മാഞ്ചസ്റ്റർ സിറ്റിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവായ പോർച്ചുഗീസ് സൂപ്പർ താരം ബെർണാഡോ സിൽവയെ സ്വന്തമാക്കാൻ വേണ്ടി സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ രംഗത്തുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നതാണ്.
മാത്രവുമല്ല പോർച്ചുഗീസ് താരം ബാഴ്സലോണയിലേക്ക് ചേക്കറുന്നത് സ്വപ്നം കാണുകയാണ്, എന്ത് വില കൊടുത്തും ബാഴ്സലോണയിലെത്തണമെന്നാണ് സിൽവയുടെ ആഗ്രഹമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് വേണ്ടി മറ്റു ക്ലബ്ബുകളിൽ നിന്നും വരുന്ന ഓഫറുകൾ ബെർണാഡോ സിൽവ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
Bernardo Silva is very keen on joining Barcelona this summer. (MD)
— Football España (@footballespana_) July 15, 2023
He hopes that #MCFC will facilitate the move, which cou;d see movement in the next couple of weeks. pic.twitter.com/MytCO1HjK5
ലിയോ മെസ്സിക്ക് പകരമായി കൊണ്ടുവരാൻ പിഎസ്ജിയും ഈ താരത്തിന് വേണ്ടി താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിൽവയെ സ്വന്തമാക്കാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് സാവിയും ടീമും, സിൽവയെ ടീമിലെത്തിക്കാനായാൽ വരുന്ന ചാമ്പ്യൻസ് ലീഗ് ഫേവറിറ്റുകളായി ബാഴ്സലോണക്ക് മാറാനാകുമെന്നാണ് സാവി വിശ്വസിക്കുന്നത്.
🚨📝 Bernardo Silva to FC Barcelona summary, per @martinezferran:
— Managing Barça (@ManagingBarca) July 15, 2023
• Silva is ‘crazy’ to come to Barça.
• Silva has blocked all other offers.
• Silva will make all the effort to leave Man City & become a blaugrana.
• Xavi has approved his signing.
• Xavi believes that with… pic.twitter.com/ijYVX5Qcrx
അതേസമയം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള സിൽവയെ ബാഴ്സലോണക്ക് വിട്ടുകൊടുക്കുന്നത് സമമ്മതിച്ചിട്ടുണ്ട്. ഉടൻ തന്നെ ഡീൽ ചർച്ച ചെയ്യുവാൻ വേണ്ടി ബാഴ്സലോണ പ്രസിഡന്റും സിൽവയുടെ ഏജന്റും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകും. കൂടാതെ മാഞ്ചസ്റ്റർ സിറ്റിയുമായും ബാഴ്സലോണക്ക് ചർച്ചകൾ നടത്തേണ്ടി വരും