വനിത ലോകകപ്പിൽ നിന്നും ഫുട്ബോൾ ശക്തികളായ അർജന്റീനയും ബ്രസീലും പുറത്ത്. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ ജമൈക്കയോട് ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് ബ്രസീൽ പുറത്തേക്ക് പോയത്. 28 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ബ്രസീൽ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്താവുന്നത്.
ബ്രസീലിനെ സമനിലയിൽ തളച്ച ജമൈക്ക ഫ്രാൻസിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. പനാമയെ 6-3ന് തോൽപ്പിച്ച് ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിചിരുന്നു.1991-മുതൽ എല്ലാ വനിതാ ലോകകപ്പിനും ബ്രസീൽ യോഗ്യത നേടിയിട്ടുണ്ട് – കൂടാതെ ഫൈനലിലെ അവസാന ആറ് മത്സരങ്ങളിലും നോക്കൗട്ട് ഘട്ടത്തിൽ എത്തിയിരുന്നു.നേരത്തെ നടന്ന ആദ്യ രണ്ട് വനിതാ ലോകകപ്പുകൾ മാത്രമാണ് ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തിൽ കടക്കാൻ കഴിയാതിരുന്നത്. 1991 ലും 1995 ലുമാണ് ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. രണ്ടു തവണ കിരീടം നേടിയ ബ്രസീൽ 1999-ൽ മൂന്നാം സ്ഥാനവും 2007-ൽ ഫൈനലിലെത്തി.
ഗ്രൂപ്പിലെ ഒരു മത്സരം പോലും ജയിക്കാതെയാണ് അര്ജന്റീന വേൾഡ് കപ്പിൽ നിന്നും പുറത്തേക്ക് പോയത്. അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ സ്വീഡൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
Brazil 🇧🇷❌
— ITV Football (@itvfootball) August 2, 2023
Argentina 🇦🇷❌
Italy 🇮🇹❌
These three have all crashed out of the #FIFAWWC at the group stage 😳 pic.twitter.com/FqH6Osi10D
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2-1 ന്റെ വിജയവും ഇറ്റലിക്കെതിരെ 5-0 ന്റെ വിജയവും സ്വീഡൻ നേടിയിരുന്നു.66-ാം മിനിറ്റിൽ ബ്ലോംക്വിസ്റ്റിന്റെ ഗോളിൽ ലീഡെടുത്ത സ്വീഡൻ തൊണ്ണൂറാം മിനിറ്റിൽ എലിൻ റൂബൻസന്റെ പെനാൽറ്റിയിലൂടെ വിജയമുറപ്പിച്ചു.
#SWE qualifying in style. 🤩@SvenskFotboll | #FIFAWWC
— FIFA Women's World Cup (@FIFAWWC) August 2, 2023