യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഗോൾ നേടിയിട്ടും ബെൻഫിക്കയോട് ജയിക്കാൻ കഴിയാതെ പിഎസ്ജി.പാരിസ് സെന്റ് ജെർമെയ്ൻ ബെൻഫിക്കയോട് 1-1ന് സമനില വഴങ്ങേണ്ടി വന്നു.അർജന്റീന താരം ലിസ്ബണിൽ ആദ്യ പകുതിയുടെ മധ്യത്തിൽ സ്കോർ ചെയ്തു, എന്നാൽ ഇടവേളയ്ക്ക് മുമ്പ് ഡാനിലോയുടെ സെൽഫ് ഗോൾ ബെൻഫിക്കക്ക് സമനില നേടിക്കൊടുത്തു.
കൈലിയൻ എംബാപ്പെയും നെയ്മറും ഉൾപ്പെട്ട ലിങ്ക്-അപ്പ് ഗെയിമിന് ശേഷം ബോക്സിന്റെ അരികിൽ നിന്ന് 22 ആം മിനുട്ടിൽ നേടിയ ഗോളിൽ ലയണൽ മെസ്സി പാരിസിനെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 40 വ്യത്യസ്ത എതിരാളികൾക്കെതിരെ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി അർജന്റീനിയൻ സൂപ്പർതാരം മാറി. മെസ്സിയുടെ 127 മത്തെ ചാമ്പ്യൻസ് ഗോളായിരുന്നു ഇത്.എന്നാൽ 41-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഇൻ-സ്വിങ്ങിംഗ് ക്രോസ് പിഎസ്ജി ഡിഫൻഡർ ഡാനിലോയെ തൊട്ട് വലയിലേക്ക് കയറിയപ്പോൾ ബെൻഫിക്ക സമനില കണ്ടെത്തി.ഫലം അർത്ഥമാക്കുന്നത് മൂന്ന് മത്സരങ്ങൾക്ക് ശേഷം ഗ്രൂപ്പ് എച്ചിൽ പിഎസ്ജിയും ബെൻഫിക്കയും 7 പോയിന്റുമായി ഒന്നും രണ്ടു സ്ഥാനങ്ങളിലാണ്.
ചൊവ്വാഴ്ച പാരീസിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.35 കാരനായ മെസ്സി ഇപ്പോൾ ക്ലബ്ബിനും രാജ്യത്തിനുമായി തുടർച്ചയായി ആറ് മത്സരങ്ങളിൽ സ്കോർ ചെയ്തു, ഏകദേശം നാല് വർഷത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇത് ചെയ്യുന്നത്.രണ്ടാം പകുതിയിൽ പുത്തൻ തീവ്രതയോടെ ഇറങ്ങിയ ഫ്രഞ്ച് ചാമ്പ്യന്മാർ പലതവണ ഗോളിന്റെ അടുത്തെത്തിയിരുന്നു. ബെൻഫിക്കയുടെ ഗോൾ കീപ്പർ ഒഡീസിയസ് വ്ലാചോഡിമോസിന്റെ സ്മാർട്ടായ സേവുകൾ അവർക്ക് രക്ഷയായി.81-ാം മിനിറ്റിൽ മെസ്സിക്ക് പകരം പാബ്ലോ സരബിയയെത്തി.മെസ്സി ക്ഷീണിതനായതിനാൽ മാത്രമാണ് മാറ്റം സംഭവിച്ചതെന്ന് പിഎസ്ജി കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ സൂചിപ്പിച്ചു.
അര്ജന്റീന സൂപ്പർ താരം ഏഞ്ചൽ ഡി മരിയയുടെ മികവിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം നേടി യുവന്റസ്.മക്കാബി ഹൈഫയ്ക്കെതിരെയുള്ള ഹോം മത്സരത്തിൽ ഏഞ്ചൽ ഡി മരിയയുടെ വൈറ്റിക്ക് അസ്സിസ്റ്റിന്റെ പിൻബലത്തിൽ 3-1ന്റെ വിജയമാണ് യുവന്റസ് നേടിയത്.35 മിനിറ്റിൽ ഡി മരിയയുടെ പാസിൽ നിന്നും അഡ്രിയൻ റാബിയോട്ട് ആദ്യ യുവന്റസ് ഗോൾ നേടി.50-ാം മിനിറ്റിൽ ഡി മരിയയുടെ അസ്സിസ്റ്റിൽ നിന്നും ദുസാൻ വ്ലഹോവിച്ച് ലീഡ് ഇരട്ടിയാക്കി.75-ാം മിനിറ്റിൽ പകരക്കാരനായ ഡിൻ ഡേവിഡ് ഇസ്രായേലി ടീമിനായി ഒരു ഗോൾ മടക്കി.81-ാം മിനിറ്റിൽ ഷ്സെസ്നിയുടെ ഒരു മികച്ച സേവ് ഇസ്രായേൽ ടീമിനെ സമനില നെടുന്നതിൽ നിന്നും തടഞ്ഞു.83-ാം മിനിറ്റിൽ ഡി മരിയയുടെ കോർണർ റാബിയോട്ട് ഹെഡ്ഡറിലൂടെ വലയുടെ മൂലയിലെത്തിച്ചതോടെ യുവെ വിജയം ഉറപ്പിച്ചു.ഈ സീസണിൽ പരിക്കും സസ്പെൻഷനും കൊണ്ട് പൊറുതിമുട്ടിയ അർജന്റീനിയൻ താരം ഡി മരിയയ്ക്ക് ഫോമിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ കളി.ബെൻഫിക്കയ്ക്കും പാരീസ് സെന്റ് ജെർമെയ്നും പിന്നിൽ യുവന്റസ് ഗ്രൂപ്പിൽ മൂന്നാമതായി തുടരുന്നു.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ മത്സരത്തിൽ എസി മിലാനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ചെൽസി.ചെൽസിയുടെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയം കൂടിയായിരുന്നു ഇത്.ആദ്യ പകുതിയുടെ മധ്യത്തിൽ ഡിഫൻഡർ വെസ്ലി ഫൊഫാന സ്കോറിംഗ് തുറന്നു. ലെസ്റ്റർ സിറ്റിയിൽ നിന്ന് സൈൻ ചെയ്തതിന് ശേഷമുള്ള തന്റെ ആദ്യ ഗോൾ ആയിരുന്നു ഇത് .രണ്ടാം പകുതിയിൽ പിയറി-എമെറിക്ക് ഔബമെയാങ്, റീസ് ജെയിംസ് എന്നിവരുടെ ഗോളിൽ ചെൽസി വിജയമുറപ്പിച്ചു. മൂന്നു മത്സരങ്ങളിൽ നിന്നും 4 പോയിന്റുമായി ചെൽസി ഗ്രൂപ്പിൽ രണ്ടമതാണ്.
ഗ്രൂപ്പിലെ മറ്റൊപ് മത്സരത്തിൽ ഡിനാമോ സാഗ്രെബിനെതിരെ എഫ്സി സാൽസ്ബർഗ് ഒരു ഗോളിന്റെ വിജയം നേടി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.നോഹ ഒകാഫോറിന്റെ രണ്ടാം പകുതിയിലെ പെനാൽറ്റി ഗോളിയലയിരുന്നു ഓസ്ട്രിയൻ ടീമിന്റെ ജയം.അടുത്ത ചൊവ്വാഴ്ച സാഗ്രെബിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.