റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസെമ തന്റെ ടീമിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാൻ സഹായിച്ചതിന് ശേഷം ഈ വർഷം ബാലൺ ഡി ഓർ നേടാൻ അർഹനാണെന്ന് ഏഴ് തവണ അവാർഡ് ജേതാവായ ലയണൽ മെസ്സി പറഞ്ഞു.
റയലിൽ തന്റെ 13 വർഷത്തെ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു ബെൻസെമയുടേത്.ലാലിഗ-ചാമ്പ്യൻസ് ലീഗ് ഡബിൾ നേടിയ താരം എല്ലാ മത്സരങ്ങളിലും 15 അസിസ്റ്റുകളോടെ 44 ഗോളുകൾ നേടി.നോക്കൗട്ട് ഘട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്നും ചെൽസിക്കും എതിരെ ഹാട്രിക്കുകൾ വലയിലെത്തിച്ച 34 കാരൻ 15 ഗോളോടെ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ടോപ് സ്കോററാണ്.
ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി ബാലൺ ഡി ഓർ പുരസ്കാരം നേടാൻ കരിം ബെൻസിമ അർഹനാണെന്ന് അഭിപ്രായപ്പെട്ടത്.”സംശയങ്ങളൊന്നുമില്ല, ബെൻസെമയ്ക്ക് ഗംഭീരമായ ഒരു വർഷം ഉണ്ടായിരുന്നുവെന്നും ചാമ്പ്യൻസ് ലീഗിൽ വിജയിച്ചെന്നും വളരെ വ്യക്തമാണ്.റൗണ്ട് ഓഫ് 16 മുതലുള്ള മത്സരങ്ങളിൽ അദ്ദേഹം നിർണായകമായിരുന്നു. ഈ വർഷം അക്കാര്യത്തിൽ സംശയമൊന്നുമില്ലെന്ന് ഞാൻ കരുതുന്നു “ബാലൺ ഡി ഓർ നേടാൻ ബെൻസിമ അർഹനാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെസ്സി പറഞ്ഞു.
Lionel Messi thinks Karim Benzema should win the Ballon d'Or 🏆
— GOAL India (@Goal_India) May 30, 2022
Do you agree? pic.twitter.com/0xC7ZA3w6G
ഈ സീസണിൽ റയൽ മാഡ്രിഡിനെ ലാ ലീഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ചതിൽ നിർണായക പങ്ക് വഹിച്ച ബെൻസിമക്ക് തന്നെയാണ് അടുത്ത ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. സീസണിൽ റയലിനായി 46 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളാണ് ഫ്രഞ്ച് സൂപ്പർതാരം നേടിയത്. ഇതിൽ 27 എണ്ണം ലാലീഗയിലും, 15 എണ്ണം ചാമ്പ്യൻസ് ലീഗിലുമാണ് താരം കരസ്ഥമാക്കിയത്.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനുള്ള ബാലൺ ഡി ഓർ അവാർഡ് ഒക്ടോബർ 17 ന് സമ്മാനിക്കും നോമിനികളെ ഓഗസ്റ്റ് 12 ന് വെളിപ്പെടുത്തും.ഒരു കലണ്ടർ വർഷത്തേക്കാളും ഓഗസ്റ്റ് മുതൽ ജൂലൈ വരെയുള്ള പതിവ് സീസണിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബാലൺ ഡി ഓർ ട്രോഫി നൽകുന്നത്.