രണ്ട് സ്വീഡിഷ് ആരാധകര്‍ കൊല്ല പ്പെട്ടു ; ബെൽജിയം-സ്വീഡൻ യൂറോ യോഗ്യതാ മത്സരം പാതി സമയത്ത് ഉപേക്ഷിച്ചു| Belgium Vs Sweden Football Match Abandoned

ലോക ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അരങ്ങേറിയ അസാധാരണ സംഭവങ്ങളെ തുടർന്ന് 2024ലെ യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ബെൽജിയം VS സ്വീഡൻ മത്സരം താൽക്കാലികമായി മാറ്റിവെച്ചു. ആദ്യ പകുതി മത്സരം അരങ്ങേറിയതിനുശേഷം ആണ് രണ്ടാം പകുതിയിൽ താരങ്ങൾ കളിക്കാൻ വിസമ്മതം അറിയിച്ചത്.

വെടിവെയ്പ്പ് നടന്നതിന്റെ ഏകദേശം 3 മൈൽ (5 കിലോമീറ്റർ) അകലെയാണ് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരം നടക്കുന്നത്.35,000-ത്തിലധികം ആരാധകർ ഈ മത്സരം കാണാൻ എത്തിയിരുന്നു. ഇതിനു ശേഷം ബെൽജിയം വേഴ്സസ് സ്വീഡൻ മത്സരം റദ്ദാക്കിയതായി യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡിയായ യുവേഫ സ്ഥിരീകരിച്ചു.ബെല്‍ജിയം സ്വീഡന്‍ മത്സരത്തിന്‍റെ കിക്കോഫിന് പത്ത് മിനിട്ടുമുന്‍പ് തന്നെ നഗരത്തില്‍ ഗുരുതരമായ എന്തോ സംഭവിച്ചുവെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ബെൽജിയൻ സോക്കർ യൂണിയൻ സിഇഒ മനു ലെറോയ് പറഞ്ഞു.

ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിന് സമനിലയിലാണ് ഇരുടീമുകളും ആദ്യ പകുതി പിരിഞ്ഞത്. എന്നാൽ മത്സരത്തിനു മുൻപായി സ്റ്റേഡിയത്തിൽ നിന്നും മൂന്നുമൈൽ മാത്രം അകലെ വെച്ച് നടന്ന അസാധാരണ സംഭവങ്ങളെ തുടർന്ന് താരങ്ങൾ രണ്ടാം പകുതി കളിക്കാൻ വിസമ്മതം അറിയിക്കുകയായിരുന്നു.

മത്സരത്തിനു മുൻപായി സ്വീഡന്റെ ജേഴ്സി അണിഞ്ഞ രണ്ടുപേർ ബ്രസൽസിൽ വെടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് താരങ്ങൾ പിന്നീട് മത്സരം കളിക്കാൻ വിസമ്മതം അറിയിച്ചത്. സ്വീഡനിൽ നിന്നും കളി കാണാൻ വന്ന രണ്ടുപേരാണ് ബെൽജിയത്തിൽ വച്ച് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ സ്റ്റേഡിയത്തിനുള്ളിൽ ആരാധകർ ഭയപ്പെടുകയും താരങ്ങൾ കളിക്കാൻ വിസമ്മതം അറിയിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങൾ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും മരണപ്പെട്ടവരുടെ കൂടെയാണ് തങ്ങൾ ഉള്ളതെന്നും ബെൽജിയം പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞു. ഇതുവരെയും കുറ്റവാളിയെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. 2024 യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ മനോഹരമായി അരങ്ങേറുന്നതിനിടയാണ് ആരാധകരെ നിരാശരാകുന്ന ഈ വാർത്ത ബെൽജിയത്തിൽ നിന്നും പുറത്തു വരുന്നത്.

Rate this post