പ്രീമിയർലീഗിൽ നിന്നും താരത്തെ എത്തിച്ചു ബാഴ്സലോണ പ്രതോരോധം ശക്തിപ്പെടുത്തും

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ വിൽക്കാൻ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് പോർച്ചുഗൽ താരം നെൽസൺ സെമെഡോ. താരത്തെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് വലിയ തോതിൽ ആവിശ്യമില്ല എന്ന കാര്യം മുമ്പ് തന്നെ വ്യക്തമാക്കിയത്. തുടർന്ന് സെമെഡോ ക്ലബ് വിടാനുള്ള ശ്രമങ്ങളും നടത്തിതുടങ്ങിയിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളാണ് താരം നടത്തിയിരുന്നത്. ഏജന്റ് ആയ ജോർഗെ മെൻഡസ് വഴിയാണ് താരം ബാഴ്സ വിടാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്.

മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ക്യാൻസെലോ, എറിക് ഗാർഷ്യ എന്നിവരെ ക്ലബ്ബിൽ ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു. സാധ്യമാവുമെങ്കിൽ ഇവരുടെ ഡീലിൽ ഉൾപ്പെടുത്താനായിരുന്നു ബാഴ്സയുടെ ശ്രമം. എന്നാൽ സിറ്റി ഇരുതാരങ്ങളെയും വിട്ടുനൽകാൻ തയ്യാറല്ലായിരുന്നു. എന്നിരുന്നാലും താരത്തെ മറ്റേതെങ്കിലും ക്ലബ്ബിന് വിൽക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ. മാത്രമല്ല താരത്തിന്റെ പകരക്കാരനായി ആഴ്സണൽ താരത്തെ ബാഴ്‌സ കണ്ടുവെക്കുകയും ചെയ്തിട്ടുണ്ട്.

സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. മുൻ ബാഴ്സ താരവും നിലവിൽ ആഴ്സണൽ താരവുമായ ഹെക്ടർ ബെല്ലറിനെയാണ് ബാഴ്‌സ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബാഴ്സയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്ന സ്പാനിഷ് താരമാണ് ബെല്ലറിൻ. ഇതുവരെ ബാഴ്സയുടെ പദ്ധതികളിൽ ഇല്ലാത്ത താരമായിരുന്നു ബെല്ലറിൻ എന്നാണ് സ്പോർട്ട് പറയുന്നത്. എന്നാൽ ഇപ്പോൾ താരത്തെ തിരികെ എത്തിക്കാൻ ബാഴ്സക്ക് താല്പര്യം തോന്നുകയായിരുന്നു.

ആഴ്സണലിന്റെ സ്പോർട്ടിങ് ഡയറക്ടർ എഡുവുമായി ബാഴ്‌സ അധികൃതർ ഇക്കാര്യം സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. താരത്തിനെ ലഭിക്കുമോ എന്ന കാര്യമാണ് ബാഴ്സ അന്വേഷിച്ചത്. താരത്തെ കൈവിടണമെങ്കിൽ 25 മില്യൺ യുറോയെങ്കിലും ലഭിക്കണം എന്ന നിലപാടാണ് ഗണ്ണേഴ്സ് എടുത്തിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരങ്ങൾ. പക്ഷെ സെമെഡോയുടെ വിൽപ്പന നടന്നാൽ മാത്രമേ ബാഴ്സ ഇതിലേക്ക് തിരിയുകയൊള്ളൂ എന്നാണ് വാർത്തകൾ.

Rate this post
ArsenalFc Barcelona