ബ്രസീൽ ടീമിന് കഷ്ടകാലങ്ങളുടെ സമയമാണ്, തൊട്ടതെല്ലാം പിഴക്കുകയാണ് ബ്രസീൽ ടീമിന്. അതിനിടയിലിതാ ഇംഗ്ലണ്ടിനെതിരെയും സ്പെയിനിനെതിരെയും കളിക്കാനിരിക്കുന്ന ബ്രസീൽ ടീമിൽനിന്ന് സൂപ്പർതാരം പരിക്കുപറ്റി പുറത്തു പോയിരിക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരമായ കസിമിറോയാണ് ബ്രസീലിയൻ ടീമിൽ നിന്നും പരിക്ക് കാരണം ഒഴിവാക്കപ്പെട്ടത്. പകരക്കാരനായി പോർട്ടോയുടെ മധ്യനിര താരമായ പെപ്പെയെ ഉൾപ്പെടുത്തിയിരിക്കുകയാണ് കാനറി പരിശീലകൻ ഡോറിവൽ ജൂനിയർ. പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയോടൊപ്പം മികച്ച ഫോമിലാണ് പെപെ കളിച്ചുകൊണ്ടിരിക്കുന്നത്.
തുടർച്ചയായി നാലു മത്സരങ്ങളിൽ ബ്രസീൽ വിജയിച്ചിട്ടില്ല, അവസാനമായി ലോകകപ്പ് യോഗ്യത മത്സരത്തിൽ മറക്കാനയിൽ അർജന്റീനയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങിയിരുന്നു.ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ നിലവിൽ ആറാം സ്ഥാനത്താണ് ബ്രസീൽ. സൗഹൃദ മത്സരങ്ങളിൽ വമ്പൻമാരുമായാണ് ബ്രസീൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. ഈ മത്സരങ്ങൾ വിജയിച്ചാൽ ബ്രസീലിന് ആത്മവിശ്വാസം കൂടും എന്നുള്ള കാര്യത്തിൽ സംശയമില്ല.
🚨 | 𝐈𝐂𝐘𝐌𝐈: Last night, Brazil confirmed that Casemiro had been replaced in their upcoming squad due to injury… pic.twitter.com/uRVeI000LF
— UtdDistrict (@UtdDistrict) March 17, 2024
ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇത് സൗഹൃദം മാത്രമല്ല നിലനിൽപ്പിനായുള്ള പോരാട്ടമാണ്,ഇംഗ്ലണ്ടിനെയും സ്പെയിനിനെയും തോൽപ്പിക്കാൻ കഴിഞ്ഞാൽ നിലവിലുള്ള പ്രതിസന്ധികൾ ബ്രസീലിന് തരണം ചെയ്യാൻ കഴിയും, പിന്നീട് അമേരിക്കയിൽ ജൂണിൽ നടക്കാൻ പോകുന്ന കോപ്പ അമേരിക്കയിൽ നിലയിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയടക്കമുള്ള വമ്പൻമാർക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ബ്രസീലിന് കഴിയും. ഈ വരുന്ന ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ബ്രസീലിന്റെ ആദ്യ സൗഹൃദ മത്സരം. മൂന്നു ദിവസങ്ങൾക്ക് ശേഷം സ്പെയിനിനെതിരെയും കളിക്കും.