കാസെമിറോ….. സ്വിറ്റ്‌സർലൻഡിനെ കീഴടക്കി കാനറികൾ പ്രീ ക്വാർട്ടറിലേക്ക് |Qatar 2022

സ്വിറ്റ്‌സർലൻഡിനെതിരെ തകർപ്പൻ ജയത്തോടെ പ്രീ ക്വാർട്ടർ സ്ഥാനം ഉറപ്പിച്ച് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. 83 ആം മിനുട്ടിൽ മിഡ്ഫീൽഡർ കാസെമിറോ നേടിയ മികച്ചൊരു ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇൻനിരന്ജിയത്.

ഇന്ന് രണ്ടു മാറ്റങ്ങളുമായാണ് ബ്രസീൽ ഇറങ്ങിയത്.നെയ്മറിന് പകരം മധ്യനിര താരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റാവോയും ആദ്യ ഇലവനിൽ ഇടംപിടിച്ചു. 4-3-3 ഫോർമേഷനിലാണ് ടിറ്റെ ബ്രസീൽ ടീമിന്റെ ലൈനപ്പ് ഒരുക്കിയിരിക്കുന്നത്. ആദ്യ 10 മിനിറ്റിൽ കാര്യമായ ചലനമുണ്ടാക്കാൻ ബ്രസീലിനും സ്വിറ്റ്സർലൻഡിനും സാധിച്ചില്ല. സ്വിസ് ടീം കൂടുതൽ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്.ആദ്യ 20 മിനിറ്റ് പിന്നിടുമ്പോൾ ഗോൾപോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻബ്രസീലിനും സ്വിറ്റ്സർലൻഡിനും സാധിച്ചില്ല.

ആദ്യ 10 മിനിറ്റിൽ കാര്യമായ ചലനമുണ്ടാക്കാൻ ബ്രസീലിനും സ്വിറ്റ്സർലൻഡിനും സാധിച്ചില്ല27-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പിറന്നത്. ബ്രസീലിന്റെ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. റാഫീന്യയുടെ മനോഹരമായ ക്രോസ് കൃത്യമായി കാലിലൊതുക്കി വലയിലാക്കാന്‍ താരത്തിന് സാധിച്ചില്ല. വിനീഷ്യസിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ തട്ടിയകറ്റി.31-ാം മിനിറ്റില്‍ റാഫീന്യയുടെ മികച്ച ലോങ് റേഞ്ചര്‍ യാന്‍ സോമര്‍ കൈയ്യിലൊതുക്കി. ബ്രസീൽ കൂടുതൽ സ്പേസ് സൃഷ്ടിക്കാൻ ശ്രമം നടത്തിയെങ്കിലും സ്വിസ് പ്രതിരോധം ഉറച്ചു നിന്നതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ പക്വെറ്റയ്ക്ക് പകരം റോഡ്രിഗോയെ ബ്രസീൽ പരിശീലകൻ ടിറ്റെ ഇറക്കി. 53 ആം മിനുട്ടിൽ സ്വിസ് മുന്നേറ്റ നിര ബ്രസീലിയൻ ബോക്സിൽ ഭീതി സൃഷ്ടിച്ചെങ്കിലും പ്രതിരോധ താരങ്ങൾ അപകടം ഒഴിവാക്കി. 55 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും വിനീഷ്യസ് മികച്ചൊരു പാസ് കൊടുത്തെങ്കിലും റിചാലിസൺ കണക്ട് ചെയ്യാൻ സാധിച്ചില്ല. 58 ആം മിനുട്ടിൽഫ്രെഡിന് പകരം ബ്രൂണോ ഗൈമാറസിനെ ഇറക്കി.സ്വിറ്റ്സർലൻഡിന് ഒരു അവസരം ലഭിച്ചെങ്കിലും മാർക്വിനോസ് ഷോട്ട് തടഞ്ഞു. 63 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.

83 ആം മിനുട്ടിൽ സ്വിസ് പ്രതിരോധ പൂട്ട് പൊളിച്ച് കാസെമിറോ. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ കാസെമിറോയ്ക്ക് മറിച്ചുനല്‍കി. കിട്ടിയ അവസരം മുതലെടുത്ത കാസെമിറോ തൊടുത്തുവിട്ട വെടിയുണ്ട പോലുള്ള ഷോട്ട് സ്വിസ് പ്രതിരോധം ഭേദിച്ച് വലയിലെത്തി.

Rate this post