“കരീം ബെൻസിമ മറക്കാൻ ആഗ്രഹിക്കുന്ന മത്സരം”|Karim Benzema

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും ഫോമിൽ കളിക്കുന്ന സ്‌ട്രൈക്കറാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെൻസിമ. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി ക്കെതിരെയും ചെൽസിക്കെതിരെയും നേടിയ ഹാട്രിക്കോടെ തന്റെ കളി ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലേക്ക് 34 കാരൻ എത്തുകയും ചെയ്തു.

എന്നാൽ ലാ ലീഗയിൽ ഇന്നലെ ഒസാസുനക്കെതിരെയുള്ള മത്സരം ബെൻസേമ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. കാരണം മത്സരത്തിൽ ഏഴു മിനുട്ടിനുള്ളിൽ രണ്ടു പെനാൽറ്റികളാണ് താരം നഷ്ടപ്പെടുത്തിയ കളഞ്ഞത്. ഒസാസുനയുടെ സ്പാനിഷ് കീപ്പർ സെർജിയോ ഹെരേരയാണ് രണ്ടു കിക്കുകളും രക്ഷപെടുത്തിയത്. ഈ സീസണിൽ കരിം ബെൻസെമ നാല് പെനാൽറ്റികൾ നഷ്‌ടപ്പെടുത്തിയിട്ടുണ്ട്.

51-ാം മിനിറ്റിൽ പെനാൽറ്റി ഏരിയയിൽ ഒരു ഹാൻഡ്‌ബോളിന് റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ ബെൻസൈമയുടെ കിക്ക് മനോഹരമായി വലത് ഭാഗത്തേക്ക് ഡൈവ് ചെയ്ത് ഒസാസുന കീപ്പർ സെർജിയോ ഹെരേ രക്ഷപെടുത്തി.59-ാം മിനിറ്റിൽ റയലിന് വേണ്ടി റോഡ്രിഗോ വീണ്ടും ഒരു പെനാൽറ്റി നേടിക്കൊടുത്തു. എന്നാൽ രണ്ടാം തവണയും ബെൻസിമ പരാജയപ്പെട്ടു.ഒസാസുന കീപ്പർ സെർജിയോ ഹെരേ ഫ്രഞ്ച് സൂപ്പർ താരത്തിന്റെ കിക്ക് വീണ്ടും തടഞ്ഞിട്ടു.

കഴിഞ്ഞ 11 മത്സരങ്ങളിൽ രണ്ടാം തവണയാണ് ബെൻസെമ മത്സരത്തിൽ ഗോൾ നേടാതിരിക്കുന്നത് . അതേ കാലയളവിൽ ഫ്രഞ്ച് ഇന്റർനാഷണൽ തുടർച്ചയായ രണ്ട് ചാമ്പ്യൻസ് ലീഗ് ഹാട്രിക്കുകൾ ഉൾപ്പെടെ 15 ഗോളുകൾ നേടി.2006 ഏപ്രിലിൽ ബെറ്റിസിനെതിരെ എസ്പാന്യോൽ താരം റൗൾ തമുഡോക്ക് ശേഷം ഒരു ലാലിഗ ഗെയിമിൽ രണ്ട് പെനാൽറ്റികൾ നഷ്‌ടപ്പെടുത്തുന്ന ആദ്യ കളിക്കാരനാണ് കരീം ബെൻസെമ.2005/06 (11 ൽ നാല് പെനാൽറ്റി ) മുതൽ ഒരു ലാലിഗ കാമ്പെയ്‌നിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ നഷ്‌ടപ്പെടുത്തിയ റയൽ മാഡ്രിഡ് കളിക്കാരൻ കൂടിയാണ് ഫ്രഞ്ച് താരം.

ബെൻസൈമാ രണ്ടു പെനാൽറ്റികൾ നഷ്ടപെടുത്തിയെങ്കിലും ഡേവിഡ് അലാബയും, മാർക്കോ അസെൻസിയോയും, ലൂക്കാസ് വാസ്ക്വസും നേടിയ ഗോളുകൾക്ക് അവർ ഒസാസുനയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയിരുന്നു.രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ 17 പോയിന്റിന് മുന്നിലായ റയൽ കിരീടത്തോട് കൂടുതൽ അടുത്തിരിക്കുകയാണ് .

Rate this post
Karim BenzemaReal Madrid