കിന്റെ ബലത്തിൽ യുവന്റസ് നാന്റസിനെതിരെ 3-0 ത്തിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.യുവന്റസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരം 1-1 ന് സമനിലയിൽ അവസാനിചിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ യുവന്റസ് നാന്റസിന്റെ മേൽ ആധിപത്യം പുലർത്തുന്നതാണ് കണ്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ അർജന്റീനിയൻ താരം എയ്ഞ്ചൽ ഡി മരിയ യുവന്റസിനായി ഗോൾ നേടി. ഫാഗിയോലിയുടെ പാസ് ബോക്‌സിനുള്ളിൽ വലതുവിംഗിൽ നിന്ന് മനോഹരമായ ഒരു കർവിംഗ് ഷോട്ടിലൂടെ ഡി മരിയ ഗോളാക്കി മാറ്റി. ഡി മരിയയുടെ മഴവില്ല് പോലെയുള്ള കിക്ക് നാന്റസ് ഗോൾകീപ്പർ ലാഫോണ്ട് കാഴ്ചക്കാരനായി വലയിലെത്തി.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ നിന്ന് ഡി മരിയ തൊടുത്ത ഷോട്ട് കൈകൊണ്ട് തടഞ്ഞതിന് നാന്റസ് ഡിഫൻഡർ നിക്കോളാസ് പല്ലോയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ആതിഥേയർ 10 പേരായി ചുരുങ്ങി. ലഭിച്ച പെനാൽറ്റി കിക്ക് എയ്ഞ്ചൽ ഡി മരിയ കൃത്യമായി വലയിലെത്തിച്ചു. മത്സരത്തിന്റെ ആദ്യപകുതിയിൽ എയ്ഞ്ചൽ ഡി മരിയ രണ്ട് ഗോളുകൾ നേടി യുവന്റസിന് ആധിപത്യം നേടിക്കൊടുത്തു.

78-ാം മിനിറ്റിൽ വ്‌ലഹോവിചിന്റെ അസിസ്റ്റിൽ നിന്ന് ഡി മരിയ തന്റെ ഹാട്രിക് തികച്ചു.2000-ൽ ഫിലിപ്പോ ഇൻസാഗിക്ക് ശേഷം യുവേഫ മത്സരത്തിൽ യുവന്റസ് താരത്തിന്റെ ആദ്യ ഹാട്രിക്കായിരുന്നു ഇത്.2017 ഫെബ്രുവരിയിൽ (35y 136d) മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് ശേഷം യൂറോപ്പ ലീഗ് ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ഡി മരിയ.

Rate this post
Angel Di Maria