മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് ശേഷം റയൽ മാഡ്രിഡിന്റെ പ്രകടനങ്ങളെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ജിറോണയെ 3-0ന് തോൽപ്പിച്ച് കാർലോ ആൻസലോട്ടിയുടെ ടീം ലാ ലിഗ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയതോടെ വിമർശനങ്ങൾ എല്ലാം ഇല്ലാതെയായി.
റയൽ മാഡ്രിഡിന് ഒരു പോയിന്റ് പിന്നിലാണ് രണ്ടാമതുള്ള ബാഴ്‌സലോണ. ജിറോണയ്‌ക്കെതിരായ ക്ലബ്ബിന്റെ 3-0 വിജയത്തിൽ ഇംഗ്ലീഷ് യുവ മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം മികച്ച പ്രകടനമാണ് പുറത്തടുത്തത്. മത്സരത്തിൽ റയലിന്റെ മൂന്നാം ഗോൾ നേടിയ 20 കാരനായ മിഡ്ഫീൽഡർ ജോസെലുവിന് മികച്ച അസിസ്റ്റും നൽകി.നിലവിൽ 6 ഗോളുമായി ലാലിഗയിലെ ടോപ് സ്കോററാണ് ബെല്ലിംഗ്ഹാം. റോബർട്ട് ലെവൻഡോവ്‌സ്‌കി, അൽവാരോ മൊറാറ്റ, മുൻ റയൽ മാഡ്രിഡ് താരം ടേക്ക്‌ഫൂസ കുബോ തുടങ്ങിയ മുൻനിര സ്‌ട്രൈക്കർമാരെക്കാൾ മുന്നിലാണ് അദ്ദേഹം.
ഇവരെല്ലാം ഈ സീസണിൽ ഇതുവരെ 5 ഗോളുകൾ വീതം നേടിയിട്ടുണ്ട്. ഇംഗ്ലീഷുകാരൻ എല്ലാ മത്സരങ്ങളിലും 7 ഗോളുകൾ നേടിയിട്ടുണ്ട്, അതിൽ ആറ് ഗോളുകളും ലാലിഗയിൽ വന്നു. ഈ കണക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 14 വർഷം മുമ്പുള്ള റെക്കോർഡിനൊപ്പമെത്തി.റയൽ മാഡ്രിഡിനായി ലാലിഗയിൽ ആദ്യ 7 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും റൊണാൾഡോ നേടിയിരുന്നു. ഈ റെക്കോർഡിന് ഒപ്പമാണ് ബെല്ലിംഗ്ഹാം എത്തിയത്.
Jude Bellingham has matched Cristiano Ronaldo's start at Real Madrid 🌟 pic.twitter.com/3g1aBkpnZY
— GOAL (@goal) October 2, 2023
Jude Bellingham. Galactico. ⭐️ pic.twitter.com/Hj4csOUciD
— 433 (@433) September 30, 2023
21-ാം നൂറ്റാണ്ടിലെ മറ്റൊരു റയൽ മാഡ്രിഡ് കളിക്കാരനും അവരുടെ ആദ്യ ഏഴ് ലീഗ് മത്സരങ്ങളിൽ ആറ് തവണ സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബ്രസീലിയൻ ഐക്കൺ റൊണാൾഡോ, ഗാരെത് ബെയ്ൽ, കരീം ബെൻസെമ എന്നിവർ മൂന്ന് ഗോളുകൾ വീതമുള്ളപ്പോൾ റൂഡ് വാൻ നിസ്റ്റൽറൂയ് അതേ കാലയളവിൽ നാല് ഗോളുകൾ നേടി.
This Jude Bellingham trivela assist on repeat.pic.twitter.com/NOMTMsEDLi
— TC (@totalcristiano) October 1, 2023