ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രോഫഷണൽ ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ ഒന്നാണ് എസ്റ്റഡിയോ ഹെർണാണ്ടോ സയ്‌ലെസ്.ബൊളീവിയയുടെ മുൻ പ്രസിഡന്റിന്റെ പേരിൽ ഉള്ള ഈ കായിക സമുച്ചയം സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പിൽ നിന്ന് 11932 അടി(3637 മീറ്റർ) ഉയരത്തിൽ ഉള്ള ബൊളീവിയൻ പട്ടണമായ ലാ പാസിൽ ആണ്. ‘സമാധാനം’ എന്നാണ് ‘ലാ പാസ് ‘എന്ന വാക്കിന്റെ അർത്ഥം,പക്ഷെ കളിക്കാൻ വരുന്ന സന്ദർശക ടീമുകൾക് യഥോരു സമാധാനവും നൽകാതിരിക്കൽ ആണ് പലപ്പോഴും ലാ പാസിന്റെ ചരിത്രം.
2007 മെയ് മാസത്തിൽ ആണ് സമുദ്ര നിരപ്പിൽ നിന്ന് 2500 മീറ്റർ ന് മുകളിൽ അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഫിഫ വിലക്ക് ഏർപ്പെടുത്തുന്നത്. എതിർ ടീം കളിക്കാരുടെ ആരോഗ്യപരമായ ആശങ്കകളും,ആതിഥേയ ടീമിന് അന്യായമായി ലഭിക്കുന്ന മാനസിക/ശാരീരിക മുൻതൂക്കങ്ങളും ആയിരുന്നു ഈ തീരുമാനം എടുക്കാൻ ഫിഫയെ പ്രേരിപ്പിച്ചത്.
ബൊളീവിയയെ കൂടാതെ ഇക്വഡോർ,കൊളംബിയ തുടങ്ങിയ രാജ്യങ്ങളെയും ഈ തീരുമാനം സാരമായി ബാധിച്ചിരുന്നു.ആൻഡിസ് പർവത നിര കടന്ന് പോകുന്ന രാജ്യങ്ങൾ ആയതിനാൽ ഈ രാജ്യങ്ങളിലെ പ്രധാന സ്റ്റേഡിയംങ്ങൾ മിക്കതും 2500 m മുകളിൽ ആയിരുന്നു.അതിനാൽ wc ക്വാളിഫയേഴ്‌സ് പോലുള്ള പ്രധാനപ്പെട്ട മത്സരങ്ങൾ ഒന്നും ഈ രാജ്യങ്ങളിൽ നടത്താൻ പറ്റാത്ത സ്ഥിതി വന്നു.
ലാ പാസിലെയും മറ്റു ആന്റിയൻ വേദികളിലെയും മത്സരങ്ങളൾ ഒഴിവാക്കാൻ ഫിഫയിൽ ഏറ്റവും സമ്മർദ്ദം ചെലുത്തിയത് ബ്രസീൽ ഫുട്ബോൾ കോണ്ഫെഡറേഷൻ ആയിരുന്നു. ബ്രസീലിലെ flamengoഉം ബൊളീവിയിലെ real potosi ഉം തമ്മിൽ നടന്ന മത്സരം ആയിരുന്നു അതിന് നിമിത്തമായത്. പതിനായിരം അടിക്ക് മുകളിൽ നടന്ന ആ മത്സരത്തിൽ flamengo കളിക്കാർക്ക് ശ്വാസം എടുക്കാൻ കഴിയാതെ ഓക്സിജൻ സിലിണ്ടർ ന്റെ സഹായം സ്വീകരിക്കേണ്ടി വന്നു പിടിച്ചു നിൽക്കാൻ.ഇതോടെ ഇത്തരം ഉയർന്ന പ്രതലങ്ങളിൽ കോപ ലിബർട്ടോഡോറേസ് കളിക്കാനില്ലെന്ന് flamengo യും ബ്രസീലിലെ മറ്റു ക്ലബ്ബുകളും പ്രഖ്യാപിച്ചു. ഇതോടു കൂടിയാണ് ഉയർന്ന പ്രതലങ്ങളിലെ മൽസരങ്ങൾ നിരോധിക്കാൻ സി.ബി.എഫ് ഇടപെടുന്നത്.
ലാ പാസിനെ കൂടാതെ സൂക്രേ,പൊട്ടോസി തുടങ്ങിയ ബൊളിവിയയിലെ മറ്റു നഗരങ്ങളെയും കൂടെ ഈ നിരോധനം ബാധിച്ചു,അതോടു കൂടി ബൊളീവിയൻ പ്രസിഡന്റ് ഇവാ മൊറേൽസിന്റെ നേതൃത്വത്തിൽ വിലക്ക് നീക്കാനുള്ള പ്രചാരണ പ്രവര്ത്തനങ്ങള് ആരംഭിച്ചു.”ഇത് ബൊളീവിയക്ക് എതിരെയുള്ള നിരോധനം മാത്രമല്ല,കായിക ലോകത്തെ സാവത്രികത എന്ന ആശയതിനെതിരായ നിരോധനം ആണ്”,” ഫൂട്ബാൾ വര്ണ്ണ വിവേചനം” എന്നൊക്കെ ആണ് മൊറേൽസ് ഈ നിരോധനത്തെ വിശേഷിപ്പിച്ചത്.സൂറിച്ചിലെ ഫിഫ ആസ്ഥാനത്തേക്ക് വിലക്ക് നീക്കാൻ ഒരു ഉന്നത തല പ്രതിനിധി സംഘത്തെ ആയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ ആ ക്യാമ്പയിൻന് മറഡോണ പോലെ ഉള്ള ഇതിഹാസത്തിന്റെ പിന്തുണ ഉറപ്പാക്കാനും മോറിൽസിന് കഴിഞ്ഞു. പ്രസിഡന്റ് ന്റെ നേതൃത്വത്തിൽ ഉള്ള ബൊളീവിയൻ ടീമും മറഡോണയുടെ നേതൃത്വത്തിൽ ഉള്ള അർജന്റീനിയൻ വെറ്ററിൻസും തമ്മിൽ ലാ പാസ് സ്റ്റേഡിയത്തിൽ ഒരു മണിക്കൂറോളം കളിക്കുകയും മറഡോണയുടെ ടീം7-4 ന് ജയിക്കുകയും ചെയ്തു. തുടർന്ന് ബ്രസീൽ ഒഴിച്ച് CONMEBOL മറ്റ് അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി 2007 ജൂണ് ആയപ്പോഴേക്കും നിരോധനത്തിന്റെ പരിധി 3000 മീറ്റർ വരെ ഇളവ് നേടാനും 2008 മെയ്യ് മാസത്തോട് കൂടി നിരോധനത്തിൽ പൂർണ ഇളവ് നേടാനും ബൊളീവിയക്ക് ആയി.
പഠനങ്ങൾ സൂചിപ്പിക്കുന്നത് ഹോം സ്റ്റേഡിയംങ്ങൾ തമ്മിൽ ഉള്ള ഓരോ 320 അടി ഉയരത്തിലേ വ്യത്യാസവും അതിഥേയ രാജ്യം വിജയിക്കാനുള്ള സാധ്യതയെ 1.1 ശതമാനം വീതം വർധിപ്പിക്കുന്നു എന്നാണ്.പ്രധാനമായും ഓക്സിജൻ നിലയിലെ അന്തരം ആണ് ടീമുകൾ തമ്മിലുള്ള പ്രകടന നിലവാരത്തിലും പ്രതിഫലിക്കുന്നത്.താഴ്ന്ന ഭൂപ്രതലങ്ങളിൽ നിന്ന് ഉള്ള ടീമുകൾ ഉയർന്ന അൾട്ടിറ്റുഡിൽ എത്തുമ്പോൾ അവിടെ ഉള്ള അന്തരീക്ഷ സ്ഥിതിയുമായി പെട്ടന്ന് ഒത്തു പോകുവാൻ സാധിക്കുകയില്ല.ഉയരത്തിൽ വായു യഥാർത്ഥത്തിൽ കനം കുറഞ്ഞത് ആണ്,അതിനാൽ തന്നെ ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും സാധാരണ ശ്വസിക്കുമ്പോളെതിനക്കാൾ കുറവ് ഓക്സിജൻ ആണ് അടങ്ങിയിരിക്കുന്നത്. അതിനാൽ ശ്വാസകോശത്തിൽ നിന്ന് ഓക്സിജനെ രക്തപ്രവാഹത്തിലേക്ക് നീക്കുന്നതിന് ശരീരത്തിന് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടും. ഉയർന്ന സ്ഥലങ്ങളിലേക്ക് സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ മുതലായവരെ ഇത് കാര്യമായി ബാധിക്കാറില്ല എങ്കിലും പ്രൊഫഷണൽ അത്‌ലീറ്റുകൾ, ഫുട്ബോൾ താരങ്ങൾ തുടങ്ങി തീവ്രമായ ശാരീരിക പ്രവൃത്തികൾക്ക് വിധേയരാവുന്നവർക്ക് ഈ ഫലങ്ങൾ ശ്വാസംമുട്ടൽ ഉണ്ടാക്കും.കോശങ്ങൾക്ക് കൂടുതൽ ഓക്സിജൻ എത്തിക്കാനുള്ള ശ്രമത്തിൽ ശരീരം ഓവർ ഡ്രൈവിലേക്ക് പോകുമ്പോൾ ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, രക്തസമ്മർദ്ദം എന്നിവ ഗണ്യമായി വർദ്ധിക്കുന്നു. ക്ഷീണം കൂടുകയും അധ്വാനത്തിന്റെ തോത് വർദ്ധിക്കുകയും ചെയ്യുന്നു.ഇങ്ങനെ വളരെ സമ്മര്ദകരമയ ശാരീരിക അവസ്‌ഥ ആണ് സന്ദർശക ടീമുകളെ ലാ പാസ് പോലെയുള്ള വേദികളിൽ കാത്തിരിക്കുന്നത്.ഇത്തരം അവസ്ഥകളിൽ എപ്പോഴും ജീവിക്കുന്നതിനാൽ അതിഥേയ ടീമുകളെ ഇത് ഒട്ടും ബാധിക്കില്ല.
അർജന്റീന,ബ്രസീൽ,ഉറുഗ്വായ് എന്നിങ്ങനെ ലാറ്റിൻ അമേരിക്കയിലെ മിക്ക ടീമുകളും ലാ പാസിലെ ശ്വാസംമുട്ടൽ അനുഭവിച്ചിട്ടുണ്ട്. ലാ പാസിലെ നിരോധനത്തിനെതിരെ ശബ്ദം ഉയർത്തിയ മറഡോണയെ ലാ പാസ് അതിനുള്ള നന്ദി പ്രകടിപ്പിച്ചത് 2009 ലെ ഏപ്രിൽ ഫൂളിന്റെ അന്ന് മറഡോണ പരിശീലിപ്പിച്ച അർജന്റീനയെ 6-1 ന് നാണം കെടുത്തിയായിരുന്നു.2010 wc ന്റെ ക്വാളിഫയേഴ്‌സ് ലെ 12ആം റൗണ്ട് മത്സരത്തിൽ ആണ് ബൊളീവിയയിലെ കുന്നിൽ മെസ്സിയും മാഷേയും ടവേസ് അടങ്ങിയ അർജന്റീന കിതച്ചു വീണത്. 17ആം റൗണ്ടിൽ ബ്രസീലും ലാ പാസിൽ വീണു 2-1 ന്.2017 ൽ ഇതെ സ്റ്റേഡിയത്തിൽ നടന്ന 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സമനിലക്ക് ശേഷം ഓക്സിജൻ മാസ്കുകളുള്ള ബ്രസീൽ കളിക്കാരുടെ ഫോട്ടോകൾ നെയ്മർ പോസ്റ്റ് ചെയ്യുകയും അത്തരം സാഹചര്യങ്ങളിൽ കളിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
14ആം തിയതി ഇതേ ലാ പാസിലെക്ക് മറ്റൊരു പോരാട്ടതിനായി സ്‌കോളോണിയും സംഘവും ഇറങ്ങുക്കയാണ്. കഴിഞ്ഞ കളിയിലെ വളരെ തണുപ്പം മട്ടിൽ ഒരു ഗോളിൽ തൂങ്ങി അധികം സാഹസം കാണിക്കാതെ പരുക്കില്ലാതെ പൂർത്തിയാക്കിയത് വരാനിരിക്കുന്ന പോരാട്ടത്തെ കരുതി ആവാനെ തരം ഉള്ളു,യുവനിരയുടെ ആവേശത്തിൽ അർജന്റീന ബൊളീവിയൻ മലനിരകളിലും വെന്നിക്കൊടി പാറിപ്പിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം,ശ്വാസം കിട്ടാതെ ഇടറി വീഴല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം…
വമോസ്.
കടപ്പാട്