റിക്വൽമി ഏറ്റവും വലിയ നിർഭാഗ്യവാനായിപ്പോയത് മെസ്സിയുടെ കാലത്ത് കളിക്കേണ്ടി വന്നതിനാൽ : പൈറസ്

അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെട്ട ഇതിഹാസങ്ങളിൽ ഒരു താരമാണ് യുവാൻ റോമൻ റിക്വൽമി. 1997 മുതൽ 2008 വരെ അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. 51 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളാണ് ഈ അറ്റാക്കിങ് ഫീൽഡർ അർജന്റീനയുടെ ദേശീയ ടീമിനുവേണ്ടി നേടിയിട്ടുള്ളത്.

റിക്വൽമിയുടെ കാലത്ത് തന്നെയായിരുന്നു ലയണൽ മെസ്സിയുടെ ഉദയം. പിന്നീട് അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി ലയണൽ മെസ്സി മാറി. എന്നിരുന്നാലും റിക്വൽമിയുടെ പ്രകടനങ്ങൾ അർജന്റീനയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്.

ഇപ്പോഴിതാ റിക്വൽമിക്കൊപ്പം വിയ്യാറയലിൽ കളിച്ചിരുന്ന സഹതാരമായ റോബെർട്ടോ പൈറസ് റിക്വൽമിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. റിക്വൽമി ഏറ്റവും വലിയ നിർഭാഗ്യവാൻ ആയിപ്പോയത് ലയണൽ മെസ്സിയുടെ കാലത്ത് കളിക്കേണ്ടി വന്നതിനാലാണെന്നും എന്തെന്നാൽ മെസ്സി അദ്ദേഹത്തെ മറികടന്നു എന്നുമാണ് പൈറസ് പറഞ്ഞത്.

‘ യുവാൻ റോമൻ റിക്വൽമിക്കൊപ്പം കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. നിങ്ങൾക്ക് ഒരു കാര്യമറിയോ? അദ്ദേഹം വളരെയധികം നിർഭാഗ്യവാനായിരുന്നു.എന്തെന്നാൽ അദ്ദേഹം കളിക്കേണ്ടി വന്നത് ലയണൽ മെസ്സിയുടെ അതേ കാലത്താണ്. അതുകൊണ്ടുതന്നെ മെസ്സി അദ്ദേഹത്തെ മറികടന്നു ‘ പൈ റസ് പറഞ്ഞു.

അർജന്റീനയുടെ ദേശീയ ടീമിനെ മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള താരമാണ് റിക്വൽമി. അതേസമയം ലയണൽ മെസ്സിയാവട്ടെ മറ്റൊരു ലെവലിൽ ഉള്ള താരമാണ്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റൈൻ ജനതയുടെ മുഴുവൻ പ്രതീക്ഷകളും മെസ്സി എന്ന താരത്തിന്റെ തോളിലാണ്.

Rate this post
Juan Roman RiquelmeLionel Messi