ആമസോൺ കാടും മഴയും തമ്മിൽ എങ്ങനെ പ്രണയിച്ചിരുന്നോ അതുപോലെ പ്രകൃതി ദത്തമായിരുന്നു ഫുട്‌ബോൾ കളത്തിൽ ബെബറ്റോയുടെ റൊമാരിയോയുമായുള്ള കൂട്ട്കെട്ട്.പെലെ – ഗരിഞ്ച കൂട്ടുകെട്ട് കഴിഞ്ഞാൽ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കൂട്ട്കെട്ട് ആയി വിശേഷിക്കപ്പെടുമ്പോഴും ബെബറ്റോ റൊമാരിയയോളം വാഴ്ത്തപ്പെട്ടവനായിരുന്നില്ല.
1994 ലോകകപ്പിൽ ഡച്ച് വസന്തത്തിനെതിരെ സാംബാ താളത്തിലൂടെ സുന്ദരമായ ചടുല നീക്കങ്ങളാൽ ഓറഞ്ച് ഡിഫൻസിനെ കബളിപ്പിച്ച് കീപ്പറെയും മറികടന്ന് ബെബറ്റോ നേടിയ ഗോളിന് ശേഷമുള്ള ബെബറ്റോയുടെ ” ബേബി ക്രാഡിൽ ” ആഘോഷം ഫിഫ ലോകകപ്പ് ചരിത്രതാളുകളുടെ മോസ്റ്റ് ഐകണിക്ക് സീൻ ആയി ഇന്നും ഫുട്‌ബോൾ ആരാധക മനസ്സുകളിൽ നിലനിൽക്കുന്നു.ഫുട്‌ബോളിലെ വിശുദ്ധി തന്റെ ജീവിതത്തിലും പിന്തുടർന്ന വളരെ ചുരുക്കം ചില ബ്രസീൽ ഇതിഹാസങ്ങളിൽ പെട്ട ഒരു താരമായിരുന്നു ബെബറ്റോ.
കളിക്കുന്ന കാലം തൊട്ടേ തികഞ്ഞ മതവിശ്വാസിയായും ഫാമിലിയോടപ്പം കൂടുതൽ സമയവും ചെലവഴിക്കുന്ന ബെബറ്റോ തന്റെ മാതൃകയാക്കിരുന്നത് സീകോയെ ആയിരുന്നു. പെലെ , സീകോ , ബെബറ്റോ , കകാ ബ്രസീലിന്റെ സമ്പന്നമായ ഫുട്‌ബോൾ ചരിത്രോതിഹാസങ്ങളിൽ ഓൺ ദ പിച്ചിലും ഓഫ് ദ പിച്ചിലും അച്ചടക്കമാർന്ന ജീവിതം നയിച്ചവർ.ബെബറ്റോയുടെ പന്തടക്കവും മാരക പേസും അപാരമായ പൊസിഷനൽ സെൻസും എതിരാളികളുടെ പേടിസ്വപ്നമാക്കി മാറ്റിയിരുന്നു.നീക്കങ്ങൾ സൃഷ്ടിച്ചു കൃത്യമായ അസിസ്റ്റുകൾ നൽകാനുള്ള കഴിവ് ബെബറ്റോയെ ക്രിയേറ്റീവ് ഫോർവേഡാക്കി മാറ്റുന്നു.അതുകൊണ്ട് തന്നെ റൊമാരിയോയോടൊപ്പം ഒരേ മൈന്റ്സെറ്റോടെ ഒത്തിണക്കത്തോടെ 1986 മുതൽ 1998 വരെ കളിക്കാൻ ബെബറ്റോക്ക് സാധിച്ചിരൂന്നു.
1993 വർഷത്തെ ഫിഫ ലോക ഫുട്‌ബോളർ നേടാൻ പ്രാപ്തമായിരുന്നിട്ടും അത് ലഭിക്കാതെ പോയത് ബെബറ്റോയോടു ഫുട്‌ബോൾ ചെയ്തു പോയ അവഗണനയായി തോന്നുന്നു. ” കളത്തിൽ ഞങ്ങൾക്ക് ഒരേ മൈന്റ്സെറ്റാണെങ്കിലും ജീവിതത്തിൽ ബെബറ്റോ മികച്ച വ്യക്തിത്വത്തിനുടമായാണ് അതായത് എനിക്ക് നേരെ വിപരീതം.ഫുട്‌ബോൾ കഴിഞ്ഞാൽ അദ്ദേഹം വീട്ടിൽ സ്റ്റേ ചെയ്യുന്ന ഒരു ഫാമിലി മാൻ ആണെങ്കിൽ ഞാൻ പാർട്ടി ലൈഫുകളിൽ ആനന്ദം കണ്ടെത്തിയ സ്ട്രീറ്റ് ബോയ് ആയിരുന്നു..” ബെബറ്റോയെ കുറിച്ച് റൊമാരിയോ പറഞ്ഞ വാക്കുകൾ…
കടപ്പാട്