“ബയോ ബബിൾ ജീവിതം കഠിനമാണ് , പക്ഷെ പൂജ്യം ഡിഗ്രിയിൽ താഴെ താപനിലയിലുള്ള സൈനികരുടെ ജീവിതത്തേക്കാൾ കഠിനമല്ല”

ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങൾ ബയോ ബൈബിളിൽ ദീർഘനേരം കഴിയുന്നതിനെക്കുറിച്ച് പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോൾ താരം സന്ദേശ് ജിംഗൻ അവരുടെ വീക്ഷണത്തോട് യോജിക്കുന്നുണ്ടെങ്കിലും, പൂജ്യത്തിന് താഴെയുള്ള താപനിലയിൽ നിലയുറപ്പിച്ച സൈനികരുടെ ജീവിതത്തേക്കാൾ “ മോശമല്ല” എന്നഭിപ്രായമാണ് താരം പ്രകടിപ്പിച്ചത്.

2020-ന്റെ മധ്യത്തിൽ COVID-19 പകർച്ചവ്യാധികൾക്കിടയിൽ മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞപ്പോൾ കായിക താരങ്ങളുടെ ബബിൾ ലൈഫ് ആരംഭിക്കുകയും ചെയ്തു.“ബയോ ബൈബിളിലെ ജീവിതം അത്ര ഭയാനകമല്ല, സത്യം പറഞ്ഞാൽ, പക്ഷേ ഇത് കഠിനമാണ്, കാരണം നിങ്ങൾ നിങ്ങളുടെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു.ഇത് ഇപ്പോൾ എന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ബയോ ബബിളാണ്.ദേശീയ ടീമിനൊപ്പം മാത്രമാണ് ഞാൻ ബബിളിൽ ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ക്ലബ്ബിലും ആയിരിക്കുകയാണ്”28 കാരനായ ജിംഗൻ പറഞ്ഞു.

” ബയോ ബൈബിൾ ജീവിതം സൈന്യത്തിൽ ഉള്ളവരേക്കാൾ മോശമല്ല,മാസങ്ങളും വർഷങ്ങളും മൈനസ് 50 അല്ലെങ്കിൽ 60 ഡിഗ്രിയിലാണ് അവർ ജീവിക്കുന്നത്.ലോകത്ത് ഇതിലും കൂടുതൽ മോശമായ കാര്യങ്ങളോ ബുദ്ധിമുട്ടുള്ള കാര്യങ്ങളോ നടക്കുന്നുണ്ട്.ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്, ഞാൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട് പക്ഷേ ഞാൻ പോസിറ്റീവ് വശം മാത്രം ചിന്തിക്കുന്നു” അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൊയേഷ്യയിൽ നിന്ന് തിരിച്ചെത്തിയ ജിംഗൻ നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാന് വേണ്ടിയാണ് ഈ സീസണിൽ ബൂട്ടകെട്ടുന്നത്.”പരിക്ക്” കാരണം യൂറോപ്പിൽ ഒരു മത്സരവും അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞില്ല.ആദ്യ സീസൺ ഇന്ത്യ‌ൻ സൂപ്പർ ലീഗിലെ മികച്ച എമർജിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അഞ്ച് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടു കെട്ടി. കുറച്ച് നാൾ അവരുടെ നായകനുമായിരുന്നു. 2020-21 സീസണിൽ എടികെ മോഹൻബഗാനിലെത്തിയ സന്ദേശ് അവിടെയും തന്റെ മികച്ച പ്രകടനം തുടർന്നു. ഐ എസ് എല്ലിൽ മൊത്തത്തിൽ 98 മത്സരങ്ങൾ കളിച്ച ജിങ്കൻ 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Rate this post
indian footballisl