2026 CONMEBOL ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നാളെ നടക്കുന്ന മത്സരത്തിൽ അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ വെനസ്വേലയെ കുയാബയിലെ അരീന പന്തനലിൽ നേരിടും.തുടർച്ചയായ മൂന്നാം വിജയമാണ് ബ്രസീൽ ലക്ഷ്യമിടുന്നത്.
താൽക്കാലിക പരിശീലകനായ ഫെർണാണ്ടോ ദിനിസിന്റെ കീഴിൽ ദക്ഷിണ അമേരിക്കൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമായ ബ്രസീൽ തകർപ്പൻ ഫോമിലാണ്.കഴിഞ്ഞ മാസം ബ്രസീൽ അവരുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു. റോഡ്രിഗോയും നെയ്മറും രണ്ടു ഗോളുകൾ നേടിയ മത്സരത്തിൽ ബൊളീവിയയ്ക്കെതിരെ 5-1 ന്റെ സുഖകരമായ വിജയത്തോടെയാണ് അവർ ആരംഭിച്ചത്. 90-ാം മിനിറ്റിൽ മാർക്വിനോസിന്റെ ഹെഡറിൽ പെറുവിനെതിരെ 1-0 ന് നേരിയ വിജയം നേടി.
സൗത്ത് അമേരിക്ക യോഗ്യതാ മത്സരങ്ങളിൽ 2015 മുതൽ 36 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് ബ്രസീൽ.2015 മുതൽ 2023 വരെ 28 വിജയങ്ങളും 8 സമനിലകളും ബ്രസീൽ നേടി. കഴിഞ്ഞ രണ്ടു എഡിഷനുകളിലും അപരാജിതരായി യോഗ്യത നേടിയെങ്കിലും അവരുടെ വേൾഡ് കപ്പിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ബ്രസീൽ സ്വന്തം മണ്ണിൽ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും തോറ്റിട്ടില്ല എന്നതാണ് ശരിക്കും ശ്രദ്ധേയമായ കാര്യം. 2016 സെപ്റ്റംബർ മുതലുള്ള 15 മത്സരങ്ങളിൽ അവർ വിജയിച്ചു.
Brasil, invicto nas #EliminatoriasSudamericanas Desde 2015! 36 partidas sem conhecer a derrota 👏🇧🇷
— CONMEBOL.com (@CONMEBOL) October 8, 2023
¡Brasil, invicto en #EliminatoriasSudamericanas desde 2015! Los 36 partidos donde no conoció la derrota 👌#CreeEnGrande #AcrediteSempre pic.twitter.com/J0jhCSme6N
ബ്രസീൽ സ്റ്റാർട്ടിംഗ് ലൈനപ്പ്: എഡേഴ്സൺ; ഡാനിലോ, മാർക്വിനോസ്, ഗബ്രിയേൽ, അരാന; ഗുയിമാരേസ്, കസെമിറോ ; റോഡ്രിഗോ, നെയ്മർ, വിനീഷ്യസ് ജൂനിയർ; ജീസസ്