നോക്ക് ഔട്ട് പ്രതീക്ഷകൾക്ക് തിരിച്ചടി നൽകുന്ന സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ റിസേർവ് സ്ക്വാഡുമായി എത്തിയ ബംഗളൂരിവിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ഹോർമിപാം രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ചത്.

ബംഗളുരുവിലെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ബോക്സ് ലക്ഷ്യമാക്കി ബംഗളുരു ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 8 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച മുന്നേറ്റം കണ്ടു.ലൂണയും പ്രബീറും ചേർന്നുള്ള മുന്നേറ്റത്തിൽ നിന്നും കൊടുത്ത ക്രോസ്സ് ജസ്റ്റിൻ ഗോളാക്കാൻ ശ്രമിച്ചെങ്കിലും ബംഗളുരു കീപ്പർ അമൃത് ഗോപ് രക്ഷക്കെത്തി. 14 ആം മിനുട്ടിൽ ജസ്റ്റിനിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.വിപിൻ മോഹന്റെ അസ്സിസ്റ്റിൽ നിന്നാണ് നൈജീരിയൻ യുവ താരം ഗോൾ നേടിയത്.

23 ആം മിനുട്ടിൽ ജുസ്ടിന്റെ പാസിൽ നിന്നും ഡാനിഷിന് ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് അമൃത് സേവ് ചെയ്തു. 38 ആം മിനുട്ടിൽ എഡ്മണ്ട് ലാൽറിൻഡികയിലൂടെ ബംഗളുരു സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ലക്‌ഷ്യം കാണാനായില്ല. 52 അംഗ മിനുട്ടിൽ ബംഗളുരു ലീഡ് നേടി.

മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പന്ത് നഷ്‌ടമായി, ഇടത് വശത്തുകൂടെ പന്ത് കൊണ്ടുപോകുന്ന എഡ്മണ്ടിനൊപ്പം ബിഎഫ്‌സി അതിവേഗം ആക്രമിച്ചു കളിച്ചു കൊണ്ട് ആശിഷിന് പാസ് ചെയ്തു . കെ‌ബി‌എഫ്‌സിയുടെ ഗോളികളായ സച്ചിനെ കബളിപ്പിച്ച് ആശിഷ് തന്നെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി.തൊട്ടു പിന്നാലെ സമനില നേടാൻ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചെങ്കിലും നൈജീരിയൻ താരം ജസ്റ്റിന് ഫിനിഷ് ചെയ്യാൻ സാധിച്ചില്ല.സമനില ഗോൾ നേടാനായി ബ്ലാസ്റ്റേഴ്‌സ് കഠിനമായി പരിശ്രമിച്ചെങ്കിലും ബംഗളുരു പ്രതിരോധം തകർക്കാൻ സാധിച്ചില്ല.

84 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടിയ. ലൂണയുടെ പാസിൽ നിന്നും എയ്‌മെനിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. ഗോൾ നേടിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പത്തുപേരായി ചുരുങ്ങി.രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട ഹോർമിപാം പുറത്തായി.ഇഞ്ചുറി ടൈമിൽ ലൂണയുടെ കോർണർ കിക്കിൽ നിന്നും പ്രീതം കോട്ടാലിന്റെ ഗോൾ ശ്രമം ബിഎഫ്‌സി ഗോളി സേവ് ചെയ്തു.

ഗ്രൂപ്പിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റ് നേടിയ ഗോകുലം കേരള ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി. രണ്ടു മത്സരങ്ങളിൽ നിന്നും ബംഗളുരുവിന് രണ്ടും ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ എയർ ഫോഴ്സിനും ഓരോ പോയിന്റുമാണുള്ളത്.

Rate this post