ഫിഫ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയിട്ടും അസൂയാവഹമായ പ്രതിഭകളുടെ ഒരു കൂട്ടമുണ്ടായിട്ടും എടുത്തു പറയത്തക്ക ഒരു പ്രകടനം ബെൽജിയത്തിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. ഫ്രാൻസുമായോ ഇറ്റലിയുമായോ ഗോൾഡൻ ജനറേഷന് മത്സരിക്കാനാവില്ലെന്ന് ഡി ബ്രൂയിൻ പറഞ്ഞു. യൂറോ കപ്പിന് ശേഷം നേഷൻസ് ലീഗിലും ആരാധകർക്ക് വീണ്ടും നിരാശ നൽകുന്ന പ്രകടനം തന്നെയാണ് ബെൽജിയത്തിന്റ ഗോൾഡൻ ജനറേഷന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഒരു കിരീടം നേടാനുള്ള ബെൽജിയത്തിന്റെ ശ്രമം സെമിയിൽ അവസാനിക്കുകയായിരുന്നു.യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ നാലാം സ്ഥാനം നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ.
ഔദ്യോഗിക റാങ്കിംഗിൽ അവർ ഗ്രഹത്തിന്റെ ഒന്നാം സ്ഥാനത്ത് തുടരുന്നു, പക്ഷേ വ്യക്തമായ വിജയം ഉറപ്പാക്കാൻ ആവശ്യമായ ഡെപ്ത് ബെൽജിയത്തിന് ഇല്ലെന്ന് ഡി ബ്രൂയിൻ പറഞ്ഞു . ചില മുൻനിര ടീമുകൾക്കെതിരെ ഞങ്ങൾ ചില സമയങ്ങളിൽ നല്ല പ്രകടനം കാഴ്ചവെക്കാറുണ്ട് ,ഇറ്റലിക്കെതിരെ ടീമിലെ യുവ താരങ്ങൾ മികവ് പുലർത്തുകയും ചെയ്തു.നേഷൻസ് ലീഗ് പ്ലേ ഓഫിൽ ഇറ്റലിയോട് 2-1 തോൽവി നേരിട്ട ശേഷം മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ HLN- നോട് പറഞ്ഞു.“ഇത്രയും കഴിവുള്ള എതിരാളികൾക്കെതിരെ കളിക്കാൻ കഴിയുന്നത് യുവ താരങ്ങൾക്ക് നല്ല അനുഭവമാണ്, പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾ രണ്ടുതവണ തോറ്റു.എല്ലാ ബഹുമാനത്തോടും കൂടി, എസ്റ്റോണിയയ്ക്കെതിരെ കളിക്കുന്നത് പോലെയല്ല , വ്യക്തികൾ എന്ന നിലയിലും ഒരു ടീം എന്ന നിലയിലും നമുക്ക് വളരാൻ ഈ വെല്ലുവിളികൾ ആവശ്യമാണ്.“
എല്ലാ ആദരവോടെയും ഞങ്ങൾ‘ വെറും ’ബെൽജിയമാണ്. ഇത് ഒരു പുതിയ തലമുറയാണ്, ഞങ്ങൾക്ക് ഇന്ന് റൊമേലു ലുക്കാക്കുവിനെയും ഈഡൻ ഹസാർഡിനെയും കാണാനില്ലായിരുന്നു, അതിനാൽ ഞങ്ങൾക്ക് ഉള്ള ടീമിനെക്കുറിച്ച് ഞങ്ങൾ യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാൻ 22 മികച്ച കളിക്കാർ ഉണ്ട് എന്നാൽ ഞങ്ങളുടെ അങ്ങനെയല്ല ” ഡി ബ്രൂയിൻ പറഞ്ഞു. 2014 മുതൽ എല്ലാ പ്രധാന ടൂർണമെന്റുകളിലും ബെൽജിയം ഫേവറിറ്റുകളായിരുന്നു. ഡി ബ്രൂയിൻ, ലുക്കാക്കു, ഹസാർഡ്, തിബൗട്ട് കോർട്ടോയിസ്, ആക്സൽ വിറ്റ്സെൽ, ഡ്രൈസ് മെർറ്റൻസ് എന്നിവരുടെ കഴിവുകൾ കൊണ്ട് അവർക്ക് നേടാൻ സാധിക്കാമായിരുന്നു. എന്നാൽ കഴിഞ്ഞ നാല് പ്രധാന ചാംപ്യൻഷിപ്പുകളിൽ ഒരിക്കൽ മാത്രം അവർ ക്വാർട്ടർ ഫൈനൽ ഘട്ടത്തിനപ്പുറം മുന്നേറിയത് , 2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടി.
ബെൽജിയത്തിന്റെ സുവർണ്ണ തലമുറ അതിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2022 ൽ നടക്കുന്ന ഖത്തർ ലോകകപ്പായിരിക്കും സുവർണ നിരയുടെ അന്താരാഷ്ട്ര വേദിയിൽ തിളങ്ങാനുള്ള അവസാന അവസരം. മികച്ച പ്രതിഭകൾ അണിനിരന്നിട്ടും രാജ്യത്തിന് വേണ്ടി ഒന്നും നേടിക്കൊടുക്കാൻ സാധിക്കാത്തത് വലിയ നിരാശ തന്നെയാണ് ആരാധകർക്ക് സമ്മാനിച്ചത്.സുവർണ്ണ തലമുറയിലെ മിക്കവാറും എല്ലാ അംഗങ്ങളും വിരമിക്കൽ പ്രായത്തിലേക്ക് അടുക്കുകയാണ്.ഫിഫയുടെ ചരിത്രത്തിൽ ഒരു പ്രധാനപ്പെട്ട അന്തരാഷ്ട്ര കിരീടം പോലും നേടാതെ അന്താരാഷ്ട്ര ഫുട്ബോളിൽ ഒന്നാം സ്ഥാനം നേടിയ ഒരേയൊരു രാജ്യമാണ് ബെൽജിയം. 2018 ലോകകപ്പിൽ അവർ കിരീടത്തിനു അടുത്തെത്തിയെങ്കിലും സെമിയിൽ ഫ്രാൻസിനോട് പരാജയപെടാനായിരുന്നു വിധി.
2016 ലെ യൂറോ കപ്പിലാണ് ബെൽജിയത്തിന്റെ സുവർണ നിര ഏറ്റവും മികച്ച ടീമുമായി എത്തിയത്. ആ വർഷം ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നു അവർ. എന്നാൽ ക്വാർട്ടർ ഫൈനലിൽ താരതമ്യേന വെയിൽസ് ടീമിനെതിരെ പരാജയപെടാനായിരുന്നു സുവർണ നിരയുടെ വിധി. 2012 യൂറോയിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന അവർ 2014 ലെ വേൾഡ് കപ്പിൽ ക്വാർട്ടറിൽ പുറത്തായി.മികച്ച യുവ താരങ്ങൾ ദേശീയ തലത്തിലേക്ക് ഉയർന്നു വരാത്തത് ബെൽജിയത്തിന് വലിയ തിരിച്ചടി തന്നെയാണ്. ബെഞ്ച് സ്ട്രെങ്ത്തിന്റെ കാര്യത്തിൽ മറ്റു മുൻ നിര ടീമുകളെ അപേക്ഷിച്ച് അവർ വളരെ പിന്നിലായിരുന്നു. നിലവിലുള്ള ടീമിനെ ഉടച്ചു വാർത്ത് പുതിയൊരു ടീമിനെ സൃഷ്ടിക്കുക എന്ന ദൗത്യമാണ് അവർക്ക് മുന്നിലുള്ളത്.2022 ലെ ഖത്തർ ലോകകപ്പ് അക്ഷരാർത്ഥത്തിൽ ബെൽജിയൻ സുവർണ്ണ തലമുറയ്ക്ക് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസാന അവസരമാണ്, അല്ലെങ്കിൽ ചരിത്രത്തിൽ പരാജയപെട്ടവരുടെ കൂട്ടത്തിലായിരിക്കും അവരുടെ സ്ഥാനം.