പിഎസ്ജി നോട്ടമിട്ട ലിയോ മെസ്സിയുടെ പകരക്കാരനെ സൈൻ ചെയ്യാൻ ബാഴ്സലോണയുടെ നീക്കം

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സി ടീം വിട്ടതിനു പിന്നാലെ ലിയോ മെസ്സിക്ക് പകരക്കാരനായി ടീമിലെത്തിക്കുവാൻ ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി നോട്ടമിട്ട പോർച്ചുഗീസ് സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ലാലിഗ ചാമ്പ്യൻമാരായ സ്പാനിഷ് ക്ലബ്ബ്‌ എഫ്സി ബാഴ്സലോണ.

യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നടന്നുകൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വാർത്തകൾ നോക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവയുടെ ട്രാൻസ്ഫർ സംബന്ധിച്ച് പുതിയ വാർത്തകളാണ് പുറത്ത് വരുന്നത്.

ചാമ്പ്യൻസ് ലീഗ് ജേതാവ് കൂടിയായ ബെർണാഡോ സിൽവയെ ടീമിലെത്തിക്കുവാൻ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ കഠിന ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും എഫ്സി ബാഴ്സലോണ മികച്ച ഓഫർ നൽകി താരത്തിനെ സ്വന്തമാക്കാൻ രംഗത്ത് വരികയാണ്.

സൗദി അറേബ്യയിൽ നിന്നും വമ്പൻ ഓഫറുകൾ വരുന്നുണ്ടെങ്കിലും സ്പെയിനിൽ നിന്നുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ബെർണാഡോ സിൽവയെ ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്, എന്നാൽ ലോൺ കാലവധി കഴിയുന്നതോടെ താരത്തിനെ വാങ്ങണമെന്ന നിർബന്ധമായ ഓപ്ഷൻ കൂടി ഈ കരാറിലുണ്ടാകും.

പാരിസ് സെന്റ് ജർമയിനെയും സൗദി അറേബ്യൻ ക്ലബ്ബുകളെയും മറികടന്നു കൊണ്ട് ബെർണാഡോ സിൽവയെന്ന 28-കാരന്റെ ട്രാൻസ്ഫർ ഡീൽ ബാഴ്സലോണ സ്വന്തമാക്കിയേക്കും. അതേസമയം മറ്റൊരു സിറ്റിയുടെ പോർച്ചുഗീസ് താരമായ ജാവോ കാൻസലോയും ബാഴ്സലോണ ട്രാൻസ്ഫർ റൂമറുകളുമായി ബന്ധപ്പെട്ട് കിടക്കുകയാണ്.

Rate this post