“ലൂണയുടെ ക്യാപ്റ്റൻസിയിൽ നാല് മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു “
ജംഷദ്പൂർ എഫ് സിക്ക് എതിരായ ഐ എസ് എൽ സീസണീലെ പതിനാലാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ വലിയ മാറ്റങ്ങൾ.എനെസ് സിപോവിച്ച്, ദെനെചന്ദ്ര മീത്തെ, വിൻസി ബാരെറ്റോ, പ്യൂയ്റ്റിയ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചു.സസ്പെൻഷൻ കാരണം ആയുഷും ഡിയസും ഇന്ന് ടീമിൽ ഇല്ല. റൂയിവ ഹോർമിപാമിന് ഇന്ന് ആദ്യ ടീമിൽ ഇടം ലഭിചില്ല.
പ്രഭ്സുഖാൻ ഗിൽ തന്നെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഗോൾവല കാക്കുക. മാർക്കോ ലെസ്കോവിച്ചിനൊപ്പം സിപോവിച്ചിനാണു പ്രതിരോധത്തിന്റെ ചുമതല.റൈറ്റ് ബാക്കായി ഹർമൻജ്യോത് ഖബ്ര കളിക്കുമ്പോൾ ലെഫ്റ്റ് ബാക്ക് റോളിലാണ് ദെനെ കളിക്കുക. നിഷു കുമാറിന് പകരമാണ് ദെനെ ആദ്യ ഇലനിൽ ഇടം നേടിയത്. ജീക്സൻ സിങ്-പ്യൂയ്റ്റിയ സഖ്യമാണ് സെൻട്രൽ മിഡ്ഫീൽഡിന്റെ ചുമതല വഹിക്കുക.
വിങ്ങർമാരായി സഹൽ അബ്ദുൾ സമദും വിൻസി ബാരെറ്റോയും എത്തും .അഡ്രിയാൻ ലൂണ അൽവാരോ വാസ്ക്വസിനൊപ്പം ആക്രമണത്തിൽ പങ്കാളിയാകും.
TEAM NEWS IS IN! 🗞️
— K e r a l a B l a s t e r s F C (@KeralaBlasters) February 10, 2022
4️⃣ changes for the clash in Bambolim tonight as Dene makes his first start of the season! 👊🏽#JFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/0Xq3Oe2pbi
13 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള ഹൈദരബാദിനെക്കാൾ രണ്ടു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്.കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, ഖാബ്ര, ലെസ്കോവിച്ച്, സിപോവിച്ച്, ധെനെചേന്ദ്ര, ജീക്സൺ, പ്യൂട്ടിയ, സഹൽ, ലൂണ, വിൻസി, വാസ്ക്വസ്.