മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുമ്പോൾ നായകന്റെ സ്ഥാനത്ത് നിന്ന് സീസണിലുടനീളം സിറ്റിയെ മുന്നോട്ട് നയിച്ചത് ജർമൻകാരനായ ഇകോയ് ഗുണ്ടോഗനാണ്. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടവും എഫ്എ കപ്പ് ട്രോഫിയും സിറ്റി നേടിയതിന് പിന്നിൽ ഈ ജർമൻകാരന്റെ അധ്വാനമുണ്ട്.
ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞതോടെ ഗുണ്ടോഗന്റെ ട്രാൻസ്ഫർ വാർത്തകൾ ഓൺ ആയിരിക്കുകയാണ്. കരാർ പുതുക്കാൻ മാഞ്ചസ്റ്റർ സിറ്റി മുന്നിലുണ്ടെങ്കിലും സൗദിയിൽ നിന്നും വമ്പൻ ഓഫറുകൾ ഗുണ്ടോഗനെ തേടിയെത്തുന്നുണ്ട്. കൂടാതെ ബാഴ്സലോണയും ആഴ്സനലും താരത്തിന് വേണ്ടി രംഗത്തുണ്ട്.
ഒരു വർഷത്തേക്ക് കൂടി സിറ്റി കരാർ ഓഫർ ചെയ്തിട്ടുണ്ടേലും താരം നിലവിൽ തീരുമാനം എടുത്തിട്ടില്ല. മൂന്നു വർഷത്തെ കരാർ ഓഫർ ചെയ്ത് ബാഴ്സലോണയും രംഗത്തുണ്ട്, സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്ന് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സനൽ താരത്തിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ജനുവരി മാസം മുതൽ തന്നെ സൗദിയിൽ നിന്നുമുള്ള ക്ലബ്ബുകളും ശ്രമങ്ങൾ നടത്തുന്നുണ്ട്.
Bernardo Silva remains among the top targets for Paris Saint-Germain. Club is planning for Bernardo move since March — but Man City will ask for important fee. Nothing close yet. 🇵🇹 #PSG
— Fabrizio Romano (@FabrizioRomano) June 12, 2023
PSG director Luis Campos has great connection with Bernardo since he was at Monaco. pic.twitter.com/GCodGKC2h7
മറ്റൊരു മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമായ പോർച്ചുഗീസ് സൂപ്പർ താരം ബെർണാഡോ സിൽവക്ക് വേണ്ടി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി മാർച്ച് മുതൽ തന്നെ രംഗത്തുണ്ട്. ബെർണാഡോ സിൽവ മോനാകോയിൽ കളിക്കുന്നത് മുതൽ തന്നെ നിലവിലെ പിഎസ്ജി ഡയറക്ടർ ലൂയിസ് കാമ്പോസിന് നല്ല ബന്ധമാനുള്ളത് എന്നത് ഈ ട്രാൻസ്ഫർ എളുപ്പമാക്കുന്നു.
Ilkay Gündogan will make a decision on his future soon 🔵🇩🇪 #MCFC
— Fabrizio Romano (@FabrizioRomano) June 12, 2023
◉ Manchester City offer one year extension plus one more season as option.
◉ Barcelona offer three year deal.
◉ Saudi clubs, trying to temp him since January.
◉ Arsenal are also interested and informed. pic.twitter.com/6PMIz7TVEJ
പക്ഷെ സൂപ്പർ താരത്തിനെ വിട്ടുനൽകണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റി നല്ലൊരു ട്രാൻസ്ഫർ ഫീ പിഎസ്ജിയോട് ചോദിക്കും, ഇതുവരെ കാര്യമായി ട്രാൻസ്ഫർ നീക്കങ്ങൾ നടന്നിട്ടില്ല, പക്ഷെ വരുന്ന ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ അപ്ഡേറ്റുകൾ പുറത്ത് വരും. സൂപ്പർ താരം ലിയോ മെസ്സി ക്ലബ്ബ് വിട്ടതിനു പകരമായാണ് പിഎസ്ജി ബെർണാഡോ സിൽവയെ നോക്കുന്നത്.