സ്പാനിഷ് യുവ ഫുട്ബോളർ ബ്രാഹിം ഡയസ് ഇപ്പോൾ ഫുട്ബോൾ ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതിചേർത്തിരിക്കുകയാണ്. റയൽ മാഡ്രിഡിൽ നിന്നും എ സി മിലാനിൽ ലോണിൽ കളിക്കുന്ന 22 കാരൻ ക്ലബ്ബിന്റെ സിരി എ കിരീട നേട്ടത്തോടെയാണ് പുതിയ നാഴികകല്ലിൽ എത്തിയിരിക്കുന്നത്.
മൂന്ന് മികച്ച ലീഗുകൾ ഉയർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ആദ്യത്തെ സ്പെയിൻകാരനും ആയി 22 കാരനായ പ്ലെ മേക്കർ.പ്രീമിയർ ലീഗ്, ലാലിഗ സാന്റാൻഡർ, ഇപ്പോൾ സ്കുഡെറ്റോ എന്നി കിരീടങ്ങൾ ഈ ചെറിയ പ്രായത്തിനുള്ളിൽ താരം സ്വന്തമാക്കി.ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡാനിലോയും ഉൾപ്പെടെ രണ്ട് കളിക്കാർ മാത്രമാണ് ഈ ട്രിപ്പിൾ കിരീടം നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടവും റയൽ മാഡ്രിഡിനൊപ്പം ലാ ലിഗ കിരീടവും താരം നേടി.
2016 മുതൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഉണ്ടെങ്കിലും 2017 / 18 സീസണിൽ ആണ് താരം ആദ്യ മത്സരം കളിക്കുന്നത്.അഞ്ചു മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിയ്ക്കാൻ സാധിച്ചത്. 2018 / 19 സീസണിൽ 9 മത്സരങ്ങൾ കളിച്ച ബ്രഹിം ഒരു ഗോൾ നേടുകയും ചെയ്തു .അടുത്ത സീസണിൽ ആറു മത്സരങ്ങളും കളിച്ചു. കഴിഞ്ഞ സീസണിൽ മിലാനിൽ എത്തിയതിനു ശേഷം അവർക്കായി ലീഗിൽ 27 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നെടുകയും നാല് അസിസ്റ്റുകൾ സൃഷ്ടിക്കുകയും ചെയ്തു.
Premier League: ✅
— B/R Football (@brfootball) May 22, 2022
La Liga: ✅
Serie A: ✅
Brahim Diaz becomes the third player to conquer England, Spain and Italy. He’s only 22 🥇 pic.twitter.com/HyoN2gP8OL
ഈ സീസണിൽ ലീഗിൽ 30 മത്സരനാണ് കളിച്ച താരം മൂന്നു ഗോളുകൾ നേടുകയും ചെയ്തു. മിലാനിൽ താരം മികച്ച പ്രകടനം തുടരുമ്പോൾ താരത്തെ തിരിച്ചു കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്.മിലാനിലെ അദ്ദേഹത്തിന്റെ ലോൺ സ്പെല്ലിന് ഒരു സീസൺ ബാക്കിയുണ്ട്.മിലാനിൽ താൻ സന്തുഷ്ടനാണെന്ന് ബ്രാഹിം എപ്പോഴും പറഞ്ഞിട്ടുള്ളത് കൊണ്ട് താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഒരുക്കത്തിലാണ് പൗലോ മാൽഡിനി.