ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ എന്ത് പറഞ്ഞു പുകഴ്ത്തണം എന്ന് ആരാധകാർ ആലോചിച്ചു പോവുകയാണ്. അത്ര മനോഹരമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടുന്നതും വിജയങ്ങൾ സ്വന്തമാക്കുന്നതും. ഐഎസ്അൽ എട്ടാം സീസണിലാണ് കേരളത്തിന്റെ സ്വന്തം ടീം കളിക്കുന്നത് എന്നാൽ ഇതുപോലെ കളിക്കുന്ന ഒരു ടീമിനെ മുൻപെങ്ങും നമുക്ക് കാണാൻ സാധിച്ചിട്ടില്ല.
പഴയ ബ്ലാസ്റ്റേഴ്സ് തിരിച്ചു വന്നു എന്ന് പലരും പറയുന്നത് കേട്ടു… പക്ഷെ ഇതേപോലെ ഒരു ടീം ഇതിന് മുൻപ് നമ്മൾക്ക് ഉണ്ടായിട്ടില്ല… പഴയ ബ്ലാസ്റ്റേഴ്സ് തിരിച്ച് വന്നതല്ല… പുതിയ ബ്ലാസ്റ്റേഴ്സിന്റെ ഉദയമാണ് എന്നാണ് ആരാധകാർ വിശ്വസിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർ എന്താണ് ആഗ്രഹിക്കുനന്ത് അത് മനസ്സിലാക്കി തിരിച്ചു കൊടുക്കാൻ കളിക്കാർക്കും പരിശീലകനും മാനേജ്മെന്റിനും സാധിക്കുന്നുണ്ട് .മുൻ സീസണുകളിൽ നിരാശ പൂണ്ട പ്രകടനം മൂലം അകന്നു പോയ പല ബ്ലാസ്റ്റേഴ്സ് ആരാധകരും ടീമിന്റെ തുടർച്ചയായ വിജയങ്ങളിൽ തിരിച്ചു വന്നിട്ടുണ്ട്. എന്നാൽ തോൽവിയിലും ടീമിനൊപ്പം ഹൃദയം ചേർത്ത് നിന്ന ഒരു പിടി കട്ട ആരാധകർക്കുള്ള മധുരമുള്ള സമ്മാനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് കൊടുക്കുന്നത്.
.@KeralaBlasters reclaim the 🔝 spot after a hard-fought win against @OdishaFC! 👑#OFCKBFC #HeroISL #LetsFootball pic.twitter.com/WDjVg6g0nR
— Indian Super League (@IndSuperLeague) January 12, 2022
ഏതൊരു ബ്ലാസ്റ്റേഴ്സ് ആരാധകനെയും 100 % തൃപ്തി പെടുത്തുന്ന പ്രകടനമാണ് കൊമ്പന്മാർ പുറത്തെടുത്തത് എന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും. പോയ കാലത്തിന്റെ പിഴവുകൾ തിരുത്തിയുള്ള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം കിരീടത്തിലേക്കോ എന്ന സംശയത്തിലാണ് ആരാധകർ.കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന് നേരെ വലിയ വിമർശനമാണ് ഉയർന്നു വന്നിരുന്നത്. വലിയ തുകകൾ മുടക്കി വിദേശ താരങ്ങളെ കൊണ്ട് വന്നെങ്കിലും ഒരിക്കൽ പോലും മികവ് പുറത്തെടുക്കാൻ അവർക്കായില്ല എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. എന്നാൽ മുൻ കാല മോശം കാലങ്ങളെയും മാച്ചു കളയുന്ന പ്രകടനമാണ് കൊമ്പന്മാർ ഈ സീസണിൽ പുറത്തെടുക്കുന്നത്.ജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ചങ്ക് പൊട്ടുകയും ചെയ്യുന്ന ആരാധക കൂട്ടത്തിന് വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ മികച്ച ഒരു ഐ എസ് എൽ കാലമാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത് എന്ന് പറയാം.
First #HeroISL start in almost a year and @nishukumar22 scored this 𝙗𝙚𝙖𝙪𝙩𝙞𝙛𝙪𝙡 𝙜𝙤𝙖𝙡! 🤩
— Indian Super League (@IndSuperLeague) January 12, 2022
Rate that finish! 🔥#OFCKBFC #HeroISL #LetsFootball | @KeralaBlasters pic.twitter.com/OuqRe6FOsx
നിരന്തരമായി കളിയാക്കലുകളും ,വിമർശനങ്ങളും ഏറ്റുവാങ്ങിയ ഒരു ടീം .ഈ ടീം ഒരിക്കലും രക്ഷപ്പെടില്ല എന്ന് പറഞ്ഞ് വിമർശകർ തള്ളി കളഞ്ഞ ആ സങ്കത്തെ രക്ഷിക്കാൻ പലപ്പോഴായി പലരും വന്നു പോയെങ്കിലും പലരും ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. പല പ്രശസ്തരും കീഴടങ്ങിയ ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ അധികം പേരോ പ്രശസ്തിയോ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ കടന്നു വന്നു. ഈ ടീമിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുടെ വിശ്വാസത്തെ കണ്ടില്ലെന്ന് നടിക്കാൻ അയാൾക്ക് സാധിച്ചില്ല.
.@harman_khabra's first #HeroISL goal was definitely 𝐰𝐨𝐫𝐭𝐡 𝐭𝐡𝐞 𝐰𝐚𝐢𝐭! 🔥#OFCKBFC #LetsFootball | @KeralaBlasters pic.twitter.com/ihaGwBWe9g
— Indian Super League (@IndSuperLeague) January 12, 2022
ഒന്നും ഇല്ലായിമയിൽ നിന്ന് ചാരത്തിൽ നിന്ന് അയാൾ ഒരു ടീമിനെ പോത്തുയർത്തി അവരോട് ഇങ്ങനെ പറഞ്ഞു കാണും -തോറ്റു പോകുമെന്ന് തോന്നിയാലും ഭയപ്പെടരുത്,തോൽവിയിൽ പോലും ധീരത കാട്ടുന്നവർ ഒരിക്കൽ അന്തസായി വിജയിക്കുന്നവർ ആണ് .പരിശീലകന്റെ വാക്കുകൾ പ്രചോദനമായി കണ്ട അവർ ഇന്ന് എല്ലാവരെയും അത്ഭുധപെടുത്തികൊണ്ട് ഒരു നല്ല ഫുട്ബോൾ കാലത്തിലൂടെ കടന്ന് പോവുകയാണ് . കേരളം ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന രക്ഷകൻ ഇവാൻ വുകോമനോവിച്ച്. ഇവാനും പടയാളികളും ഇന്ത്യൻ സൂപ്പർ ലീഗിലെ സപ്നതുല്യമായ യാത്രയിലാണ്.
ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ രണ്ട് ഗോളിന് തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഇവാന് വുകോമനോവിച്ചും സംഘവും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.ഇതോടെ 11 കളിയില്‍ 20 പോയിന്റായി ബ്ലാസ്റ്റേഴ്സിന്. അഞ്ച് ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയും. തോല്‍വി അറിയാതെ തുടര്‍ച്ചയായ പത്താം മത്സരവും ബ്ലാസ്റ്റേഴ്സ് സീസണില്‍ പൂര്‍ത്തിയാക്കി. തുടർച്ചയായ പത്തു മത്സരങ്ങളിൽ തോൽവി വഴങ്ങാതിരിക്കുക്ക എന്നത് ഒരു ടീമിനെ സംബന്ധിച്ചോളം അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് എന്നതിൽ സംശയമില്ല .
ലീഗിലെ ഏതു വമ്പൻ ടീമിനെയും അനായാസം കീഴ്പ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് തോൽപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമായി മാറുകയും ചെയ്തു.ഒരു പ്രൊഫഷനൽ സമീപനത്തിലൂടെ പോരായ്മകൾ മറികടക്കാൻ ടീമിനായിട്ടുണ്ട്. ഈ സീസണിൽ പ്ലെ ഓഫ് ലക്ഷ്യം വെച്ചിറങ്ങിയ ബ്ലാസ്റ്റേഴ്സ് കിരീടവും ഇപ്പോൾ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.