ദീർഘ നാളത്തെ ഇടവേളക്ക് ശേഷം അഞ്ചു തവണ വേൾഡ് കപ്പ് ജേതാക്കളായ ബ്രസീൽ ഫിഫ റാങ്കിങ്ങിൽ തിരിച്ചെത്തി. ഒന്നാം സ്ഥാനത്തുള്ള ബെൽജിയത്തിന്റെ ആധിപത്യം അവസാനിപ്പിചാണ് ബ്രസീൽ ഒന്നാം സ്ഥാനം പിടിച്ചടക്കിയത്.2018 ഒക്ടോബർ മുതൽ റാങ്കിങ്ങിൽ മുന്നിൽ നിന്നിരുന്ന ടീമാണ് ബെൽജിയം.
ലിയോണല്‍ മെസിയുടെ അര്‍ജന്റീന ലോക ചാംപ്യന്മാരായ ഫ്രാന്‍സിന് പിന്നില്‍ നാലാമതാണ്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അര്‍ജന്റീന നാലാമതെത്തിയത്. സ്പെയ്ന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, മെക്സികോ, നെതര്‍ലന്‍ഡ്സ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുളള സ്ഥാനങ്ങളില്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ടീമുകളേയാണ് സീഡ് ചെയപ്പെട്ടതായി കണക്കാക്കുക. ഇറ്റലി ആദ്യ എട്ടിലുണ്ടെങ്കിലും അവര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. പകരം ഒമ്പതാമതുള്ള പോര്‍ച്ചുഗലിനെ സീഡിംഗില്‍ ഉള്‍പ്പെടുത്തി.
Fifa ranking is a joke, Brazil finally 1st but Belgium 2nd after not doing anything at all. Canada went 5 pos down after an Almost perfecto qualifier whike Colombia went up 2 pos after not even qualifying.
— ScaloGod (@ScalonetaGod) March 31, 2022
From now on, ill use eloratings, wich is way more accurate pic.twitter.com/AAzANhNUGB
ബ്രസീലിനു 1832 പോയിന്റ് നേടിയപ്പോൾ ബെൽജിയം 1827 പോയിന്റുമായാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.ബ്രസീൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത് ഇതും ചേർത്ത് 144ആമത്തെ തവണയാണ്. മറ്റൊരു ടീമും നൂറു തവണ പോലും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ലെന്നത് കാനറികളുടെ കരുത്ത് വ്യക്തമാക്കുന്നു. 64 തവണ ഒന്നാം സ്ഥാനത്തെത്തിയ സ്പെയിനും 34 തവണ ഒന്നാം സ്ഥാനം നേടിയ ബെൽജിയവും ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.
നാളെ ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചത്. 32 ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക. ഒരു ഗ്രൂപ്പില്‍ നാല് ടീമുകള്‍. ഫിഫ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളും ആതിഥേയരുമാണ് പോട്ട് ഒന്നിലുള്ളത്. ഇറ്റലിക്ക് പകരം പോര്‍ച്ചുഗലും വന്നു.
ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്പെയ്ന്‍ എന്നിവരാണ് പോട്ട് ഒന്നിലുള്ള മറ്റുടീമുകള്‍. പോട്ട് രണ്ടില്‍ ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ക്രൊയേഷ്യ, ഉറുഗ്വെ, മെക്സിക്കോ, യുഎസ് ടീമുകളുണ്ട്. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ഗ്രൂപ്പില്‍ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്.