കേരളാ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയൻ ഫോർവേഡ് യാൻ വില്യംസിനെ സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു എഫ്സി.രണ്ട് ദക്ഷിണേന്ത്യൻ ടീമുകളും താരത്തിനായി നേർക്കുനേർ പോയെങ്കിലും ബ്ലൂസിന് അദ്ദേഹത്തെ കണ്ഠീരവയിലേക്ക് മാറാൻ സമ്മതിപ്പിക്കാൻ കഴിഞ്ഞു.
എ-ലീഗ് ടീമായ പെർത്ത് ഗ്ലോറിയിൽ നിന്നാണ് ഓസ്ട്രേലിയൻ താരം ബെംഗളൂരുവില എത്തുന്നത്.കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയൻ ടീമിനായി 24 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടി.വില്യംസ് ഇന്ത്യൻ വംശജനാണ്, അദ്ദേഹത്തിന്റെ അമ്മ മുംബൈയിൽ നിന്നാണ് വരുന്നത്.അദ്ദേഹത്തിന്റെ പിതാവ് ഇംഗ്ലണ്ടിലെ കെന്റിലാണ് ജനിച്ചത്.ഇംഗ്ലണ്ടിലെ പോർട്ട്സ്മൗത്ത് അക്കാദമിയുടെ ഒരു ഉൽപ്പന്നമാണ് 29 കാരനായ താരം.
പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിന് വേണ്ടിയും താരം ബൂട്ടകെട്ടിയിട്ടുണ്ട്.2019-ൽ ദക്ഷിണ കൊറിയയ്ക്കെതിരായ രണ്ടാം പകുതിയിൽ പകരക്കാരനായി ഓസ്ട്രേലിയൻ സീനിയർ ടീമിനായി വില്യംസ് ഒരു മത്സരത്തിൽ മാത്രം കളിച്ചു.റൈറ്റ് മിഡ്ഫീൽഡ്, ലെഫ്റ്റ് മിഡ്ഫീൽഡ്, അറ്റാക്കിങ് മിഡ്ഫീൽഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് റയാൻ വില്യംസ്.
WILLIAMS IS BLUE! 🔥
— Bengaluru FC (@bengalurufc) July 28, 2023
Aussie attacker Ryan Williams has signed a one-year deal with Bengaluru FC, with an option to extend. 🔵#WeAreBFC #WelcomeWilliams #Santhoshakke pic.twitter.com/B0KQiMrX82
ഓസ്ട്രേലിയൻ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായും കളിച്ചിട്ടുണ്ട്.തന്റെ കരിയറിൽ 339 മത്സരങ്ങൾ കളിച്ച റയാൻ വില്യംസ് 31 ഗോളുകൾ സ്വന്തമാക്കുകയും 40 ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.