ബെൽജിയം പുറത്ത് ക്രോയേഷ്യ അകത്ത് : കാനഡയെ പരാജയപ്പെടുത്തി മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന പതിനാറിലേക്ക് |Qatar 2022

ആവേശകാരമായ പോരാട്ടത്തിനോടുവിൽ കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി മൊറോക്ക ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു. മറ്റൊരു മത്സരത്തിൽ ഫിഫ രണ്ടാം റാങ്കുകാരായ ബെൽജിയത്തെ ഗോൾ രഹിത സമനിലയിൽ തളച്ച് ക്രോയേഷ്യ പ്രീ ക്വാർട്ടറിൽ സ്ഥാനം പിടിച്ചു.

ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരത്തിൽ ക്രോയേഷ്യയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഒന്നാം മിനിറ്റിൽ തന്നെ ക്രോയേഷ്യൻ ഫോർവേഡ് പെരിസിച്ചിന്റെ ഷോട്ട് പുറത്തേക്ക് പോയി. 12 ആം മിനുട്ടിൽ ബെൽജിയത്തിനു മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും പെനാല്‍റ്റി ബോക്‌സില്‍ നിന്ന് കരാസ്‌ക്കോ അടിച്ച ഷോട്ട് ഡിഫെന്‍ഡറുടെ കാലില്‍ തട്ടി പുറത്തേക്ക്‌ പോയി. 16 ആം മിനുട്ടിൽ ക്രോയേഷ്യക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും നേരത്തേ ഓഫ്‌സൈഡായതിനാല്‍ പെനാല്‍റ്റി നല്‍കിയ തീരുമാനം റഫറി പിന്‍വലിച്ചു . പിന്നീട് കൂടുതൽ ക്രോയേഷ്യൻ മുന്നേറ്റങ്ങൾ കണ്ടെങ്കിലും ഗോൾ മാത്രം വീണില്ല.

രണ്ടാം പകുതിയിലും ക്രോയേഷ്യൻ ആക്രണമണം തന്നെയാണ് കാണാൻ സാധിച്ചത്. 50 ആം മിനുട്ടിൽ കൊവാസിച്ചിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.60 ആം മിനുട്ടിൽ യാനിക്ക് കരാസ്‌കോക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 62 ആം മിനുട്ടിൽ കെവിൻ ഡി ബ്രൂയിന്റെ പാസിൽ നിന്നുമുള്ള റൊമേലു ലുക്കാക്കുവിന്റെ ക്ലോസ്-റേഞ്ച് ഹെഡ്ഡർ ക്രോസ്ബാറിന് മുകളിലൂടെ പോയി.മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.അവസാന നിമിഷത്തിൽ ബോക്‌സിനുള്ളിൽ നിന്ന് ഗോൾ നേടാനുള്ള അവസരം റൊമേലു ലുക്കാക്കുവിനു ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

കാനഡക്കെതിരെ നാലാം മിനുട്ടിൽ തന്നെ മൊറോക്ക മുന്നിലെത്തി.കാനഡ ഗോള്‍കീപ്പര്‍ ബോര്‍ഹാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. ഈ പന്ത് പിടിച്ചെടുക്കാന്‍ കാനഡ താരം എത്തിയതോടെ ഓടിയെത്തിയ ബോര്‍ഹാന് അത് കൃത്യമായി ക്ലിയര്‍ ചെയ്യാനായില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്‌സിന് പുറത്ത് നിന്ന് പന്ത് ബോര്‍ഹാന്റെ തലയ്ക്ക് മുകളിലൂടെ ലോഫ്റ്റ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 23 ആം മിനുട്ടിൽ യൂസഫ് എൻ നെസിരിയിലൂടെ രണ്ടാം ഗോൾ നേടി മൊറോക്കോ.

ഹക്കീം സിയെച്ച് നല്‍കിയ ഒരു ലോങ് പാസിൽ നിന്നാണ് താരം ഗോൾ നേടിയത്. 40 ആം മിനുട്ടിൽ നയെഫ് അഗേർഡ് വഴങ്ങിയ സെല്ഫ് ഗോളിൽ കാനഡ സ്കോർ 1 -2 ആക്കി കുറച്ചു. 60 ആം മിനുട്ടിൽ യാനിക്ക് കരാസ്‌കോക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 62 ആം മിനുട്ടിൽ കെവിൻ ഡി ബ്രൂയിന്റെ പാസിൽ നിന്നുമുള്ള റൊമേലു ലുക്കാക്കുവിന്റെ ക്ലോസ്-റേഞ്ച് ഹെഡ്ഡർ ക്രോസ്ബാറിന് മുകളിലൂടെ പോയി.

Rate this post
FIFA world cupQatar2022