❝ ഗോൾ വർഷവുമായി ബ്രസീൽ , സൗത്ത് കൊറിയക്കെതിരെ മിന്നുന്ന ജയവുമായി കാനറികൾ ❞ | Brazil

സൗത്ത് കൊറിയക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുകളുമായി തിളങ്ങിയ മസാരത്തിൽ ഒന്നിനെതിരെ അഞ്ച്‌ ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. നെയ്മർക്ക് പുറമെ റിചാലിസൺ , കൂട്ടിൻഹോ,ജീസസ് എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത് .

ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ തന്നെ തിയാഗോ സിൽവയിലൂടെ ബ്രസീൽ മുന്നിലെത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. നാലാമത്തെ മിനുട്ടിൽ ലൂക്കാസ് പാക്വെറ്റക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും കൊറിയൻ ഗോൾ കീപ്പർ സിയൂങ്-ഗ്യു കിമിനി മറികടക്കാനായില്ല. ആറാം മിനുട്ടിൽ ബ്രസീൽ ലീഡ് നേടി, ഫ്രഡിന്റെ ഷോട്ട് റിച്ചാർലിസന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.

12 ആം മിനുട്ടിൽ കൊറിയ ഗോളിന്റെ അടുത്തെത്തി. എന്നാൽ ഇൻ-ബിയോം ഹ്വാങ് തൊടുത്ത ഷോട്ട് ബ്രസീൽ കീപ്പർ വെവർട്ടൺ പൊസിഷനില്ലെങ്കിലും ഒരു ഉജ്ജ്വല സേവ് നടത്തി. 31 ആം മിനുട്ടിൽ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് കൊറിയ സമനില പിടിച്ചു.ബോക്സിനുള്ളിൽ നിന്നും പാസ് സ്വീകരിച്ച് മികച്ചൊരു ഷോട്ടിലൂടെ ഉയി-ജോ ഹ്വാങ് ബ്രസീലിന്റെ വല കുലുക്കി.

38 ആം മിനുട്ടിൽ 6-യാർഡ് ബോക്‌സിന്റെ അരികിൽ നിന്നും റിചാലിസന്റെ ഗോളെന്നുറച്ച ഹെഡ്ഡർ സീംഗ്-ഗ്യു കിം ഡൈവിംഗ് സേവിലൂടെ തട്ടിയകറ്റി. 42 ആം മിനുട്ടിൽ നെയ്മറിലൂടെ ബ്രസീൽ ലീഡ് നേടി.അലക്‌സ് സാൻഡ്രോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു ഗോൾ.ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് തിയാഗോ സിൽവയുടെ കരുത്തുറ്റ ഹെഡ്ഡർ ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്രസീലിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 53 ആം മിനുട്ടിൽ ലീഡ് വർധിപ്പിക്കാൻ ലൂക്കാസ് പാക്വെറ്റക്ക് മികച്ച അവസരം ലഭിക്കുകയും ചെയ്തെങ്കിലും വീണ്ടും കീപ്പർ തടസ്സമായി. അലക്സ് സാൻഡ്രോയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ സ്കോർ 3 -1 ആക്കി ഉയർത്തി. 66 ആം മിനുട്ടിൽ ബോക്‌സിൽ നിന്നുമുള്ള റാഫിൻഹയുടെ ഷോട്ടിൽ കീപ്പർ സീംഗ്-ഗ്യു കിം ഉജ്ജ്വലമായ ഒരു സേവ് പുറത്തെടുത്തു.

75 ആം മിനുട്ടിൽ റാഫിഞ്ഞയുടെ ബോക്സിനു പുറത്ത് നിന്നുള്ള മികച്ചൊരു ഇടം കാലൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 79 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ കൗട്ടീഞ്ഞോ ബ്രസീലിന്റെ നാലാമത്തെ ഗോൾ നേടി സ്കോർ 4 -1 ആക്കി ഉയർത്തി. 86 ആം മിനുട്ടിൽ മാത്യൂസ് കുൻഹയുടെ ഷോട്ട് മികച്ചൊരു സേവിലൂടെ കൊറിയൻ കീപ്പർ സെയുങ്-ഗ്യു കിം രക്ഷപെടുത്തി. ഇഞ്ചുറി ടൈമിൽ പകരകകരനായ ജീസസ് ബ്രസീലിന്റെ അഞ്ചാമത്തെ ഗോൾ നേടി.

Rate this post